Fiction
-
അതിരുകടക്കുന്ന ആഗ്രഹങ്ങളെ നിയന്ത്രിച്ചു നിർത്താം
വെളിച്ചം ആ രാജാവിന് ഒരു ശീലമുണ്ടായിരുന്നു. ഓരോ പ്രഭാതത്തിലും കൊട്ടാരത്തില്‍ ആദ്യമെത്തുന്ന വ്യക്തിക്ക് എന്ത് ചോദിച്ചാലും നല്‍കും. അന്ന് കൊട്ടാരത്തിലെത്തിയത് ഒരു സന്യാസിയാണ്. അദ്ദേഹം കയ്യിലിരുന്ന പാത്രം നീട്ടിയിട്ട് അത് നിറയെ സ്വര്‍ണ്ണനാണയം വേണമെന്ന് ആവശ്യപ്പെട്ടു. രാജാവ് ഒരു പിടി സ്വര്‍ണ്ണനാണയം ഇട്ടു. പക്ഷേ, പാത്രം ശൂന്യമായിരുന്നു. രാജാവ് വീണ്ടും വീണ്ടും നാണയങ്ങള്‍ ഇട്ടു. എത്രയിട്ടിട്ടും പാത്രം നിറഞ്ഞില്ല. രാജാവ് സംശയമായി: “ഈ പാത്രം എവിടെ നിന്നു കിട്ടി…? ഇതൊരു സാധാരണ പാത്രമല്ലല്ലോ…” “എനിക്ക് മനുഷ്യന്റെ ഒരു തലയോട്ടി വഴിയില്‍ നിന്നും കിട്ടി. അതുകൊണ്ട് ഉണ്ടാക്കിയ പാത്രമാണിത്….” സന്യാസിയുടെ ശാന്തവും സൗമ്യവുമായ വാക്കുകൾക്കായി രാജാവ് ആകാംക്ഷാപൂർവ്വം കാതോർത്തു: “എത്ര കിട്ടിയാലും മനുഷ്യന് മതിയാകില്ലല്ലോ..! ആഗ്രഹങ്ങള്‍ ഇല്ലാത്ത ആരും ഉണ്ടാകില്ല. ശ്വാസോച്ഛാസം പോലും ജീവിക്കണമെന്ന ആഗ്രഹത്തിന്റെ ബാക്കിപത്രമാണ്. അതു നശിക്കുന്നവരാണ് ആത്മഹത്യയ്ക്ക് മുതിരുന്നത്. ആഗ്രഹങ്ങള്‍ക്ക് പ്രായപരിധിയില്ല. മുട്ടിലിഴയുന്ന കുട്ടിയും വടിയൂന്നി നടക്കുന്ന വൃദ്ധനും തങ്ങളുടേതായ താല്‍പര്യങ്ങളുടെ പിന്നാലെ പായുന്നു. ആഗ്രഹങ്ങള്‍ക്ക്…
Read More » -
മറ്റുള്ളവർ പകർന്നു തരുന്ന സ്നേഹവും നന്മയും ഒരിക്കലും മറക്കരുത്
വെളിച്ചം രണ്ടു സുഹൃത്തുക്കൾ കാട്ടിലെ ചെറിയ വഴിയിലൂടെ പോവുകയായിരുന്നു. യാത്രയ്ക്കിടയിൽ അവർ തമ്മിൽ ഒരു ശണ്ഠ ഉണ്ടായി. ഒരാള്‍ മറ്റേയാളെ അടിച്ചു. രണ്ടാമന്‍ തിരിച്ചൊന്നും ചെയ്തില്ല. അയാള്‍ താഴെ മണലില്‍ എഴുതി വെച്ചു: ‘ഇവിടെ വെച്ച് എന്റെ സുഹൃത്ത് എന്നെ അടിച്ചു.’ രണ്ടാം ദിവസം യാത്രയ്ക്കിടയില്‍ ഒരു പുഴ കടന്നുവേണം പോകാന്‍ പുഴയിലൂടെ നടന്നുപോയപ്പോള്‍ അയാള്‍ കല്ലുകളില്‍ ചവിട്ടി വീഴാന്‍ പോയി. ആദ്യം തല്ലിയ സുഹൃത്ത് പെട്ടെന്ന് അയാളെ ചുറ്റിപിടിച്ചു രക്ഷിച്ചു. കരയിലെത്തിയപ്പോള്‍ രണ്ടാമന്‍ തന്റെ ഭാണ്ഡത്തില്‍ നിന്നും ഒരു ഉളിയെടുത്ത് അടുത്തുള്ള പാറയില്‍ ഇങ്ങനെ കൊത്തിവെച്ചു. ‘ഇവിടെവച്ച് എന്റെ സുഹൃത്ത് എന്നെ രക്ഷിച്ചു.’ ഒന്നാമന് കൗതുകമായി. അദ്ദേഹം ചോദിച്ചു: ‘ഞാന്‍ താങ്കളെ ഉപദ്രവിച്ചപ്പോള്‍ താങ്കളത് മണലില്‍ എഴുതിവെച്ചു. ഞാന്‍ താങ്കളെ രക്ഷിച്ചപ്പോള്‍ താങ്കളത് കല്ലില്‍ കൊത്തിവെച്ചു… എന്താണ് ഇതിൻ്റെ പൊരുൾ…?’ ‘അതങ്ങിനെയാണ്.. നമ്മളെ മറ്റുള്ളവര്‍ ഉപദ്രവിച്ചിട്ടുണ്ടാകും. അത് മണലിലെഴുതുന്നതാണ് നല്ലത്. കാരണം ഒരു കാറ്റ് വരുമ്പോഴേക്കും ആ…
Read More » -
ഒഴിവുദിവസത്തെ കളി
രണ്ട് വഴികളുണ്ടായിരുന്നു എന്റെ മുന്നിൽ.അല്ലെങ്കിൽ രണ്ടേ രണ്ടു വഴികൾ മാത്രമായിരുന്നു എന്റെ മുന്നിൽ ഉള്ളത്.ഒന്നുകിൽ തോൽവി സമ്മതിച്ചു കിടക്കപ്പായ വിട്ട് എഴുന്നേറ്റു പോകുക.അല്ലെങ്കിൽ അത്യുഗ്രമായ ഒരു പ്രത്യാക്രമണം കാഴ്ചവയ്ക്കുക. ആദ്യത്തേത് ഭീരുത്വമാണ്.രണ്ടാമത്തേതാകട്ടെ അന്നത്തെ ദിവസത്തേക്ക് കരുതിവച്ചിട്ടുള്ള മൊത്തം ഊർജ്ജം നഷ്ടപ്പെടുത്തുന്ന ഒരു പരിപാടിയും,ആ നേരത്ത് ഞാനൊരിക്കലും ആഗ്രഹിക്കാത്തതും! ഒഴിവുദിവസമായതിനിൽ അൽപ്പം താമസിച്ച് എഴുന്നേൽക്കാമെന്നുള്ള എന്റെ മോഹങ്ങളുടെ മേലേക്കൂടിയാണ് കൊതുകുകൾ നിരന്തരം പറന്നു കളിച്ചത്.റഷ്യൻ വേൾഡ് കപ്പിലെ തലേന്നത്തെ മത്സരങ്ങളെല്ലാം കണ്ടതിനുശേഷം അൽപ്പം വൈകിയാണ് ഞാൻ ഉറങ്ങാൻ കിടന്നത്.പോരാത്തതിന് കൊട്ടുവടിയുടെ കുന്തളിപ്പും.(അതിനാൽ അതിനു മുമ്പുള്ള കാര്യം എനിക്കോർമ്മയില്ല,കേട്ടോ) എതിർ ഗോളിയെ നിരന്തരം ശല്യപ്പെടുത്തുന്ന മെസ്സിയെപ്പോലെ അവറ്റകൾ എന്റെ ശരീരത്തിൽക്കൂടി കയറിയും ഇറങ്ങിയും പാസ് ചെയ്തു കളിച്ചപ്പോൾ കൊതുകുതിരിപോലുള്ള പ്രതിരോധഭടൻമ്മാരെ മുൻകൂട്ടി കണ്ട് കരുതിവയ്ക്കാൻ കഴിയാതിരുന്ന ഞാൻ രണ്ടാം റൗണ്ട് കാണാതെ പുറത്തായ ടീമിന്റെ കോച്ചിന്റെ അവസ്ഥയിലുമായി.പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഞാൻ മുതിർന്നപ്പോഴൊക്കെ അവ നെയ്മറിനെപ്പോലെ വെട്ടിയൊഴിയുകയും റൊണാൾഡോയെപ്പോലെ പെട്ടെന്ന് വെട്ടിത്തിരിഞ്ഞു വന്ന് എന്റെ ശരീരത്തിൽക്കൂടി…
Read More » -
മഴയുടെ കൊട്ടിപ്പാടലുകൾ;കാണികളുടെയും
എല്ലാവരും എത്തുന്നതുവരെ ഇരുട്ടിന്റെ മറപറ്റി ഞങ്ങൾ കവലയിലുണ്ടാകും.കാപ്പിപ്പൊടിയും പഞ്ചസാരയും കഴിക്കാനുള്ള ബണ്ണുമൊക്കെ കൂടെ കരുതിയിട്ടുണ്ടാവും.എല്ലാവരും എത്തിക്കഴിഞ്ഞാൽപ്പിന്നെ ചറപറ വർത്തമാനവും പറഞ്ഞ് ഒറ്റ നടത്തമാണ്.ലക്ഷ്യം ഫുട്ബോൾ ആരാധകനായ ബാബുച്ചായന്റെ വീടാണ്.കൂട്ടിന് മഴയുടെ കൊട്ടിപ്പാടലുമുണ്ടാവും. പറഞ്ഞുവരുന്നത് ഇറ്റാലിയ’90 യുടെ കളിയാരവങ്ങൾ ഒരു വീടിന്റെ നാലു ചുവരുകൾക്കുള്ളിലേക്കാ തേടിപ്പോയ ഞങ്ങളുടെ നാട്ടിലെ കാണികളെപ്പറ്റിയാണ്.മിലാനും നേപ്പിൾസും ടൂറിനുമൊക്കെ ഞങ്ങൾക്ക് ആ വീടായിരുന്നു. സ്റ്റേഡിയം നിറഞ്ഞ് എന്നും കാണികളുണ്ടാവും.നിശയുടെ ആ നിശ്ബദതയിലും തങ്ങളുടെ ഇഷ്ട ടീമുകൾക്കായി ചേരിതിരിഞ്ഞ് ആർപ്പുവിളികളുയരും.പരിസരവാസികൾക്കുപോലും നിദ്രാവിഹീനങ്ങളായ മുപ്പതു നാളുകൾ…! നിലവിലെ ചാമ്പ്യൻമാരായി എത്തിയ മറഡോണയുടെ അർജന്റീനയെ അട്ടിമറിച്ചുകൊണ്ട് കാമറൂൺ തുടക്കമിട്ട തീപ്പോര് അതെ അർജന്റീനയെ തകർത്ത് പശ്ചിമ ജർമ്മനി കപ്പ് നേടുന്നതുവരെ എത്തിനിന്ന, മറക്കാൻ കഴിയാത്ത ആ മുപ്പത് നാളുകൾ !! അർജന്റീനയ്ക്കുവേണ്ടി ഗോയ്ക്കോഷ്യയുടെ കിടിലൻ സേവുകൾ.. റൂദ് ഗുള്ളിറ്റും മാർക്കോ വാൻബാസ്റ്റണും ഫ്രാങ്ക് റെയ്ക്കാർഡുമൊക്കെയുള്ള ഹോളണ്ടിനെ സമനിലയിൽ തളച്ച നവാഗതരായ ഈജിപ്തിന്റെ മാസ്മരിക പ്രകടനം…വിയാലിയും ബാജിയോയും ഉണ്ടായിട്ടും ഇറ്റലിക്കുവേണ്ടി പകരക്കാരന്റെ റോളിൽ ഇറങ്ങി…
Read More » -
അർജന്റീനയും ബ്രസീലും പിന്നെ ശക്തികുളങ്ങരയും
കൊല്ലം : അർജന്റീനയും ബ്രസീലുമായി കൊല്ലത്തെ ശക്തികുളങ്ങരയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്ന് പറയാൻ വരട്ടെ.ഇവിടുത്തെ ആശുപത്രികളിൽ ഒന്നു കയറിയിറങ്ങിയാൽ ആ ബന്ധം നിങ്ങൾക്ക് കാണാൻ സാധിക്കും ചിലർക്ക് തലയ്ക്കാണ് പരിക്ക്.ചിലർക്ക് മൂക്കിലും മറ്റുചിലർക്ക് കൈയ്യിലും.ചിലരുടെ വാരിയെല്ലുകൾക്കും പൊട്ടലുണ്ടെന്നാണ് കേട്ടത്.’ഹിഗ്വിറ്റ’യിലെ ഗീവർഗീസ് അച്ചനെ പോലെ കാലുവാരിയാണ് അടിച്ചത്. ഇവർക്കാർക്കും അർജന്റീനയ്ക്കെതിരെയോ ബ്രസീലിനെതിരെയോ ഫുട്ബോൾ കളിച്ചപ്പോഴുണ്ടായ പരിക്കല്ല.ഇവരാരും സന്തോഷ് ട്രോഫിയിൽ പോലും പന്ത് തട്ടിയിട്ടുമില്ല.പക്ഷെ ലോകം ഒരു ഫുട്ബോളായി ഖത്തറിലേക്ക് ചുരുങ്ങിയപ്പോൾ അതിന്റെയൊരു ചലനം കാറ്റിൽ കടൽ കടന്ന് ശക്തികുളങ്ങരയിലും എത്തിയതാണ്.കേരളത്തിലെ കാലാവസ്ഥാ നിരീക്ഷകർ അമ്പേ പരാജയം! അങ്ങ് സൂറിച്ചിലെ ഫുട്ബോൾ ആസ്ഥാനത്ത് വരെ ചെന്നതാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശം.അത് പക്ഷെ ഇങ്ങനെയായിരുന്നില്ല എന്ന് മാത്രം! ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി ശക്തികുളങ്ങരയിലെ ബ്രസീൽ- അർജന്റീന ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ശക്തികുളങ്ങര പള്ളിക്കുസമീപമായിരുന്നു സംഘർഷം. രണ്ടുവാഹനങ്ങളിലായി ആഹ്ലാദാരവങ്ങളോടെ എത്തിയ ഇരുടീമുകളുടെയും ആരാധകർ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ മെസ്സിയും നെയ്മറും’അഗാധമായ’ ദുഃഖം രേഖപ്പെടുത്തിയതായാണ്…
Read More » -
എന്റെ ദൈവം മമ്മൂട്ടി: ശ്രീദേവി
മമ്മൂട്ടി എന്ന പേരു കേള്‍ക്കുമ്ബോള്‍, അദ്ദേഹം അനശ്വരമാക്കിയ നൂറുകണക്കിന് കഥാപാത്രങ്ങളുടെ മുഖമാവും മലയാളികള്‍ക്ക് ഓര്‍മ്മവരിക. എന്നാല്‍ പാലക്കാട് കാവുശ്ശേരിക്കാരി ശ്രീദേവിയ്ക്ക് ആ പേരു കേള്‍ക്കുമ്ബോഴെല്ലാം ഓര്‍മവരിക, ദൈവത്തിന്റെ മുഖമാണ്. ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച്, തന്നെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ രക്ഷകനാണ് ശ്രീദേവിയ്ക്ക് മമ്മൂട്ടി. ജനിച്ചയുടനെ സ്വന്തം അമ്മ ഉപേക്ഷിച്ചുപോയ കുട്ടിയാണ് ശ്രീദേവി. ഉറുമ്ബരിച്ച നിലയില്‍ കടത്തിണ്ണയില്‍ ഉപേക്ഷിക്കപ്പെട്ട ചോരകുഞ്ഞായ ശ്രീദേവിയെ എടുത്തുവളര്‍ത്തിയത് നാടോടിസ്ത്രീയായ തങ്കമ്മയാണ്. എന്നാല്‍ ഭിക്ഷാടന മാഫിയയുടെ ഭാഗമായ തങ്കമ്മയുടെ മക്കള്‍ മൂന്നു വയസ്സുമുതല്‍ ശ്രീദേവിയേയും ഭിക്ഷാടനത്തിനു ഉപയോഗിച്ചു തുടങ്ങി. പട്ടിണിയും നിരന്തരമായ ഉപദ്രവവും സഹിച്ച് ദുരിതജീവിതം നയിക്കുന്നതിനിടെ ആറാം വയസ്സില്‍ മമ്മൂട്ടിയെ കണ്ടുമുട്ടിയതാണ് ശ്രീദേവിയുടെ തലവര മാറ്റിയെഴുതിയത്. വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനില്‍ ശ്രീദേവി ഭിക്ഷ ചോദിച്ച് ചെന്നു. അത് മമ്മൂട്ടി സാറാണെന്ന് അന്ന് അറിയില്ലായിരുന്നു. “സാറേ.. എനിക്ക് വിശക്കുന്നു,” എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു. അദ്ദേഹം എന്നോട് കാര്യങ്ങള്‍ തിരക്കി.…
Read More » -
സുകു മരുതത്തൂറിന്റെ പുസ്തകം ‘അഗ്നിസൂര്യൻ’ പ്രകാശനം ചെയ്തു
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെക്കുറിച്ച് സുകു മരുതത്തൂർ എഴുതിയ ജീവചരിത്ര കാവ്യമായ ‘അഗ്നിസൂര്യൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കെ. ആൻസലൻ എം. എൽ. എ നിർവഹിച്ചു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം തിരൂർ രവീന്ദ്രൻ പുസ്തകം സ്വീകരിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ. രാജ്‌മോഹൻ അധ്യക്ഷനായിരുന്നു.നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻനായർ മുഖ്യാതിഥിയായിരുന്നു.ഡോ. അനിൽ വൈദ്യമംഗലം മുഖ്യ പ്രഭാഷണം നടത്തി. സംഗീത നിരൂപകൻ ടി. പി. ശാസ്തമംഗലം പുസ്തകം പരിചയപ്പെടുത്തി. നെയ്യാറ്റിൻകര സനൽ, ജെ. ജോസ് ഫ്രാങ്ക്‌ളിൻ, വി. എം. ശിവരാമൻ, മഞ്ചത്തല സുരേഷ്, നെയ്യാറ്റിൻകര കൃഷ്ണൻ, ഗോപൻ കൂട്ടപ്പന, മണികണ്ഠൻ വി. പാറശ്ശാല, ഗോപിക ആർ. എ.പാറശ്ശാല എന്നിവർ സംസാരിച്ചു.
Read More » -
ഹരീഷ് ആർ.നമ്പൂതിരിപ്പാട് രചിച്ച നാല്പത്തിയാറമത്തെ പുസ്തകം ‘ദിനാചരണ കവിതകൾ’ ലോക പുസ്തക ദിനത്തിൽ പ്രകാശിപ്പിച്ചു
കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗവും ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അധ്യാപകനുമായ ഹരീഷ് ആർ.നമ്പൂതിരിപ്പാട് രചിച്ച പുസ്തകം ‘ദിനാചരണ കവിതകൾ’ ലോക പുസ്തക ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചലച്ചിത്ര താരവും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം ഏറ്റുവാങ്ങി. റസൽ സബർമതി, റോബർട്ട് സാം, കോട്ടയം റഷീദ്, കെ. കെ. പല്ലശ്ശന, കണിയാപുരം നാസറുദ്ദീൻ, സ്വാമി ജനപ്രിയൻ തുടങ്ങിയവർ സംബന്ധിച്ചു. ലോക്ഡൗൺ കാലഘട്ടം മുതൽ ദിനാചരണങ്ങളുടെ ഭാഗമായി എഴുതിയ കവിതകൾ വിവിധ ഗായകർ ചൊല്ലി വാട്സാപ്പ് വഴി അയച്ചവയാണ്. ജൂൺ ഒന്ന് പ്രവേശനോത്സവം മുതൽമെയ് മാസത്തിലെ മാതൃദിനം വരെയുള്ള വിശേഷദിനങ്ങളുടെപ്രാധാന്യം ഉൾക്കൊണ്ട് തയ്യാറാക്കിയ കവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാലയങ്ങളിലെ ദിനാചരണങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്. പുസ്തകദിന കവിത ഉൾപ്പെടെയുള്ള കവിതകൾ.ഹരീഷിന്റെ നാല്പത്തിയാറമത്തെ പുസ്തകമാണിത്. തത്തമ്മ ഉൾപ്പെടെയുള്ള കുട്ടികളുടെ മാസികകളിൽ സ്ഥിരമായി എഴുതുന്ന ഹരീഷിന്റെ രണ്ട് കഥാസമാഹാരങ്ങൾ ദേശാഭിമാനി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More » -
കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
കാമുകിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ പാക്കിസ്ഥാൻ പൗരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഫിലിപ്പീൻസുകാരിയായ അന്നലിസ ആർഎൽ (32) ആണ് കൊല്ലപ്പെട്ടത്. മാർച്ച് ആറിന് സുരക്ഷാ ജീവനക്കാരനാണ് ദേര പാലത്തിനടിയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ അറിയിച്ചു. തുടർന്നുനടന്ന അന്വേഷണത്തിലാണ് അന്നലിസയുടെ ആൺസുഹൃത്ത് അറസ്റ്റിലായത്. ദുബായ് ഹോർ അൽ അൻസിലെ താമസസ്ഥലത്ത് വച്ചായിരുന്നു അറസ്റ്റ്. വിസിറ്റിംഗ് വിസയിലായിരുന്ന യുവതി പ്രതിക്കൊപ്പം ഒരേ ഫ്ളാറ്റിൽ താമസിച്ചുവരികയായിരുന്നു. പണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തുണികൊണ്ട് കഴുത്തുഞെരിച്ച് യുവതിയെ കൊല്ലുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. പ്രതി മൃതദേഹം പെട്ടിയിലാക്കി ദുബായിലെ ദേര പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Read More »