Movie
-
രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “ചികിരി ചികിരി” ഗാനം പുറത്ത്
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ “ചികിരി ചികിരി” ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാൽ ആണ്. സിജുമോൻ തുറവൂർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. നായകൻ രാം ചരണിന്റെ ഗംഭീര നൃത്തരംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. കയ്യിൽ ക്രിക്കറ്റ് ബാറ്റും പിടിച്ചു കൊണ്ടുള്ള രാം ചരണിന്റെ കിടിലൻ നൃത്തച്ചുവട് യുവാക്കൾക്കിടയിൽ തരംഗമായി മാറുമെന്നുറപ്പ്. നായികാ വേഷം ചെയ്യുന്ന…
Read More » -
56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമർ- അജിത് വിനായക ഫിലിംസ് ചിത്രം “സർക്കീട്ട്”
വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് “സർക്കീട്ട്”. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചത് ഫ്‌ളോറിൻ ഡൊമിനിക്. ഒരിക്കലും സാധ്യമാകാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്. 2025 നവംബർ 20 മുതൽ 28 വരെയാണ് 56 മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുക. ആസിഫ് അലി നായകനായ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ഓർഹാൻ ആണ്. ദിവ്യ പ്രഭ,…
Read More » -
രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയുടേയും വിവാഹനിശ്ചയം കഴിഞ്ഞു? അടുത്ത ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു കൊട്ടാരത്തില്‍ വെച്ച് വിവാഹചടങ്ങ് നടന്നേക്കുമെന്നും സൂചനകള്‍
ദക്ഷിണേന്ത്യന്‍ ആരാധകരുടെ പ്രിയജോഡികളായ രശ്മിക മന്ദാന വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ തീയതിയും സ്ഥലവും ഉറപ്പിച്ചതായാി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഹൈദരാബാദില്‍ വെച്ച് സ്വകാര്യമായി നടന്ന നിശ്ചയത്തില്‍ വിവാഹം സംബന്ധിച്ച തീരുമാനം എടുത്തതായിട്ടാണ് വിവരം. രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം അടുത്ത ഫെബ്രുവരിയില്‍ ഉദയ്പൂരിലെ ഒരു കൊട്ടാരത്തില്‍ വെച്ച് നടന്നേക്കാം. വിവാഹ തീയതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നടന്‍മാരായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും 2026 ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് ആഢംബരപൂര്‍ണവും എന്നാല്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്നതുമായ വിവാഹത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025 ഒക്ടോബര്‍ 3-ന് ഹൈദരാബാദിലെ വിജയ്യുടെ വസതിയില്‍ വെച്ച് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരും നിശ്ചയം കഴിഞ്ഞിരുന്നു. രശ്മികയോ വിജയ്യോ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും, അവരുടെ ടീമുകളുടെ സൂചനകളും പൊതുവേദികളിലെ അവരുടെ പ്രസ്താവനകളും ഊഹാപോഹങ്ങള്‍ ശക്തമാക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ബോളിവുഡ്…
Read More » -
ഇതാ ഇതാണ് ഹരിയാനയിലെ വോട്ടറായ ആ ബ്രസീലിയന്‍ മോഡല്‍: ഇന്ത്യന്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നതെന്നും ബ്രസീലിയന്‍ മോഡല്‍: ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും ബ്രസീലിയന്‍ മോഡല്‍ ലാരിസ
ന്യൂഡല്‍ഹി: ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയ ബ്രസീലിയന്‍ മോഡല്‍ സോഷ്യല്‍ മീഡിയ വഴി തന്റെ അമ്പരപ്പും ഞെട്ടലും പങ്കിട്ട് അന്തം വിട്ടിരിക്കുന്നു. ഹരിയാനയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൊള്ള നടന്നതിനു തെളിവായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ബ്രസീലിയന്‍ മോഡല്‍ ആരാണ്, ഇത് എ ഐ ചിത്രമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് സാക്ഷാല്‍ മോഡല്‍ അങ്ങ് ബ്രസീലില്‍ നിന്നും സോഷ്യല്‍മീഡിയ വഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്രസീലിയന്‍ മോഡല്‍ ലാരിസയാണ് ഹരിയാനയിലെ ആ വോട്ടര്‍.ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്‌സുള്ള ബ്രസിലീയന്‍ മോഡലാണ് ലാരിസ. തനിക്ക് ഒരു തമാശപറയാനുണ്ടെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ലാരിസ തന്റെ വിഡിയോ തുടങ്ങുന്നത്. തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയില്‍ ഉപയോഗിച്ചുവെന്നും ഇത് വിചിത്രമാണെന്നുമായിരുന്നു മോഡലിന്റെ വാക്കുകള്‍. ഇന്ത്യന്‍ രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല.…
Read More » -
ദേശസുരക്ഷാ കേസില്‍ കുവൈത്തി നടി അറസ്റ്റില്‍
കുവൈത്ത് സിറ്റി – ദേശസുരക്ഷാ കേസില്‍ പ്രശസ്ത കുവൈത്തി നടിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇവരെ അന്വേഷണ വിധേയമായി 21 ദിവസത്തേക്ക് തടങ്കലില്‍ വെക്കാനും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. നടിയുടെ വോയ്‌സ് ക്ലിപ്പ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത് അന്വേഷണ വിധേയമായി 21 ദിവസം ജയിലില്‍ അടക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടത്.
Read More » -
അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ആഗോള റിലീസ് നവംബർ 21 ന്
അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” റിലീസ് തീയതി പുറത്ത്. 2025 നവംബർ 21 നു ചിത്രം ആഗോള റിലീസായെത്തും. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രതികരണമാണ് നേടിയത്. “ബ്ലഡ് വിൽ ഹാവ് ബ്ലഡ്” എന്ന ടാഗ്‌ലൈനോടെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് സംവിധായകൻ ലോകേഷ് കനകരാജ് ആണ് റിലീസ് ചെയ്തത്. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. അർജുൻ സർജയുടെ ആക്ഷൻ മികവും, ഐശ്വര്യ രാജേഷിൻ്റെ സൂക്ഷ്മമായ അഭിനയ മികവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ്…
Read More » -
ആഗോള ഗ്രോസ് 50 കോടി പിന്നിട്ട് പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’; ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ 50 കോടി ക്ലബിൽ. ഒക്ടോബർ 31 ന് ആഗോള റിലീസായി എത്തിയ ചിത്രം റിലീസ് ചെയ്ത് ആറാം ദിവസമാണ് ആഗോള കളക്ഷൻ 50 കോടി പിന്നിട്ടത്. കേരളത്തിന് അകത്തും പുറത്തും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ലഭിക്കുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിച്ചത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളിൽ ഒന്നായി പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്ന ചിത്രത്തിൽ,…
Read More » -
ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ട്രെയ്‌ലർ പുറത്ത്, ആഗോള റിലീസ് നവംബർ 14 ന്
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിൽ ഉണ്ടാവുക എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ നൽകുന്നത്. ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത് എന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് “കാന്ത” കഥ പറയുന്നത്. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക…
Read More » -
രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; “ചികിരി ചികിരി” സോങ് പ്രോമോ പുറത്ത്, ഗാനം നവംബർ 7 ന്
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ ഏറ്റവും പുതിയ ഗാനമായ “ചികിരി ചികിരി” യുടെ പ്രോമോ പുറത്ത്. ഗാനത്തിൻ്റെ പൂർണ്ണ രൂപം നവംബർ 7 ന് രാവിലെ 11.07 ന് പുറത്ത് വരും. ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ സംഗീതം പകർന്ന ഗാനം ആലപിച്ചത് മോഹിത് ചൗഹാൻ ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ നായിക ജാൻവി കപൂറിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരുന്നു. അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാൻവി ചിത്രത്തിൽ വേഷമിടുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ…
Read More »
