Health

  • ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ, പതിവായി സ്ട്രോബെറി കഴിക്കു…

    ലോകത്തിലെ തന്നെ വളരെ പ്രശസ്‌തമായ പഴങ്ങളിൽ ഒന്നാണ് സ്ട്രോബെറി, രുചിയിൽ മാത്രമല്ല ഗുണത്തിലും ഇത് വളരെ പ്രശസ്തമാണ്. ശരീരത്തിലുണ്ടാവുന്ന ചീത്ത കൊളസ്ട്രോളായ LDL കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെകിൽ നിത്യേന സ്ട്രോബെറി കഴിക്കുന്നത്, ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കാൻസർ സാധ്യത ഇല്ലാതാക്കുന്നു സ്ട്രോബെറിയിലടങ്ങിയ ആൻറി ഓക്സിഡൻറുകൾ വിവിധ തരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ വർദ്ധനവ് തടയുന്നു. ഇത് തന്നെ കാൻസർ സാധ്യത കുറയ്ക്കുന്ന ഒരു അവസ്ഥയാണ്. സ്ട്രോബെറിയിൽ കാണപ്പെടുന്ന അലജിക് ആസിഡ് ചിലതരം ക്യാൻസറുകളിലെ മുഴകളുടെ വളർച്ചയെ തടയുന്നു. ഹൃദയ സംബന്ധമായ ആരോഗ്യത്തെ സംരക്ഷിക്കുന്നു സ്ട്രോബെറിയിൽ അടങ്ങിയ ഫലപ്രദമായ ആന്റി ഓക്‌സിഡന്റ് സാന്നിധ്യം, ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് വ്യക്തികൾക്ക് സംരക്ഷണം നൽകുന്നു, ഇത് മികച്ച ഹൃദയ ആരോഗ്യത്തിന് വഴിയൊരുക്കുന്നു. ബ്ലൂബെറി, ക്രാൻബെറി, സ്ട്രോബെറി എന്നിവയിലെ പോളിഫെനോൾ എൽഡിഎൽ ഓക്സിഡേഷനും കാർഡിയോ വാസ്കുലർ രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു. എല്ലുകളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്നു…

    Read More »
  • സ്ത്രീകളിലുണ്ടാകുന്ന മൈഗ്രൈൻ നിയന്ത്രക്കാൻ ഇങ്ങനെ ചെയ്യാം

    മൈഗ്രൈൻ തലവേദന ഉണ്ടാകുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്, പ്രത്യേകിച്ചും സ്ത്രീകളിൽ. തലവേദന, ഓക്കാനം, ഛർദ്ദി, പ്രകാശത്തോടും ശബ്‌ദത്തോടുമുള്ള അലർജി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സ്ത്രീകൾക്ക് മൈഗ്രെയ്ൻ കൂടുതലും കൗമാര കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. മൈഗ്രേൻ ഉണ്ടാക്കുന്നതിൽ ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ സ്ത്രീകൾക്ക് അതിനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങളും വിട്ടുമാറാത്ത മൈഗ്രേൻ ഉണ്ടാകാൻ കാരണമാകുന്നു. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള കോട്ടുവായിടലും മയക്കവും, എന്നിവയും മൈഗ്രേൻ ബാധിച്ചവരിൽ കണ്ടുവരുന്ന സാധാരണ ലക്ഷണങ്ങളാണ്. സമ്മർദ്ദം മൈഗ്രെൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിദഗ്ദ്ധർ പറയുന്നു. മൈഗ്രേനിലേക്ക് നയിക്കുന്ന സമ്മർദ്ദ ഘടകങ്ങൾ പലതുമുണ്ട്; ഹോർമോൺ പ്രശ്നങ്ങൾ, ജോലി സ്ഥലത്ത് സമയത്തിന് ജോലികൾ ചെയ്ത് തീർക്കുക തുടങ്ങിയ മാനസിക സമ്മർദ്ദങ്ങൾ കാരണമായേക്കാം. സ്ത്രീകളിൽ ആർത്തവചക്രം സമ്മർദ്ദത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഉറക്കക്കുറവ്, ഉത്കണ്ഠ, ഭയം, കോപം, വിഷാദം, ലഹരി പാനീയങ്ങൾ, ചോക്ലേറ്റ്, ചീസ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും സ്ത്രീകൾക്കിടയിൽ മൈഗ്രെയ്ൻ വഷളാകാൻ കാരണമാകാറുണ്ട്.…

    Read More »
  • മലബന്ധത്തിന് കാരണവും പ്രതിവിധിയും

    ഇന്ന് നല്ലൊരു ശതമാനം ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം.പൈൽസ്, ഫിഷര്‍, ഫിസ്റ്റുല, എന്നിവയുടെ എല്ലാം കാരണം മലബന്ധമാണ്.മനുഷ്യന്‍റെ മാറിവരുന്ന ജീവിതശൈലി, ആഹാരം, ചിട്ടയില്ലാത്ത ജീവിതം എന്നിവയൊക്കെയാണ് ഇതിന് കാരണം. ആഹാരം പ്രധാനമായും ആഹാരത്തെയാണ് മലബന്ധത്തിന്‍റെ കാരണക്കാരനായി കണക്കാക്കാവുന്നത്. മലത്തിന്‍റെ സ്വഭാവം അത് കട്ടിയുള്ളതോ അയഞ്ഞതോ ആകുക എന്നത് കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചാണ്. നാരുകളില്ലാത്ത ആഹാരമാണ് മലം കട്ടിയുള്ളതാകാനൊരു കാരണം. ദഹിച്ച ആഹാരം വന്‍കുടലിലൂടെ കടന്ന് മലദ്വാരത്തിലെത്താന്‍ അധികം സമയമെടുക്കുന്നത് മലബന്ധത്തിന് ഒരു കാരണമാണ്. മലാശയത്തില്‍ അധിക സമയം പുറന്തള്ളപ്പെടാതെ കിടക്കുന്നതും മലത്തിലെ ജലാംശം വലിച്ചെടുക്കപ്പെട്ട് മലം കട്ടിയുള്ളതാകാന്‍ കാരണമാകുന്നു. ഇത് വേദനയോടും പ്രയാസപ്പെട്ടുമുള്ള മലവിസര്‍ജ്ജനത്തിനു കാരണമാകുന്നു. ചിട്ടയില്ലാത്ത ജീവിതം  ജീവിതശൈലിയിലെ ചിട്ടയില്ലായ്മയാണ് മല ശോധനത്തിന്റെ മറ്റൊരു കാരണം. പുതുതലമുറയിലെ നല്ലൊരു ശതമാനം പേരും രാത്രി വളരെ വൈകി ഉറങ്ങുന്നവരാണ്. അതിനാല്‍ സ്വാഭാവികമായും ഉണരാനും വൈകും. വൈകി ഉണരുന്നത് മലബന്ധത്തിനുള്ള കാരണമാകുന്നു.  ടോയ്ലറ്റില്‍ ഒന്ന് ഇരുന്നു എന്നു വരുത്തി ഓഫീസിലേക്ക് ഓടുന്നവരും…

    Read More »
  • ഓർമ്മശക്തി വർദ്ധിപ്പിക്കണോ? ശ്രദ്ധ കൂട്ടണോ? എങ്കിൽ ഈ നട്സ് കഴിക്കൂ – പഠനം

    ദിവസവും വാൾനട്ട് കഴിക്കുന്നത് ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. വാൾനട്ട് പതിവായി കഴിക്കുന്നത് കൗമാരക്കാരുടെ ശ്രദ്ധയിലും ബുദ്ധിശക്തിയിലും നല്ല സ്വാധീനം ചെലുത്തുമെന്ന് ഒരു പഠനം അവകാശപ്പെടുന്നു. വാൾനട്ടിൽ ഗണ്യമായ അളവിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡും തലച്ചോറിന്റെ വളർച്ചയിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. വാൾനട്ട് പോലെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയ വാൾനട്ട് കഴിക്കുന്നത് ആരോഗ്യകരമായ, സമീകൃതാഹാരം, കൗമാരക്കാരുടെ വൈജ്ഞാനികവും മാനസികവുമായ വികാസത്തിൽ ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. eClinicalMedicine ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ‘കൗമാരം മസ്തിഷ്ക വളർച്ചയുടെയും സങ്കീർണ്ണമായ പെരുമാറ്റങ്ങളുടെയും ഒരു കാലഘട്ടമാണ്. അതിനാൽ ഭക്ഷണക്രമം ഉൾപ്പെടെയുള്ള നിരവധി പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങളോട് അത് സംവേദനക്ഷമതയുള്ളതാണ്. അതിൽ നിന്ന് ശരിയായ വികാസത്തിന് ധാരാളം ഊർജ്ജവും പോഷകങ്ങളും ആവശ്യമാണ്…’ – സ്പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡി ഇൻവെസ്റ്റിഗാസിയോ സാനിറ്റേറിയ പെരെ വിർജിലി (IISPV) യുടെ ന്യൂറോ എപിയ റിസർച്ച്…

    Read More »
  • വേനലില്‍ രോഗങ്ങളെ ചെറുക്കാൻ ബാദാം മില്‍ക്ക്; എങ്ങനെ തയ്യാറാക്കാം ? അറിയാം ആരോഗ്യ ഗുണങ്ങൾ

