Lead News
-
ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം
വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും അനുമതിയുണ്ട്. ഏപ്രിൽ 19 വരെ ഈ അനുമതി നിലനിൽക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശദീകരിച്ചു. ഈ ഇളവ് ക്യൂബ, ഉത്തര കൊറിയ, യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ബാധകമായിരിക്കില്ല. വിദേശ ആസ്തി നിയന്ത്രണ ഓഫീസിന്റെ (Office of Foreign Assets Control) ഈ നീക്കം, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ഭാഗികമായി നീക്കിയതിന് സമാനമാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും പശ്ചിമേഷ്യയിലെ ഊർജമേഖല ലക്ഷ്യമാക്കി നടത്തിയ നിരവധി ആക്രമണങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ്…
Read More » -
എപ്പോള്‍ ഇറാന്‍ യുദ്ധം അവസാനിക്കും? ചോരക്കളിക്ക് ഒരുമാസം തികയുമ്പോള്‍ നിര്‍ണായകമാകുന്ന നാല് ചോദ്യങ്ങള്‍; അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത ലക്ഷ്യങ്ങള്‍; വിജയം പ്രഖ്യാപിച്ച് ട്രംപിനു പിന്‍മാറാനാകില്ല
ദുബായ്: ഇറാന്‍ യുദ്ധം ആരംഭിച്ച് ഏകദേശം ഒരു മാസമാകുമ്പോള്‍ പുറത്തുവരുന്നത് സംഘര്‍ഷം വ്യാപിക്കാനുള്ള സൂചനകള്‍. ഇറാനിലെ നേതൃത്വത്തിലുണ്ടാകുന്ന വന്‍ മാറ്റമോ ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയോ ചെയ്താല്‍ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നു കണക്കുകൂട്ടാന്‍ കഴിയും. എന്നാല്‍, യുദ്ധത്തിന്റെ അന്ത്യത്തെക്കുറിച്ച് അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ കൂടുതല്‍ പ്രതിസന്ധികള്‍ സഹിക്കാന്‍ ഇസ്രയേല്‍ തയാറാണ്. എന്നാല്‍, ‘ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ തന്നെയാണ്. ‘അവ എപ്പോള്‍ കൈവരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’ എന്നാണു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തിയേക്കാവുന്ന നാല് ചോദ്യങ്ങള്‍ 1. ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കും? യുദ്ധത്തെ സംബന്ധിച്ച നിലവിലെ പ്രധാന ചോദ്യം ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കുമെന്നതാണ്. പ്രത്യേകിച്ച്, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന കപ്പല്‍ ഗതാഗതത്തിന്റെ അളവ് എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്നത്. ശത്രുക്കളുടെ കപ്പലുകള്‍ കടന്നുപോകുന്നതിനെ ഇറാന്‍ നിലവില്‍ പ്രതിരോധിക്കുന്നുണ്ട്. മൈനുകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്…
Read More » -
ഇടതു സ്ഥാനാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു; രണ്ടിടത്ത് പ്രതിസന്ധി; ഇന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിസന്ധി കടുക്കും
തിരുവനന്തപുരവും കാസര്‍കോടും ഉൾപ്പെടെ ഇടതുമുന്നണിയുടെ നാലു സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാവും. ചലച്ചിത്രതാരം സുധീര്‍ കരമനയെ തലസ്ഥാനത്ത് ഇടത് സ്വതന്ത്രനായി ഇറക്കും. ഷാനവാസ് പാദൂര്‍ കാസര്‍കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ശേഷിക്കുന്ന രണ്ട് സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ഥികളെ കിട്ടാനുള്ളത്. താനൂര്‍, വള്ളിക്കുന്ന് സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളായാൽ പ്രഖ്യാപനം നടത്തും. വി.അബ്ദുറഹിമാന്‍ സ്വയം താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറിയതോടെയാണ് താനൂരില്‍ പ്രതിസന്ധിയായത്. താനൂരിൽ ഉചിതമായ സ്ഥാനാർഥിക്കായി തിരച്ചില്‍ തുടരുകയാണ്. അബ്ദുറഹിമാന്‍ രണ്ടത്താണി വരുമെന്ന പ്രതീക്ഷയില്‍ നീക്കുപോക്കിനായി ഒഴിച്ചിട്ട മണ്ഡലമായിരുന്നു വള്ളിക്കുന്ന്. മങ്കടയില്‍ എം.പി.അലവിയാണ് സ്ഥാനാര്‍ഥി. പകരം മുസ്‍ലിം ലീഗുകാരനായ കുന്നത്ത് മുഹമ്മദിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. ഇന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്കാകും ഇടതുമുന്നണിക്ക് പോകേണ്ടിവരുക. തിങ്കളാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. ഇന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായില്ലെങ്കില്‍ ഇത് പ്രതിസന്ധിയുണ്ടാക്കും. ഇന്ന് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിരക്കാണ്. മൂന്ന് മുന്നണികളുടെയും പ്രമുഖര്‍ ഇന്ന് പത്രിക നല്‍കും. തിരുവനന്തപുരത്ത് വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, കെ.മുരളീധരന്‍, …
Read More » -
മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, അച്ചായൻസ് ഫിലിം ഹൗസ് നിയമനടപടിയിലേക്ക്…
കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയിൽ വൻ തട്ടിപ്പ്. വിതരണ ഏജൻസിയുടെ തട്ടിപ്പിന് ഇരയായ അച്ചായൻസ് ഫിലിം ഹൗസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. സിനിമാ വിതരണ രംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജൻസികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് (ദുബായ്)മമ്മൂട്ടിക്കമ്പനിയുടെ മറവിൽ അച്ചായൻസ് ഫിലിം ഹൗസിനെ തട്ടിപ്പിന് ഇരയാക്കിയതെന്ന് അച്ചായൻസ് ഫിലിം ഹൗസ് പുറത്തുവിട്ട വാർത്താകുറിപ്പിൽ അറിയിച്ചു. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് (ദുബായ്) പ്രതിനിധികളായ ട്രൂത്ത് സമദ്, റെബിൻ ആരിഫ് എന്നിവർ മുഖേന മമ്മൂട്ടിക്കമ്പനിയുടെ ‘ബസൂക്ക’ എന്ന ചിത്രത്തിൻറെ നോർത്ത് അമേരിക്കൻ വിതരണാവകാശം ഒരു വലിയ തുകയ്ക്ക് മിനിമം ഗ്യാരൻറി(എം ജി) അടിസ്ഥാനത്തിൽ അച്ചായാൻസ് ഫിലിം ഹൗസ് സ്വന്തമാക്കിയിരുന്നു. കരാർ പ്രകാരം സിനിമ വിജയിക്കാത്ത പക്ഷം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരുടെ അടുത്ത പ്രോജക്റ്റ് ആയ ‘കളങ്കാവൽ’ സിനിമയുടെ വിതരണാവകാശം വഴി പരിഹരിക്കുമെന്ന് അച്ചായൻസ് ഫിലിം ഹൗസുമായുള്ള കരാറിൽ…
Read More » -
ഇറാന്റെ ആയുധശേഖരത്തില്‍ ഇനി എത്ര ബാക്കിയുണ്ട്? പ്രതിരോധിക്കുകയെന്നത് എത്രത്തോളം ബുദ്ധിമുട്ടാണ്? മൂന്നാഴ്ച പിന്നിട്ടിട്ടും അയയാതെ ഇറാന്‍; ഗള്‍ഫിലേക്കും ഇസ്രയേലിലേക്കും തുടരെ ആക്രമണം; യുദ്ധ വിദഗ്ധരുടെ കണക്കുകള്‍ പാളിയോ?
ടെഹ്‌റാന്‍: യുദ്ധം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് ഇസ്രയേലും അമേരിക്കയും പ്രഖ്യപിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളില്‍ അയവില്ല. ഗള്‍ഫ് രാജ്യങ്ങളിലെയും പശ്ചിമേഷ്യയിലെയും നിര്‍ണായ ഊര്‍ജ നിലയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും നേരെ ഇറാനിയന്‍ മിസൈലുകളും ഡ്രോണുകളും ആക്രമണം തുടരുന്നു. ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന യുദ്ധലക്ഷ്യം ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷികളെ നിര്‍വീര്യമാക്കുക എന്നതായിരുന്നു. എന്നാല്‍, അത് ഏറെക്കുറെ പ്രയാസകരമാണ്. കരസേന ഇങ്ങാതെ കാര്യമില്ലെന്നു പറയുന്ന നിലയിലേക്ക് നെതന്യാഹു അടക്കം എത്തിയിരിക്കുന്നു. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഖരം എത്ര വലുതാണ്? യുഎസ് ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പറയുന്നതനുസരിച്ച്, യുദ്ധത്തിന് മുമ്പ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ഇറാന്റേതായിരുന്നു. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ നല്‍കുന്ന വിവരമനുസരിച്ച്, ഇസ്രായേലിനെ ആക്രമിക്കാന്‍ ശേഷിയുള്ള 2,000 കിലോമീറ്റര്‍ (1,240 മൈല്‍) വരെ പരിധിയുള്ളതും മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ (10,550 മൈല്‍) വരെ വേഗതയുള്ളതുമായ വിവിധ…
Read More » -
സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്, വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല!! പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരും, ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും, എല്ലാവർക്കും അർഹമായ പരിഗണന തരും- ചെന്നിത്തല
തിരുവനന്തപുരം: പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ട്, അതുപോലെ സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് എല്ലാവരെയും വളർത്തിയത്. അതിനാൽതന്നെ നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. അപ്പോൾ എല്ലാവർക്കും ആവശ്യമായ പരിഗണന നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല. പാർട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ദിവസത്തോടെ പരിഹരിച്ചതായി നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ജി സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ജി സുധാകരനെ സിപിഎം കറിവേപ്പിലയാക്കി. വ്യക്തതയുള്ള നിലപാടുള്ള നേതാവാണ് അദ്ദേഹം. സിപിഎം…
Read More » -
‘പിണറായി 3.0 വരില്ലെന്നു പറയാന്‍ കഴിയില്ല, സതീശന്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല’; കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും സുധാകരന്‍; കണ്ണൂരില്‍ കലാപക്കൊടി താഴുന്നില്ല; യൂത്ത് കോണ്‍ഗ്രസ് സ്വന്തം നിലയ്ക്കു മുന്നോട്ട്
കണ്ണൂര്‍: പിണറായി വിജയന്‍ മൂന്നാമതും അധികാരത്തിലെത്തില്ലെന്നു പറയാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. അതിനുള്ള ‘മെറ്റീരിയലു’കള്‍ തന്റെ കൈയിലില്ല. വി.ഡി. സതീശന്‍ നൂറു സീറ്റ് ലഭിക്കുമെന്നൊക്കെ പറയുന്നുണ്ട്. അവര്‍ക്ക് ഉറപ്പുണ്ടായിരിക്കും. എനിക്ക് അതിനുള്ള ബോധ്യമില്ലെ’ന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നേതൃത്വത്തെ മുള്‍മുനയിലാക്കിയശേഷം തിരിച്ചെത്തിയ സുധാകരന്‍ പ്രചാരണത്തില്‍ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചത് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍, അഭിമുഖങ്ങളിലൂടെ അതൃപ്തി വ്യക്തമാക്കുകയാണ് സുധാകരന്‍ ചെയ്യുന്നത്. കേരളത്തിലെ നേതാക്കള്‍ പറഞ്ഞതുകൊണ്ടല്ല, മറിച്ചു രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന ഖാര്‍ഗെയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തില്‍നിന്നു പിന്‍മാറിയത്. ഒറ്റയ്ക്കു മത്സരിക്കുകയെന്നത് തന്നേപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ആലോചിക്കാന്‍ പാടില്ലാത്തതാണ്. ബിജെപിയില്‍ ചേരുമെന്നു പറയുന്നതൊക്കെ ശുദ്ധ അസംബന്ധമാണെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, നാളെ കണ്ണൂരിലും മട്ടന്നൂരിലും സുധാകരന്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്ണൂരിലെയും മട്ടന്നൂരിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി.ഒ. മോഹനനും,…
Read More »


