ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയുടെ സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമം ; അസോസിയേറ്റ് സംവിധായകനെതിരേ പോലീസില്‍ പരാതി നല്‍കി വെഫറര്‍

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയുടെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനത്തിന് ശ്രമിച്ച അസോസിയേറ്റ് ഡയറക്ടര്‍ക്കെതിരേ നിയമനടപടിയുമായി വെഫറര്‍ ഫിലിംസ്. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ദിനില്‍ ബാബുവിനെതിരെ പരാതി നല്‍കിയത്. ദിനില്‍ ബാബുവുമായി വേഫെറര്‍ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്നും പറഞ്ഞു.
വേഫേററിന്റെ ഒരു ചിത്രത്തിലും ദിനില്‍ ഭാഗമല്ലെന്നും കമ്പനി വ്യക്തമാക്കി. വേഫെറര്‍ ഫിലിംസിന്റെ കാസ്റ്റിങ് കോളുകള്‍ ദുല്‍ഖര്‍ സല്‍മാന്റെയോ വേഫെറര്‍ ഫിലിംസിന്റെ യോ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി മാത്രമേ പുറത്ത് വരൂ എന്നും മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിങ് കോളുകള്‍ കണ്ട് വഞ്ചിതരാകരുതെന്നും കമ്പനി സിനിമാ മോഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദിനില്‍ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നല്‍കി.
വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാമെന്നും പറഞ്ഞ് ദിനില്‍ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറില്‍ ഉള്ള വേഫെററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വിളിച്ച് വരുത്തി. അവിടെ എത്തിയ തന്നെ ദിനില്‍ ബാബു ഒരു മുറിയിലേക്ക് കൊണ്ടുപോയി അടച്ചിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി.