    വേനലില്‍ ആരോഗ്യ സംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഈ അവസ്ഥകളില്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതിന് ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ബദാം പാല്‍ ആണെങ്കില്‍ അത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ലാക്ടോസ് രഹിത പാനീയമാണ് എന്നത് കൊണ്ടും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് വേണ്ടി സഹായിക്കുന്നു ബദാം മില്‍ക്ക്. ഇതിലുള്ള പോഷകസമൃദ്ധമായ ഗുണങ്ങള്‍ തന്നെയാണ് എന്തുകൊണ്ടും വേനലിലും ആരോഗ്യം നല്‍കുന്നത്. കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയുടെ ഉറവിടം കൂടിയാണ് ബദാം. അതുകൊണ്ട് തന്നെ ഇത് ശരീരത്തിന് ഗുണം ചെയ്യുന്ന അവസ്ഥകള്‍ ധാരാളം ഉണ്ടാക്കുന്നു. ഇതിലുള്ള ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ പ്രത്യേകിച്ച് വേനലില്‍ നല്‍കുന്നു. ഇത് എങ്ങനെ തയ്യാറാക്കണം എന്നും അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നും നമുക്ക് നോക്കാം. ബദാം മില്‍ക്ക് എന്താണ്? ബദാം…

    Read More »
  • കാത്സ്യക്കുറവിനെ തിരിച്ചറിയാന്‍ ശരീരം കാണിക്കുന്ന  ലക്ഷണങ്ങള്‍

    എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം.കാത്സ്യം ശരീരത്തില്‍ കുറയുമ്ബോള്‍ ശരീരം കാണിക്കുന്ന  ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 1. പേശീവലിവ് ആണ് ആദ്യത്തെ ലക്ഷണം. കൈകകാലുകളിലെ മരവിപ്പ്, പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം കാത്സ്യത്തിന്റെ കുറവുകൊണ്ട് അനുഭവപ്പെടാം. 2. ദന്തക്ഷയം, പൊട്ടുന്ന പല്ലുകള്‍, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്ന ഘടകങ്ങളാണ്. 3. വരണ്ട ചര്‍മ്മം, വരണ്ടതും പൊട്ടുന്നതുമായ നഖങ്ങള്‍, പരുക്കന്‍ തലമുടി, ചര്‍മ്മത്തിലെ ചൊറിച്ചില്‍, സോറിയാസിസ് പോലുള്ള സ്‌കിന്‍ രോഗങ്ങള്‍ പിടിപെടുന്നതും കാത്സ്യക്കുറവ് മൂലമാകാം. 4. ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം എങ്കിലും, എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നത് കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്. 5. എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

    Read More »
  • ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ ചൂട് നാരങ്ങാ വെള്ളം

    രാവിലെ എഴുന്നേറ്റാല്‍ ഒരു ബെഡ് കോഫി എന്ന ശീലം മനുഷ്യന്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. രാവിലത്തെ മധുരം ചേര്‍ത്ത കാപ്പിയും ചായയും രോഗങ്ങളെ കൂടുതൽ ക്ഷണിച്ചുവരുത്തുക മാത്രമേ ചെയ്യൂ എന്നതാണ് യാഥാർത്ഥ്യം. രാവിലത്തെ ചായയ്ക്കും കാപ്പിക്കും പകരം ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് നാരങ്ങാവെള്ളമാണ്. അതും ഐസ് ചേര്‍ത്ത് തണുപ്പിച്ചതല്ല, ചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്തത്. ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം. ഇതിലെ ജീവകങ്ങളും ധാതുക്കളും ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും ദഹനവ്യവസ്ഥയിലെത്തുന്ന ദോഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. ഇതിലെ ജീവകം സി- യാണ് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നത്. മാത്രമല്ല ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും ചൂട് നാരങ്ങാവെള്ളം ഉത്തമമാണ്. ശ്വാസകോശത്തിലെ വിഷാംശത്തെ പതുക്കെ പുറന്തള്ളാനും ദിവസേനയുള്ള ചൂട് നാരങ്ങാ വെള്ളത്തിന്റെ ഉപയോഗം വഴി സാധിക്കും.അതിനാൽ പുകവലി ശീലമുള്ളവർ അത് നിർത്തുന്നതോടൊപ്പം…

    Read More »
  • വളരുന്ന കുട്ടികള്‍ക്ക് പനീർ നൽകൂ; രുചികരം, പോഷക സമൃദ്ധം, എണ്ണമറ്റ ഗുണങ്ങൾ: രോഗപ്രതിരോധ ശേഷി  കൂട്ടും, പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നൽകും

      കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കാന്‍ പനീറിന് കഴിയും. കുട്ടികളുടെ ആരോഗ്യത്തിനും പല്ലുകളുടെ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പനീര്‍. പനീര്‍ പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പാല്‍ ഉത്പന്നമാണ്. വളരുന്ന കുട്ടികള്‍ക്ക് മികച്ച ഒരു പോഷകമാണ് ഇത്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ധാരാളം പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പനീര്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ കുട്ടികളിലെ ചുമ, ജലദോഷം, ആസ്മ തുടങ്ങിയ രോഗങ്ങളെ തടയുന്നു. ദിവസവും മനുഷ്യശരീരത്തിന് ആവശ്യമായ കാല്‍സ്യത്തിന്റെ 8 ശതമാനം  പനീറില്‍ നിന്ന് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, എല്ലുകള്‍ക്കും, പല്ലുകള്‍ക്കും ബലം നല്‍കുന്നതിനുമൊപ്പം ഹൃദയ പേശികളുടെ ആരോഗ്യത്തിനും, നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വിറ്റാമിനായ…

    Read More »
  • വേനൽക്കാലമല്ലേ, പൈനാപ്പിള്‍ കഴിക്കൂ: പോഷക സമൃദ്ധം, ഔഷധസമ്പുഷ്ടം; ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങി അസംഖ്യം അസുഖങ്ങൾ പറപറക്കും

    ആരോഗ്യം വേനല്‍ക്കാലത്ത് ഉറപ്പായും ആശ്രയിക്കാവുന്ന ഒരു പഴമാണ് പൈനാപ്പിള്‍. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കും എന്നുമാത്രമല്ല ധാരാളം പോഷകങ്ങള്‍ അടങ്ങിയ പൈനാപ്പിള്‍ ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. പൈനാപ്പിള്‍ കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തി ശരീരത്തെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കും. അതുമാത്രമല്ല പൈനാപ്പിളില്‍ നിന്ന് ലഭിക്കുന്ന കാല്‍ഷ്യം പേശി വേദന അകറ്റുകയും ചെയ്യും. പൈനാപ്പിള്‍ ധാരാളം നാരുകള്‍ അടങ്ങിയ പഴമാണ്, അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. പൈനാപ്പിള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കും, മാത്രമല്ല പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങളെയും അകറ്റാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വേനല്‍ക്കാലത്ത് പൈനാപ്പിള്‍ കഴിക്കുന്നത് ഇതിന് സഹായിക്കും. ഇത് വയറിലെ കൊഴുപ്പടക്കം കുറയ്ക്കും. പൈനാപ്പിള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഓക്കാനം, മനം മറിച്ചില്‍, ഛര്‍ദ്ദി തുടങ്ങിയവ. പൈനാപ്പിള്‍ കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വേനല്‍ക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച്…

    Read More »
  • വേനൽക്കാല രോഗങ്ങൾ സൂക്ഷിക്കുക, ഔഷധങ്ങൾ അരികിൽ തന്നെ ഉണ്ട്

    വേനൽക്കാല രോഗങ്ങൾ  വേനല്‍ചൂട് ക്രമാതീതമായി ഉയരുകയാണ്. ഈ കൊടുംചൂടില്‍ വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ അലട്ടാം. ചൊറിച്ചില്‍, തിണര്‍പ്പ് അങ്ങനെ പലതും. ചര്‍മ്മ പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധസസ്യങ്ങളിലൊന്നാണ് ചന്ദനം. കാരണം ഇത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കുകയും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതുമാണ്. ചന്ദനപ്പൊടി വെള്ളത്തിലോ അല്ലെങ്കില്‍ റോസ് വാട്ടറിലോ മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടുക. കറ്റാര്‍വാഴ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട ആയുര്‍വേദ സസ്യമാണ്. ചുണങ്ങിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. മുള്‍ട്ടാണി മിട്ടിയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇതും ചൂട് കാല രോഗങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടി റോസ് വാട്ടര്‍ ചേര്‍ത്ത് ചര്‍മ്മത്തിലിടുക. ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായകമാണ്. വെള്ളരിക്കയില്‍ ഫ്ലേവനോയ്ഡുകളും ടാന്നിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചുണങ്ങു ഒഴിവാക്കാന്‍ സഹായിക്കുന്നു. വെള്ളരിക്ക പേസ്റ്റും തേനും റോസ് വാട്ടറും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. 30 മിനിറ്റ് നേരം ചര്‍മ്മത്തില്‍ പുരട്ടുക. തുളസിയിലെ സംയുക്തങ്ങള്‍ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.…

    Read More »
Back to top button
error: