Fiction
-
വനിതാ ദിനത്തില്‍ മാത്രം ആഘോഷിക്കപ്പെടേണ്ടവരാണോ വനിതകൾ?
“സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” ഇതാണ് 2022 ലെ സ്ത്രീദിന മുദ്രാവാക്യം. ലിംഗ സമത്വം എത്ര കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ…
Read More » -
കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്
കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. പട്ടിണി ജീവിതത്തിന്റെ താളം തെറ്റിച്ച ബാല്യവും കൗമാരവും. ഇതിനിടയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടി ൽ ഒന്നാം സ്ഥാനം. ജീവിത യാത്രയുടെ ഗതിമാറ്റി വിട്ട വിജയമായിരുന്നു അത്. 1995 ൽ സിബിമലയിൽ ചിത്രമായ അക്ഷരത്തിൽ ഓട്ടോ ഡ്രൈവറായി അഭിനയിച്ചു കൊണ്ട് തന്നെ സിനിമയുടെ മാന്ത്രിക ലോകത്തെത്തി.ഹാസ്യ കഥപ്പാത്രമായും നായകനായും വില്ലനായും ആക്ഷൻ ഹീറോയായും അരങ്ങു വാണു.പോലീസായും കളക്ടറായും സിനിമയിലെത്തുമ്പോൾ പൊതു സമൂഹത്തിന്റെ വിവേചനമാണ് നേരിടേണ്ടി വന്നത്. ഇന്നും മാറുവാൻ മടിയ്ക്കുന്ന സവർണ മേധാവിത്വത്തിന്റെ പ്രതിഫലനമായിരുന്നു അത് . മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം, ഗായകൻ സാമൂഹികപ്രവർത്തനം എന്നു തുടങ്ങി മലയാള സിനിമയിൽ ആർക്കും ചെയ്യുവാനാകാത്തവിധം സർവതല സ്പർശിയായി പടർന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവൻ മണി.വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവൻ മണി എന്ന ചാലക്കുടിക്കാരന്റെ കാൽ മണ്ണിൽ…
Read More » -
പൊന്നിയൻ സെൽവന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടു
ഏറെ നാളായി പ്രേഷകർ കാത്തിരുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. ഇപ്പോൾ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പുറത്ത് വീട്ടിരിക്കുകയാണ്. മണിരത്‌നത്തിന്റെ തന്നെ മെഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും സംയുക്തമായാണ് രണ്ടു ഭാഗങ്ങളുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍-‘ 2022 സെപ്റ്റംബര്‍ 30-ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. പത്താം നൂറ്റാണ്ടില്‍, ചോഴ രാജവംശമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചോഴ ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടരന്‍ പ്രതിസന്ധികളും, അപകടങ്ങളും, സൈന്യത്തിനും ശത്രുക്കള്‍ക്കും, ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളും, ത്യാഗങ്ങളും,നേട്ടങ്ങളും, ചടുലതയോടെ അവതരിപ്പിക്കുന്ന തരത്തിലുള്ള നിർമാണമാണ് ചിത്രത്തിന്.ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. അതുക്കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതല്‍ സിനിമാ പ്രേമികള്‍ ആകാംക്ഷാഭരിതരാണ്. വിക്രം, ജയംരവി, കാര്‍ത്തി,…
Read More » -
ഇന്ന് ശാസ്ത്രദിനം: പക്ഷെ,ഇവിടെ എല്ലാം ശാസ്ത്രിയമാണോ?
ഇന്ന് ദേശീയ ശാസ്ത്രദിനം. സി വി രാമൻ ശാസ്ത്രലോകത്തിനു നൽകിയിട്ടുള്ള സംഭാവനകളെ ഓർക്കുന്നതിനു വേണ്ടിയിട്ടാണ് 1987 മുതൽ എല്ലാവർഷവും ഫെബ്രുവരി 28 ശാസ്ത്ര ദിനമായി ആഘോഷിച്ചു വരുന്നത്.1928 ൽ ഇതേ ദിനമാണ് സിവി രാമൻ,’ രാമൻ പ്രഭാവം’ കണ്ടുപിടിച്ചത്.സുസ്ഥിരമായ ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സംയോജിത സമീപനം എന്നതാണ് 2022 ലെ ശാസ്ത്ര ദിന ചിന്താവിഷയം. സി വി രാമൻ എന്ന ശാസ്ത്രജ്ഞൻ ഇന്ത്യൻ ശാസ്ത്രത്തെ തന്നെ മാറ്റി മറിച്ചു. സി വി രാമൻ എന്ന പ്രതിഭയ്ക്ക് ശാസ്ത്ര ലോകത്തോടുള്ള ബന്ധം അത്രമാത്രം വലുതായിരുന്നു. 1955 ൽ ആൽബർട്ട് ഐൻസ്റ്റീന്റെ വിയോഗം ഞെട്ടലോടെയാണ് ശാസ്ത്രലോകം ഉൾക്കൊണ്ടത്. ജർമ്മനിയിൽ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ലോകത്തിന്റെ മറുഭാഗത്ത് ഇന്ത്യൻ ശാസ്ത്രജ്ഞൻ സി വി രാമൻ തന്റെ തല മുണ്ഡനം ചെയ്താണ് അതിന്റെ ഭാഗമായത്. ഹിന്ദു മതാചാരപ്രകാരം പിതാവ് മരിക്കുമ്പോൾ മകൻ ചെയ്യുന്ന കർമ്മമാണിത്. 1921 ഇൽ ലണ്ടനിലേക്കുള്ള കപ്പൽ യാത്രയിലാണ് എങ്ങനെ…
Read More » -
മഹത്തായ ഇന്ത്യൻ അടുക്കള ഇനി ഹിന്ദിയിലേക്ക്
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ മാറി വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ 2021 ൽ പുറത്ത് വന്ന, ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ‘ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം അതുവരെ ഉണ്ടായിരുന്ന അടുക്കള സങ്കൽപ്പങ്ങളോടുള്ള കലഹമായിരുന്നു. അടുക്കള സങ്കൽപ്പങ്ങൾ മാത്രമല്ല, കുറച്ചധികം അനാചാരങ്ങളോടും. നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരില്ല എന്നത് ശ്രദ്ധേയമാണ്. തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്ത ചിത്രം ഇപ്പോൾ ബോളിവുഡിൽ റീമേക്കിന് ഒരുങ്ങുകയാണ്. ഹർമൻ ബാവെജ, വിക്കി ബഹ്‌റി എന്നിവരാണ് റീമേക്കിനുള്ള ചിത്രത്തിന്റെ പകർപ്പവകാശം മേടിച്ചിരിക്കുന്നത്. ഒരു വിവാഹിതയായ സ്ത്രീ അവടെ അനുഭവിക്കുന്ന ചില പ്രശ്നങ്ങളും.. സ്വപ്നങ്ങൾ പൂട്ടി വീടിനുള്ളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട ഒരു പെണ്ണും.. ചില സാമൂഹിക കലാപങ്ങളും ഒക്കെയാണ് സിനിമയുടെ വിഷയം. സിനിമ ഹിന്ദിയിൽ നിർമ്മിക്കുമ്പോൾ സന്യാ മലഹോത്രയാണ് നിമിഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.
Read More » -
മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച
മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച. ഈ മാസം ഫെബ്രുവരി 25ന്. അജഗാജാന്തരം, കുഞ്ഞേൽദോ, ജാൻ എ മൻ എന്നിങ്ങനെ പ്രേക്ഷക പ്രിയ ചിത്രങ്ങാളാണ് റിലീസിനു ഒരുങ്ങുന്നത്. 75 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്ന ടിനു പപ്പച്ചൻ – പെപ്പെ ചിത്രം ‘അജഗാജന്തരം’ സോണി ലിവിലൂടെ പ്രേഷകരുടെ മുന്നിലെത്തും. ഒരു മാസ്സ് എന്റെർറ്റൈനറാണ് ചിത്രം. വളരെ നല്ലൊരു പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബസിൽ ജോസഫ്, അർജുൻ അശോകൻ, ഗണപതി, റിയാ സൈറ തുടങ്ങി വൻ യുവതാര നിര അണിനിരന്ന ചിത്രമാണ് ജാൻ എ മൻ. തീയേറ്ററുകളിൽ ചിരി പടർത്തിയ ചിത്രം ഫെബ്രുവരി 25 മുതൽ സൺ നെക്സ്ട്ടിൽ ലഭിക്കും. ആസിഫ് അലി നായകനായ കുഞ്ഞേൽദോ, ഫെബ്രുവരി 25 ന് സീ 5 മായിരിക്കും ലഭിക്കുക.
Read More » -
ഭീഷമ പർവ്വം ട്രൈലെർ പുറത്ത്.
സാഗര്‍ എലിയാസ് ജാക്കി, ബിഗ് ബി തുടങ്ങിയ മാസ്സ് ആക്ഷൻ എന്റേർടെയ്നറുകൾ മലയാള പ്രേഷകർക്ക് മുന്നിൽ അവതരിപ്പിച്ച സംവിധായകനാണ് അമൽ നീരദ്. ഇപ്പോൾ മമൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം നിർവഹിച്ച ഭീഷമ പർവ്വം എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നു. ഈയിടെ അന്തരിച്ച നെടുമുടി വേണു, കെ പി എ സി ലളിത എന്നിവരുൾപ്പടെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ തുടങ്ങിയ വൻ താര നിര അണിനിരക്കുന്നുന്നുണ്ട്. ചിത്രം പുറത്ത് വരുന്നതിനു മുന്നേ തന്നെ വലിയ ചർച്ചയായിരുന്നു. ബിഗ് ബി 2 എന്ന സിനിമ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പ്രേ ക്ഷകർ. മമ്മൂട്ടിയുടെ തീർത്തും വ്യത്യസ്തമായ വേഷപകർച്ച തന്നെയാണ് ചിത്രത്തിന് പിന്നിലുള്ള കൗതുകത്തുനു കാരണം. നല്ല മാസ്സ് ആക്ഷൻ സിനിമകൾക്ക് മലയാള സിനിമലോകത്ത് നേരിടുന്ന ദാരിദ്രവും കാരണമാണ്. സിനിമ ഒരു വൻ വിജയമാകാനാണ് സാധ്യത. മാർച്ച് മൂന്നിനാണ് ചിത്രം റിലീസ് ആവുക. അന്ന് തന്നെ ദുൽഖർ…
Read More » -
നിഗൂഢത ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ആകാംഷയോടെ സിനിമ പ്രേമികൾ.
മലയാളത്തില്‍ എന്നും സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അനുഭവമാണ് സസ്പൻസ് മിസ്റ്ററി ത്രില്ലറുകൾ. ഇപ്പോള്‍ ഒരു പുതിയ സിനിമ ഇറങ്ങാന്‍ പോവുകയാണ്. ‘മിസ്റ്റര്‍ ഹാക്കര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. പേര് പോലെ തന്നെ ഒരു സാങ്കേതിക പശ്ചാത്തലത്തില്‍ നിന്നുള്ള ചിത്രമാകാം പ്രേക്ഷകരെ കാത്തിരിക്കുന്നത്. നിറയെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ടൈറ്റില്‍ പോസ്റ്റർ പുറത്തിറക്കിയത്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ മുഹമ്മദ് അബ്ദുൾ സമദ് നിർമ്മിച്ച് നവാഗതനായ ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. എറണാംകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ‘മിസ്റ്റർ ഹാക്കറി’ൽ നവാഗതനായ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, ഷാജി നവോദയ, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, എം.എ. നിഷാദ്, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ, ടോണി ആൻ്റണി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു,…
Read More »