Lead News
-
‘അമ്പലപ്പുഴയിൽ ജയിച്ചേ മതിയാകൂ; ഭരണം കിട്ടിയാലും അവിടെ തോറ്റാൽ അത് വലിയ തിരിച്ചടിയാകും ; പ്രചരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുത്‘- നേതാക്കളോട് എം.വി. ഗോവിന്ദൻ
ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ നേതാക്കളോടു നിർദേശിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാർട്ടി വിട്ട ജി. സുധാകരനാണ് യു.ഡി.എഫ്. പിന്തുണയോടെ ഇവിടെ എതിർസ്ഥാനാർഥി. പാർട്ടിയിൽനിന്ന് വലിയതോതിൽ വോട്ടുപിടിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് സെക്രട്ടേറിയറ്റിൽ ഗോവിന്ദൻ നിലപാടു വ്യക്തമാക്കിയത്. സിറ്റിങ് എം.എൽ.എ. എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മെന്ന് ഗോവിന്ദൻ പറഞ്ഞു. അതിനാൽ അതിജാഗ്രത വേണം. കേഡർ വോട്ടുകൾ ഒന്നുപോലും ചോരാൻ പാടില്ല. സുധാകരൻ എല്ലാവിധ വർഗീയശക്തികളുമായും ചർച്ച നടത്തിയിട്ടുണ്ട്. തീവ്ര ആശയമുള്ളവരുമായാണു ചർച്ച. അദ്ദേഹത്തിന്റെ വർഗീയരാഷ്ട്രീയം വോട്ടർമാർക്കിടയിൽ തുറന്നുകാട്ടണം -യോഗത്തിൽ ഗോവിന്ദൻ നിർദേശിച്ചു. ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലെയും പ്രചാരണ പുരോഗതി വിലയിരുത്തി. ചില മണ്ഡലങ്ങളിൽ അനായാസ വിജയമുണ്ടാകുമെന്ന് വിലയിരുത്തിയെങ്കിലും ഒട്ടും അലസത പാടില്ലെന്നു നിർദേശമുണ്ടായി. പാർട്ടിക്കും മുന്നണിക്കും അനുകൂലമാകുന്ന ഒരു വോട്ടും ചെയ്യാതിരിക്കുന്ന സാഹചര്യമുണ്ടാകരുത്. സുധാകരന്റെ ഓരോ ആരോപണത്തിനും മറുപടി പറയേണ്ടതില്ലെന്ന മുൻ തീരുമാനം ഗോവിന്ദൻ…
Read More » -
ഇറാൻ പ്രിൻസ് സുൽത്താൻ എയർ ബേസ് ആക്രമിക്കും മുൻപ് മൂന്ന് ദിവസം റഷ്യൻ ഉപഗ്രഹങ്ങൾ പ്രദേശത്തെ ചിത്രങ്ങൾ പകർത്തി, റഷ്യയുടെ ശ്രമം അമേരിക്ക- ഇറാൻ യുദ്ധത്തിനിടെ പരമാവധി സാമ്പത്തിക ലാഭമുണ്ടാക്കുക, യുക്രൈനിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുക- സെലെൻസ്‌കി
കീവ്: സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനു മുൻപ് റഷ്യയും ഇറാനും തമ്മിൽ ധാരണയുണ്ടാക്കിയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി. സൗദി അറേബ്യയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കാൻ റഷ്യ രഹസ്യാന്വേഷണ പിന്തുണ നൽകിയതായും സെലെൻസ്‌കി ആരോപിച്ചു. ആക്രമണത്തിന് മുന്നോടിയായി റഷ്യൻ ഉപഗ്രഹങ്ങൾ അമേരിക്കൻ കേന്ദ്രത്തിന്റെ ചിത്രങ്ങൾ ആവർത്തിച്ച് പകർത്തിയതായാണ് യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. മാർച്ച് 24 നും 26 നും ഇടയിൽ മിഡിൽ ഈസ്റ്റിലെ വിവിധ യുഎസ് – സഖ്യകക്ഷി താവളങ്ങളുടെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും ചിത്രങ്ങൾ റഷ്യൻ ഉപഗ്രഹങ്ങൾ ശേഖരിച്ചതായി സെലെൻസ്‌കി എക്സിൽ കുറിച്ചു. അതേസമയം സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ മാർച്ച് 26-നാണ് ഇറാൻ ആക്രമണം നടത്തിയത്. ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു യുഎസ്- സൗദി സേനകൾ സംയുക്തമായി ഉപയോഗിക്കുന്ന ഈ താവളത്തിന് നേരെ ഇറാൻ ആക്രമിച്ചത്. എന്നാൽ ഇതിനു തൊട്ടു മുൻപിലത്തെ ദിവസങ്ങളായ മാർച്ച്…
Read More » -
‘വിജയികളെക്കാൾ എനിക്ക് ഇഷ്ടം പരാജിതരോടൊപ്പമായിരിക്കാൻ’: ഡൊണാൾഡ് ട്രംപ്; ‘ലൈം
വാഷിങ്ടൺ: വിജയിച്ച ആളുകളെ തനിക്ക് ഇഷ്ടമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. മിയാമിയിൽ നടന്ന ഒരു നിക്ഷേപ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. വിജയിച്ചവരുടെ കഥകൾ കേൾക്കുന്നതിനേക്കാൾ, തന്റെ വിജയങ്ങളെ കേൾക്കാൻ താൽപര്യമുള്ള ആളുകളോടൊപ്പം ഇരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. “പരാജിതരോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു. വളരെ വിജയിച്ച ആളുകളെ എനിക്ക് ഇഷ്ടമില്ല. എന്റെ വിജയങ്ങളെ കേൾക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്,” എന്ന് ട്രംപ് പറഞ്ഞു. ദീർഘമായ പ്രസംഗത്തിന്ശേഷമുള്ള ചോദ്യോത്തര വേളയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ‘ലൈംഗികത’യെ കുറിച്ചടക്കം നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചർച്ച ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് സദസ്സിൽ നിന്ന് ചോദ്യങ്ങൾ ക്ഷണിച്ചു. ആഗോള നേതൃത്വത്തിൽ എന്താണ് കുറവെന്ന് ചോദിച്ചപ്പോൾ, ‘വിജയം’ എന്ന ഗുണമാണ് ലോകം നഷ്ടപ്പെട്ടതെന്ന് ട്രംപ് മറുപടി നൽകി. കായികരംഗത്തോട് ഉപമിച്ചുകൊണ്ട് വിജയവും പരാജയവും അദ്ദേഹം വിശദീകരിച്ചു.…
Read More » -
‘കല്യാണി’, ‘നേര’ എന്നീ ഹിറ്റുകൾക്ക് ശേഷം ARJN., KDS, ഫിഫ്റ്റി 4 എന്നിവരുടെ പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി
ചാർട്ട്ബസ്റ്ററുകളായ “കല്യാണി,” “നേര,” “ശരിയാ” എന്നീ ഗാനങ്ങളുടെ വൻ വിജയത്തിന് ശേഷം, ARJN., KDS, ഫിഫ്റ്റി 4 എന്നിവർ ഒന്നിക്കുന്ന പുതിയ ഗാനം ‘ചില്ലറ ഫ്ലെക്സ്’ പുറത്തിറങ്ങി. RONN ആണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്ന ഓരോ ഗാനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണവും അതിവേഗം വളരുന്ന ഗ്ലോബൽ ശ്രോതാക്കളും കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സംഗീത മേഖലയിൽ ഈ മൂവർ സംഘത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. ഡെഫ് ജാം റെക്കോർഡിംഗ്സ് ഇന്ത്യയുമായി സഹകരിച്ചുള്ള ഇവരുടെ വളർച്ച, ഇന്ത്യൻ സംഗീത രംഗത്തെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തനത് സംസ്കാരത്തിൽ അടിയുറച്ചതും ആഗോള നിലവാരമുള്ളതുമായ സംഗീതവും ഒത്തുചേരുമ്പോൾ ഭാഷാഭേദമന്യേ സംഗീതം ആസ്വദിക്കപ്പെടുന്നു എന്നതിന് തെളിവാണ് ഇവരുടെ വിജയം. ഇന്ത്യൻ ഇൻഡി സംഗീതത്തിന് പുതിയ മാനം നൽകുന്ന കലാകാരന്മാരുടെ നിരയിൽ മുൻപന്തിയിലാണ് ഈ മൂവരും. കഠിനാധ്വാനത്തിന്റെയും സ്വയം കെട്ടിപ്പടുത്ത വ്യക്തിത്വത്തിന്റെയും കഥ പറയുന്ന, ഹൈ-എനർജി നിറഞ്ഞ ഒരു ഗാനമാണ് ‘ചില്ലറ ഫ്ലെക്സ്’. “എന്ത് പറയാനാ… നിനക്കറിയില്ല” എന്ന ഹുക്ക് ലൈനിലൂടെ,…
Read More » -
ഐഫോണില്‍ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം “പഗിടകളി” ഏപ്രിൽ 3 മുതൽ തീയേറ്ററുകളിൽ
പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി” ഏപ്രിൽ മൂന്നിന് തീയേറ്ററുകളിൽ എത്തും. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ ചിത്രത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ,( ആഭ്യന്തര കുറ്റവാളി ഫെയിം) അന്ന മരിയ,( മിസ്സ് ഇടുക്കി ) അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിടകളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം…
Read More » -
2025 ജൂൺ നാലിന് ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരമർപ്പിച്ച് ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഇനിയുള്ള രണ്ടുമാസം കുട്ടി ക്രിക്കറ്റിന്റെ പോരാട്ട നാളുകൾ… അഭിഷേകിന് ഐപിഎല്ലിലും പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്
ബെംഗളൂരു: നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റുചെയ്തുകൊണ്ട് രണ്ടുമാസം നീണ്ടുനിൽക്കുന്ന ഐപിഎൽ മാമാങ്കത്തിന് ആവേശത്തുടക്കം. 2025ലെ ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരമർപ്പിച്ചുകൊണ്ടായിരുന്നു ഐപിഎല്ലിന് തുടക്കമായത്. 11 ആരാധകരെ അനുസ്മരിപ്പിച്ചുകൊണ്ട് 11 കസേരകൾ വേദിക്കരുകിൽ ഒരുക്കി. അതേസമയം ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ ഫീൽഡിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് ഒരു വിക്കറ്റ് നഷ്ടമായി. ടി 20 ലോകകപ്പിൽ മോശം ഫോം കൊണ്ട് ഏറെ പഴികേട്ട അഭിഷേക് ശർമയ്ക്ക് ഐപിഎൽ തുടക്കത്തിൽ തന്നെ പിഴച്ചു. എട്ടു ബോളിൽ ഒരു സിക്സറടക്കം 7 റൺസെടുത്ത് അഭിഷേക് പുറത്തായി. അഭിഷേകിന്റെയടക്കം രണ്ടുവിക്കറ്റുകൾ സൺറൈസേഴ്‌സിന് നഷ്ടമായി. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, അനികേത്…
Read More » -
എൽപിജിയുമായി രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടന്ന് ഇന്ത്യയിലേയ്ക്ക്; രണ്ട് ടാങ്കറുകളിലുമായി ഉള്ളത് 90,000 ടണ്ണിലധികം പാചകവാതകം
ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ ബിഡബ്ല്യു എൽമ് എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ ഹോർമുസ് കടന്ന് ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിങ് ഏജൻസികളുടെ ട്രാക്കിങ് ഡാറ്റ പറയുന്നു. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകൾകൂടി ശനിയാഴ്ച ഹോർമുസ് കടന്നത്. ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി (പാചകവാതകം) ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്. ഇത് രാജ്യത്തെ നിലവിലെ മൂന്ന് ദിവസത്തെ എൽപിജി ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്. റാസൽഖൈമയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന അഞ്ച് ഇന്ത്യൻ കപ്പലുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ ഹോർമുസ് കടന്ന എൽപിജി ടാങ്കറുകളെന്നാണ് വിവരം.ബിഡബ്ല്യു ടൈർ ബിപിസിഎല്ലിനും ബിഡബ്ല്യു എൽമ് എച്ച്പിസിഎല്ലിനും ചാർട്ടേർഡ് ചെയ്ത കപ്പലുകളാണ്. ന്യൂ മംഗലാപുരം, മുംബൈ തുറമുഖങ്ങളിലേക്കാകും ഈ കപ്പലുകൾ…
Read More » -
ഇറാനെ തകർക്കാനെത്തുന്ന യുഎസ് സൈന്യത്തിന് ഈ മണ്ണിൽത്നനെ നരകം സമ്മാനിക്കും ഇറാന്റെ പോരാളികൾ!! അമേരിക്ക കടലിടുക്ക് തുറക്കാൻ ശ്രമിച്ചേക്കാം, യുഎസിന്റെ ആത്മഹത്യാപരമായ നീക്കങ്ങളെ പ്രതിരോധിക്കാനും കടലിടുക്ക് അടച്ചുതന്നെ വെക്കാനും ഞങ്ങൾ പൂർണ്ണ സജ്ജം- ഇറാൻ
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക കരയുദ്ധത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്കയെ വീഴ്ത്താൻ വാരിക്കുഴിയൊരുക്കി ഇറാൻ. അമേരിക്കയ്ക്കെതിരെ പത്തുലക്ഷത്തിലധികം കരസേനാംഗങ്ങളെ ഇറാൻ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ പ്രാദേശിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് ആണ് സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ഇറാന്റെ തെക്കൻ അതിർത്തിയിലൂടെ അമേരിക്ക കരയാക്രമണം നടത്തിയേക്കുമെന്ന സാധ്യത മുന്നിൽക്കണ്ടാണ് ഇറാന്റെ പുതിയ നീക്കം. ഇങ്ങോട്ട് ആക്രമണമുണ്ടായാൽ അമേരിക്കൻ സൈന്യത്തിന് ഇറാന്റെ മണ്ണിൽ നരകം സമ്മാനിക്കുമെന്ന ആവേശത്തിലാണ് രാജ്യത്തെ പോരാളികളെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. യുദ്ധം തുടങ്ങിയതോടെ രാജ്യത്തെ യുവജനങ്ങൾക്കിടയിൽ സൈന്യത്തിൽ ചേരാനുള്ള താല്പര്യം വലിയ തോതിൽ വർദ്ധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ, ബസിജ്, കരസേന എന്നിവയിലേക്ക് യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിക്കാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് യുവ സന്നദ്ധപ്രവർത്തകരുടെ അപേക്ഷാ പ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതോടെ ജനകീയ പിന്തുണയോടെ അമേരിക്കയെ നേരിടാനാണ് ഇറാന്റെ തീരുമാനം. അതേസമയം തന്ത്രപ്രധാനമായ ഹോർമുസ്…
Read More » -
യുദ്ധവും സമാധാനവും ഒരു കലത്തിൽ വേവിക്കാൻ അമേരിക്ക!! ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്ന്, ഓരോ 20 സെക്കൻഡിലും ഒരു വിമാനം പറത്താനുള്ള ശേഷി, രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു…മറുസൈഡിൽ സമാധാന ചർച്ചകൾ
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അമേരിക്ക തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. യുഎസിന്റെ നിമിറ്റ്സ് ക്ലാസിൽ പെട്ട യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലിലൊന്നായ വിമാനവാഹിനി കപ്പൽ മേഖലയിലേക്ക് നീങ്ങുന്നതായിയാണ് റിപ്പോർട്ട്. ഏകദേശം 80 യുദ്ധവിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഭാഗമാകും. ഇതിനു പുറമെ, മിസൈൽ നശീകരണ കപ്പലുകളായ യുഎസ്എസ് ഡൊണാൾഡ് കുക്ക്, യുഎസ്എസ് മേസൺ എന്നിവയും പശ്ചിമേഷ്യ ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടുണ്ട്. യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് ഭീമന്റെ പ്രത്യേകതകൾ ഇതൊക്കെ 1,092 അടി നീളവും 100,000 ടണ്ണിലധികം ഭാരം വഹിക്കാനുള്ള ശേഷിയുള്ള ഈ കപ്പൽ ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണ്. രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കപ്പൽ 30 നോട്ട്സിലധികം വേഗത കൈവരിക്കും. 4.5 എക്കർ വിസ്തൃതിയുള്ള ഫ്ലൈറ്റ് ഡെക്കാണ്…
Read More »
