Lead News

  • വയനാട്ടില്‍ നോറോ വൈറസ്; കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങള്‍

    മൈസൂരു: വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കി കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങള്‍. ഇവിടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ആശ വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അംഗണവാടി പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗവും സംഘടിപ്പിച്ചാണ് ബോധവത്കരണം നല്‍കിയത്. കേരളത്തില്‍ നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കി. കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും വീടുകള്‍ കയറിയുള്ള ബോധവത്കരണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ എത്തുന്ന കോട്ടെ താലൂക്കില്‍ ജാഗ്രത കര്‍ശനമാണ്. ട്രൈബല്‍ വിഭാഗത്തിലുള്ളവരാണ് താലൂക്കില്‍ കൂടുതലും. അതുകൊണ്ട് നിയന്ത്രണവും നിരീക്ഷണവും കൂടുതല്‍ ശക്തമായി പുരോഗമിക്കുകയാണ്.

    Read More »
  • ആളിയാർ ഡാം തുറന്നു; പാലക്കാട് പുഴകളിൽ കുത്തൊഴുക്ക്, മുന്നറിയിപ്പ് നൽകാത്തതിനെതിരെ വ്യാപക പ്രതിഷേധം

    പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാർ ഡാം തുറന്നു. പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരയിലും വെള്ളമുയർന്നിട്ടുണ്ട്. അതേസമയം, ഡാം തുറക്കുന്ന വിവരം കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചെന്ന് തമിഴ്നാട് വ്യക്തമാക്കി. എന്നാൽ ഡാം തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയെന്ന് ജലവിഭവ വകുപ്പ് പറഞ്ഞു. നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പുഴയിൽ ജലനിരപ്പ് ഉയരുന്നതു സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

    Read More »
  • തമിഴ്‌നാട്ടിൽ നിന്ന് പത്താംതരം പ്രമോഷൻ ലഭിച്ച കുട്ടികളുടെ കൈപിടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; കേരളത്തിൽ പ്ലസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി

    തമിഴ്‌നാട്ടിൽ പത്താം തരം പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇവർക്ക് പ്ലസ് വൺ അലോട്‌മെന്റിൽ ഉൾപ്പെടാൻ അവസരം നൽകുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ പത്താം ക്ലാസ് പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റിൽ ഗ്രേഡോ മാർക്കോ ഇല്ലാതെ പത്താം ക്ലാസ് പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റ് നൽകുകയാണുണ്ടായത്. കേരളത്തിൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസിലെ പൊതുപരീക്ഷയിൽ വിദ്യാർത്ഥി കരസ്ഥമാക്കിയ ഗ്രേഡ് / മാർക്ക് അടിസ്ഥാനമാക്കിയാണ്. അതിനാൽ തമിഴ്‌നാട്ടിൽ പത്താംതരം പാസായ വിദ്യാർഥികളെ ഹയർസെക്കൻഡറി പ്രവേശനത്തിന് പരിഗണിക്കാൻ സാധിച്ചില്ല. തങ്ങളെ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയേയും സമീപിച്ചു. വിഷയം പരിശോധിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. 2021 മാർച്ചിൽ തമിഴ്‌നാട് സംസ്ഥാന…

    Read More »
  • എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു; ഗവര്‍ണര്‍ക്ക് സപ്തതി ആശംസകളുമായി മുഖ്യമന്ത്രി

    തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ആശംസയറിയിച്ചത്. ബഹുമാന്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകൾ. കേരളത്തിൻ്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി നൽകുന്ന ക്രിയാത്മകമായ പിന്തുണയ്ക്ക് ഗവർണറോട് ഹൃദയപൂർവം നന്ദി പറയുന്നു. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

    Read More »
  • ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: വനിത കമ്മീഷന്‍

    തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്തല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വാര്‍ഡ് തലത്തില്‍ തന്നെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് വയനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങിനു ശേഷം വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ ഇടപെട്ട് തീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങളാണ് നിലവില്‍ കമ്മീഷനു മുമ്പാകെ എത്തുന്നതില്‍ അധികവും. മദ്യപാനം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ മൂലമുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങള്‍, അയല്‍വാസികളുമായുള്ള തര്‍ക്കങ്ങള്‍, അതിര്‍ത്തി തര്‍ക്കം തുടങ്ങിയവ വാര്‍ഡ് തലത്തില്‍ തന്നെ ജാഗ്രത സമിതികളുടെ ഇടപെടലോടെ തീര്‍പ്പാക്കാന്‍ കഴിയുന്നതാണ്. ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി മൂന്ന് മാസത്തിലൊരിക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ജില്ലാതലത്തില്‍ ഇവര്‍ക്ക് പരിശീലനം നല്‍കുമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിനായി വിവാഹത്തിന് മുമ്പ് സ്ത്രീക്കും പുരുഷനും കൗണ്‍സലിംഗ് നല്‍കുന്നതിനും വിവാഹം രജിസ്റ്റര്‍…

    Read More »
  • മുന്‍ മിസ് കേരള വിജയികളുടെ അപകട മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

    മുന്‍ മിസ്‌കേരളമാരടക്കമുളളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കാന്‍ പ്രത്യേക സംഘം. എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുളള പുതിയ സംഘം ജില്ലാ ക്രൈം ബ്രാഞ്ചിന് കീഴിലാകും പ്രവര്‍ത്തിക്കുക. സംഘത്തിലെ മറ്റ് അംഗങ്ങളെ ഉടന്‍ തീരുമാനിക്കും. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഹോട്ടലിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്യുകയാണ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസില്‍ നിര്‍ണ്ണായകമായ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ 5 പേര്‍ ഹോട്ടലിലെ ജീവനക്കാരാണ്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ നശിപ്പിക്കുകയായിരുന്നു. നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്ത് വെച്ചുണ്ടായ അപകടത്തിലാണ് മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും മരിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍…

    Read More »
  • പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസ്; 2-ാം പ്രതി ചികിത്സയിലിരിക്കെ മരിച്ചു

    പരിയാരം: ബിജെപി നേതാവ് പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. പന്ന്യന്നൂര്‍ തയ്യുള്ളതില്‍ താഴെകുനിയില്‍ ടി.കെ.പവിത്രന്‍ (54) ആണ് മരിച്ചത്. ചീമേനി തുറന്ന ജയിലില്‍ ശിക്ഷയനുഭവിച്ചു വന്നിരുന്ന കേസിലെ രണ്ടാം പ്രതിയായ ഇയാളെ കോവിഡാനന്തര അസുഖത്തിന് കഴിഞ്ഞ നവംബര്‍ 14 നാണ് പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1996 മേയ് 25ന് ഭാര്യയോടൊപ്പം ബൈക്കില്‍ യാത്രചെയ്യവേയാണ് ചന്ദ്രന്‍ കൊലചെയ്യപ്പെട്ടത്. 2013 ലാണ് പവിത്രന് ജീവപര്യന്തം ശിക്ഷവിധിച്ചത്.

    Read More »
  • യുഎസിലെ ടെക്സസിൽ വെടിവയ്പ്പ്; കോഴഞ്ചേരി സ്വദേശി കൊല്ലപ്പെട്ടു

    ഡാലസില്‍ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടി മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി-56) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാജന്റെ സ്റ്റോറിലേക്ക് അതിക്രമിച്ച് കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിലുണ്ടായിരുന്ന സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, അക്രമിയെക്കുറിച്ചുളള വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005 ലാണ് കുവൈത്തിൽ നിന്ന് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമ ചർച്ച് അംഗമാണ്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളിൽ ചിലരുമായി ചേർന്ന് സാജന്‍ സൗന്ദര്യവർധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലിൽ നഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്

    Read More »
  • 24 മണിക്കൂറിനിടെ 11,919 പുതിയ കോവിഡ് കേസുകള്‍; 470 മരണം

    രാജ്യത്ത് 24 മണിക്കൂറിനിടെ 11,919 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ 3,44,78,517 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 470 മരണം റിപ്പോര്‍ട്ട് ചെയതു. ഇതോടെ ആകെ മരണം 4,64,623 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 11,242 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ 3,38,85,132 പേര്‍ രോഗമുക്തി നേടി. നിലവില്‍ 62,82,48,841 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,14,46,32,851 വക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

    Read More »
  • കോഴിക്കോട്ട്‌ ഹോട്ടലിലെ ചില്ലുകൂട്ടില്‍ എലി; ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടല്‍ അടപ്പിച്ചു

    കോഴിക്കോട് ഹോട്ടലിലെ ചില്ലുകൂട്ടില്‍ എലിയെ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടച്ചു. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴുമണിയോടെ ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചത്. കഴിഞ്ഞദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷ്യസുരക്ഷാവകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തി. പരിശോധനയില്‍ ഹോട്ടലില്‍ എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണവിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു. ഹോട്ടലിന് നോട്ടീസും നല്‍കി.

    Read More »
Back to top button
error: