Lead News

  • ‘ബാറ്റർമാർക്ക് എന്തുമാകാം, ഒരു ബോളർക്ക് തന്റെ കൈ മാറ്റണമെങ്കിൽ അമ്പയറോട് അനുവാദം ചോദിക്കണം… ആദ്യം മാറ്റേണ്ടത് നിയമങ്ങളാണ്’- പാക് താരത്തെ പിൻതുണച്ച് ആർ അശ്വിൻ

    ചെന്നൈ: ടി 20യിൽ വിവാദ ബോളിങ് ആക്ഷന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന പാക് സ്പിന്നർ ഉസ്മാൻ താരിഖിനു പിന്തുണയുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ക്രീസിലെത്തിയശേഷം കുറച്ചുനേരം താമസിപ്പിച്ച ശേഷം പന്തെറിയുന്ന താരിഖിന്റെ ആക്ഷനാണ് വിവാദമായിരിക്കുന്നത്. യുഎസിനെതിരെയായിരുന്നു താരിഖിന്റെ ലോകകപ്പിലെ അരങ്ങേറ്റ മത്സരം. നാലോവറിൽ 27 റൺസ് വിട്ടുകൊടുത്ത താരിഖ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. പിന്നാലെ താരിഖിന്റെ ബോളിങ്ങിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ശ്രീവത്സ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. താരിഖിന്റെ ആക്ഷന്റെ കാര്യത്തിൽ പരാതിയില്ലെങ്കിലും പന്തെറിയും മുൻപ് കുറച്ചുനേരം നിൽക്കുന്നതു അംഗീകരിക്കാൻ സാധിക്കില്ലെന്നാണു ഗോസ്വാമി പറയുന്നത്. ‘‘പെനാൽറ്റി കിക്ക് എടുക്കാൻ റൺ– അപ് തുടങ്ങിയശേഷം താരം നിൽക്കുന്നത് ഫുട്ബോളിൽ പോലും അനുവദിക്കില്ല. ഇതെങ്ങനെ ശരിയാകും. ആക്ഷൻ കുഴപ്പമില്ല, പക്ഷേ ഇടയ്ക്കു വരുന്ന ഇടവേള എന്തിനാണ്?പന്ത് എറിയുന്നതിന് തൊട്ടുമുൻപാണ് ഇതു ചെയ്യുന്നത്. അതു തുടരാൻ സാധിക്കില്ല.’’– ശ്രീവത്സ് ഗോസ്വാമി താരിഖിന്റെ വീഡിയോ പങ്കുവച്ച് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതിനിടെ ശ്രീവത്സിനു…

    Read More »
  • ‘സഞ്ജു ഇന്നു കളിച്ചില്ലെങ്കില്‍ പുറത്താക്കണം, മതി, പുതിയ താരങ്ങള്‍ വരട്ടെ’; രൂക്ഷ വിമര്‍ശനവുമായി ശ്രീകാന്ത്; വാഷിംഗ്ടണ്‍ സുന്ദര്‍ കാത്തിരിക്കുന്നു

    ന്യൂഡല്‍ഹി: താനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഫോമില്‍ ഇല്ലാത്ത സഞ്ജു സാംസണെ കളിപ്പിക്കില്ലെന്നും പകരം വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കിയേനെയെന്നും മുന്‍ താരം കെ.ശ്രീകാന്ത്. സഞ്ജുവിന് നല്‍കിയ അവസരങ്ങളൊന്നും താരം പ്രയോജനപ്പെടുത്തിയില്ലെന്നും ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്നും അഭിഷേകിന് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തുന്നു. ‘ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ മറ്റൊരു തരത്തിലാകും ചിന്തിക്കുക. സഞ്ജു ഒട്ടും ഫോമില്‍ അല്ല. വാഷിങ്ടണ്‍ സുന്ദറിനെ ടോപ് ഓര്‍ഡറിലേക്ക് കൊണ്ട് വന്ന് ഓപ്പണ്‍ ചെയ്യിക്കുകയാണ് വേണ്ടത്. പാക്കിസ്ഥാനെതിരായ മല്‍സരത്തിന് മുന്‍പായി വാഷിയെ സജ്ജനാക്കാന്‍ അതാണ് നല്ലത്. ഇനി അഭിഷേക് ശര്‍മ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ തിരിച്ചെത്തിയാല്‍ റിങ്കു സിങിനെ പുറത്തിരുത്തി വാഷിങ്ടണ്‍ സുന്ദറെ ഞാന്‍ എട്ടാമനായി ഇറക്കും. നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം. സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു. പക്ഷേ ഫലമൊന്നും ഉണ്ടാക്കിയില്ല. വാഷിങ്ടണ്‍ സുന്ദര്‍ കാത്തിരിക്കുകയാണ്’- ശ്രീകാന്ത് വിശദീകരിച്ചു, ഞായറാഴച നടക്കാനിരിക്കുന്ന ഇന്ത്യപാക് പോരാട്ടത്തിന് മുന്‍പ് അഭിഷേക് ശര്‍മ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിവരേണ്ടത് അത്യാവശ്യമാണെന്നും ശ്രീകാന്ത് പറയുന്നു. അഭിഷേക് പുറത്തിരുന്നാല്‍ ഇന്ത്യയ്ക്ക്…

    Read More »
  • ‘ഇതും ഉദ്ധരിക്കാം, നാളേയ്ക്കുള്ള വഴിയായല്ലോ’: മാധ്യമങ്ങള്‍ക്കു രൂക്ഷ വിമര്‍ശനവുമായി കവി സച്ചിദാനന്ദന്‍; ‘ജല്‍പനങ്ങള്‍ക്ക് പ്രതികരിച്ച് സമയം കളയാനില്ല, പൊതുതത്വങ്ങളെ പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്നു’

    തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ഒരു കുറിപ്പിലെ തിരുത്തല്‍ പോലും വാര്‍ത്തയാണെന്നും പൊതു തത്വത്തെപ്പോലും പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍. ഇനി ഈ വിഷയത്തില്‍ പ്രതികരണമില്ലെന്നും ജല്‍പനങ്ങള്‍ക്കു പ്രതികരിച്ചു സമയം കളയാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ ഭരണം ആശാസ്യമല്ലെന്ന പ്രതികരണത്തിനു പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന രചനകളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് വീണ്ടും കുറിപ്പുമായി എത്തിയത്. ഇടതുപക്ഷത്തുനിന്നാണ് താന്‍ ഇടതിന്റെ വീഴ്ചകളെ വിമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏതു പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാം. താന്‍ എത്രയോകുറി പറഞ്ഞതിനെ എന്തെല്ലാം വിധത്തിലാണു സോഷ്യല്‍ മീഡിയയിലും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്നതു തമാശയോടെ കാണുന്നു. പ്രതികരണങ്ങള്‍ കാണുമ്പോള്‍ ചില സുഹൃത്തുക്കള്‍ക്കു വേദനിച്ചെന്നു കണ്ടു പോസ്റ്റില്‍ ഒരു വാക്കു തിരുത്തിയാല്‍ പോലും വാര്‍ത്തയാണ്. ഇതിനെയും സമൂഹം എഴുത്തുകാര്‍ക്കു നല്‍കുന്ന പ്രധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. പൊതുതത്വത്തെപ്പോലും പാര്‍ട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന…

    Read More »
  • കൊച്ചി മെട്രോ രണ്ടാം ഘട്ടം: 1,016.24 കോടി രൂപ വിദേശ വായ്പയെടുക്കാനുള്ള അനുമതി നല്കി സംസ്ഥാന സർക്കാർ; പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി രാജീവ്

    കൊച്ചി: മെട്രോറെയിലിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിദേശവായ്പയെടുക്കാൻ സംസ്ഥാന സർക്കാരിൻ്റെ അനുമതി നല്കി. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിൽ നിന്നാണ് വായ്പയെടുക്കുന്നത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട പാത നിർമ്മാണത്തിനായി 1,016.24 കോടി രൂപ വായ്പയെടുക്കുന്നതിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സർക്കാർ നൽകിയത്. എ.ഐ.ഐ.ബി.യുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിനും കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ടം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അഞ്ചുവർഷത്തെ ഇളവോടെ 25 വർഷത്തെ കാലാവധിയിലാകും വായ്പ ലഭ്യമാക്കുക. വായ്പ ലഭ്യമാക്കുന്നതിനും വായ്പ കരാർ, പ്രോജക്ട് കരാർ എന്നിവ ഒപ്പുവയ്ക്കാനും മന്ത്രിസഭ അനുമതിയായതോടെ തുടർ നടപടികൾ വേഗത്തിലാക്കും. അദ്ദേഹം പറഞ്ഞു. മെട്രോയുടെ ആദ്യഘട്ട നിർമ്മാണത്തിന് ഫ്രഞ്ച് വികസന ഏജൻസിയാണ് വായ്പ നൽകിയത്. രണ്ടാംഘട്ടത്തിനും ഇവർ വായ്പ വാഗ്ദാനം ചെയ്തു. രണ്ടാംഘട്ടത്തിൻ്റെ നിർമാണം തുടങ്ങാൻ വൈകിയതോടെ ഇവർ പിൻമാറി. പിന്നീടാണ് എ.ഐ.ഐ.ബി.യുമായി ധാരണയിലെത്തുന്നത്.…

    Read More »
  • ശബരിമലയടക്കം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഓഫീസ് ഡിജിറ്റൈസ് നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണം: ഹൈക്കോടതി

    കൊച്ചി: ശബരിമലയടക്കമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഓഫീസ് ഡിജിറ്റസ് ചെയ്യാനുള്ള നടപടി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി. ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഇൻഫർമേഷൻ കേരള ലിമിറ്റഡിന് ദേവസ്വം ബെഞ്ച് അനുമതി നൽകി. ഇതിൽ നിലപാടറിയിക്കാൻ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി നിർദ്ദേശിച്ചു. രേഖകളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയെന്നും ആറുമാസത്തിനകം അത് പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കും. സമഗ്ര സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനുള്ള സമയക്രമം അറിയിച്ചു. കെ-സ്മാർട്ട് മാതൃകയിലുള്ള ഡിജിറ്റൽ സംവിധാനമാണ് ഒരുക്കുന്നത്.കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര) കോടതി. കെ-സ്മാർട്ട് സംവിധാനം വികസിപ്പിക്കാൻ 70 കോടി രൂപ ചെലവായത്. ക്ഷേത്രങ്ങൾക്കായുള്ള സോഫ്റ്റ്വെയർ ഇതിൽ കുറഞ്ഞ ചെലവിൽ വികസിപ്പിക്കാനാകുമെന്ന് ഹാജരായ കിറ്റ്ഫ്ര എം.ഡി. ഡോ. സന്തോഷ് ബാബു വിശദീകരിച്ചു. സമഗ്ര സോഫ്റ്റ് വെയറിനായി ബോർഡ് ചെലവിടുന്ന തുക നഷ്ടമായി കണക്കാക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജിയാണ്…

    Read More »
  • ആദ്യ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ‘കേരളം വിട്ടു പോകരുത്, ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം, ചോദ്യം ചെയ്യലിന് ഹാജരാകണം‘

    കൊച്ചി ∙ ആദ്യത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാൽ രാഹുൽ തെളിവു നശിപ്പിക്കുമെന്നും അത് പരി​ഗണിച്ച് ജാമ്യം നൽകരുതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ കോടതിയിൽ വാദിച്ചത്. രാഹുലിന്റെ വാദം ശരിവച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി നിർദേശിച്ചു. മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. കൂടാതെ കേരളം വിട്ടു പോകരുതെന്നും രാഹുലിനോടു നിർദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യവും മൂന്നാം ബലാത്സംഗ കേസിൽ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു. ഇതോടെ രാഹുലിനെതിരെ പൊലീസ് എടുത്ത മൂന്നു പീഡനക്കേസിലും ജാമ്യം ലഭിച്ചിരിക്കുകയാണ്.

    Read More »
  • ക്ലിനിക്കിലെത്തിയ കുട്ടിയു‌ടെ 3.5 ​ഗ്രാം വരുന്ന സ്വർണമാല അടിച്ചുമാറ്റി, പിടിവീഴുമെന്ന ഘട്ടത്തിൽ സ്വർണം വിഴുങ്ങി, എടുത്തിട്ടില്ലെന്ന് യുവതി, എക്സറേയിൽ സ്വർണം വയറ്റിലുണ്ടെന്ന് കണ്ടെത്തൽ, യുവതിക്ക് എനിമ വച്ച് തൊണ്ടിമുതലിനായുള്ള വനിതാ പോലീസിന്റെ കാത്തിരിപ്പ് മൂന്നാം ദിവസത്തിലേക്ക് കടന്നു

    നിലമ്പൂർ: ഫഹദ് ഫാസിൽ അഭിനയിച്ച ദിലീഷ് പോത്തൻ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ അവസ്ഥയിൽ കേരളാ പോലീസ്. ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ചു സമീന (35) വിഴുങ്ങിയ സ്വർണത്തിനായുള്ള കാത്തിരിപ്പ് മൂന്നാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചു വിഴുങ്ങിയത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മോഷ്ടിച്ച മാല ഇനിയും ലഭിച്ചിട്ടില്ല. ഇതോടെ മാല പുറത്തുവരുന്നതും കാത്ത് ആശുപത്രിയിൽ സമീനയ്ക്കൊപ്പമുള്ള വനിതാ പോലീസിന്റെ കാവൽ മൂന്നാം ദിവസത്തിലേക്കു കടന്നു. തിങ്കളാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ 9ന് രാത്രി പത്തോടെയാണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തിൽനിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി. വരാന്തയിൽ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി കൊഞ്ചിക്കുന്നത് പലരും കണ്ടിരുന്നു. പിന്നീടാണ് സ്വർണം കാണാതായത്. കയ്യോടെ പിടികൂടുമെന്ന ഘട്ടത്തിൽ…

    Read More »
  • ‘അവർ എന്റെ ആക്ഷനെ എതിർക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് എന്നെ നേരിടാൻ ആശങ്കയുണെന്നാണ്’, വിവാദ ബൗളിംഗ് ആക്ഷനിൽ ചർച്ച കൊഴുക്കുന്നതിനിടെ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് തന്നെ ഭയമാണെന്ന പ്രസ്താവനയുമായി പാക് സ്പിന്നർ ഉസ്മാൻ താരിഖ്

    കറാച്ചി: ടി 20 ലോകകപ്പ് തുടങ്ങിയപ്പോൾ സമ്മർദ തന്ത്രങ്ങളിറക്കിക്കൊണ്ടിരുന്ന പാക്കിസ്ഥാൻ പുതിയ തന്ത്രവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖ് തന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി ഇന്ത്യൻ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെ മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന പോരാട്ടത്തിൽ തന്നെ നേരിടുക എന്നത് ഇന്ത്യയ്ക്ക് വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും തന്റെ ആക്ഷനെക്കുറിച്ചുള്ള അനാവശ്യ ചർച്ചകൾ ഇതിന്റെ തെളിവാണെന്നും താരം പറഞ്ഞു. ‘ഇന്ത്യൻ ആരാധകർക്കിടയിൽ ഇത്രയധികം ചർച്ചകൾ നടക്കുന്നത് അവർക്കുണ്ടാകുന്ന സമ്മർദ്ദം കൊണ്ടാണെന്നാണ് ഞാൻ കരുതുന്നത്. അവർ എന്റെ ആക്ഷനെ എതിർക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് എന്നെ നേരിടാൻ ആശങ്കയുണ്ടെന്നാണ്. എന്നാൽ ഞാൻ ഇത്തരം മാധ്യമ ചർച്ചകളിലൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ കളിയിലും പരിശീലനത്തിലും മാത്രമാണ് എന്റെ ശ്രദ്ധ’ ഉസ്മാൻ പറഞ്ഞു. അതേസമയം ടി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറുമെന്ന് പറഞ്ഞ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ യൂടേണടിച്ചത്. ഞാറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

    Read More »
  • സ്പാകളിൽ മിന്നൽ പരിശോധന, ആരോഗ്യ വിഭാഗത്തിലെ ഉദ്യോ​ഗസ്ഥരെ കണ്ട് കസ്റ്റമർ ഇറങ്ങിയോടി, ഓടിയത് ആലപ്പുഴ പോലീസ് വകുപ്പിലെ ഉദ്യോ​ഗസ്ഥൻ? സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നടക്കുന്നതായി ആരോ​ഗ്യവകുപ്പ്, പലതും പ്രവർത്തിക്കുന്നത് ലൈസെൻസില്ലാതെ

    തിരുവല്ല: നഗരത്തിലെ സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നടക്കുന്നതായുള്ള കണ്ടെത്തലിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. കഴിഞ്ഞ ദിവസം അഞ്ചു സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. രാമൻചിറയിൽ യോഗ, സ്പാ ലൈസൻസുള്ള സ്ഥാപനത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് നടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഉദ്യോ​ഗസ്ഥരെ കണ്ട് കസ്റ്റമർ ഇറങ്ങിയോടി. ഇറങ്ങി ഓടിയ കസ്റ്റമർ പോലീസ് വകുപ്പിൽ ആലപ്പുഴയിൽ ജോലി ചെയ്യുകയാണെന്നു സൂചനയുണ്ട്. അനധികൃത സ്പാ അടച്ചുപൂട്ടാൻ കത്തു നൽകും. രാമൻചിറയിലെ മറ്റാെരു സലൂണിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ഇവിടെ ലൈസൻസില്ലാതെയാണു പ്രവർത്തനം. മഞ്ഞാടിയിലെ മറ്റാെരു സ്പായും ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കു താമസിക്കാനുള്ള സൗകര്യമടക്കം നൽകിയിരുന്നു. മഞ്ഞാടിയിലെ മറ്റാെരു സ്പായും, മീന്തലക്കരയിലെ പീഡനം നടന്ന സ്പായും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സ്പാ ആക്രമണക്കേസിൽ ഒളിവിലായിരുന്ന മറ്റൊരു പ്രതി കൂടി പോലീസ് പിടിയിലായി. തിരുവല്ല ചുമത്ര സ്വദേശിയായ കോഴിക്കോട്ടുപറമ്പിൽ റൊക്കൻ…

    Read More »
  • ട്രംപിന്റെ പേര് പറഞ്ഞ് തർക്കം, അടുക്കളയിൽ നിൽക്കുകയായിരുന്ന മകളെ പിടിച്ചുവലിച്ചുകൊണ്ടുപോയി വെടിവച്ചുകൊന്നു, സംഭവ ദിവസം താൻ വീഞ്ഞ് കുടിച്ച് ലഹരിയിലായിരുന്നെന്ന് പിതാവിന്റെ കുറ്റസമ്മതം

    ടെക്‌സസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറിച്ചുണ്ടായ തർക്കം കലാശിച്ചത് ഒരു കൊലപാതകത്തിൽ. ടെക്‌സസിലാണ് ദാരുണ സംഭവം. തർക്കത്തിനിടെ ഇരുപത്തിമൂന്നുകാരിയായ ലൂസി ഹാരിസണെ പിതാവായ ക്രിസ് ഹാരിസൺ വെടിവെച്ച് കൊലപ്പെടുത്തി. ജനുവരി 10നാണ് സംഭവം നടന്നത്. നിലവിൽ കേസിൽ വിചാരണ നടന്നു വരികയാണ്. കാമുകനായ സാം ലിറ്റ്‌ലറിനൊപ്പം വീട്ടിലെത്തിയതായിരുന്നു ലൂസി. ലൂസിയും ക്രിസും തമ്മിൽ എപ്പോഴും തർക്കങ്ങൾ ഉണ്ടാവുമായിരുന്നു. പ്രധാനമായും ഡോണൾഡ് ട്രംപിനെയും ക്രിസ് കൈവശം വെച്ചിരിക്കുന്ന തോക്കുകളെ കുറിച്ചും പറഞ്ഞാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസവും തർക്കവും ഉണ്ടാകാറുള്ളതെന്ന് സാം പറയുന്നു. ജനുവരി 10ന് സാമും ലൂസിയും അവരുടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ ഇരിക്കുകയായിരുന്നു. അന്നും ലൂസിയും ക്രിസും തമ്മിൽ തർക്കമുണ്ടായി. ഡൊണാൾഡ് ട്രംപിനെയും തോക്കിനെ കുറിച്ചുമായിരുന്നു ഇത്തവണയും തർക്കം. ക്രിസിന്റെ ചില പ്രതികരണങ്ങൾ ലൂസിയെ വല്ലാതെ വേദനിപ്പിച്ചെന്ന് സാം പറയുന്നു. ലൂസി കുറച്ച് സമയം റൂമിൽ തനിച്ചിരുന്നു. പിന്നീട് അടുക്കളയിലെത്തിയ ലൂസിയെ ക്രിസ് കൈയ്ക്കുപിടിച്ച് വലിച്ച് താഴെയുള്ള റൂമിലേക്ക് കൊണ്ടുപോയി. കുറച്ച്…

    Read More »
Back to top button
error: