Lead News

  • ഇന്ത്യയിലെ ‘മൗഞ്ചാരോ വധുക്കള്‍’: വിവാഹത്തിന് മുന്നോടിയായ തയാറെടുപ്പില്‍ പോപ്പുലറായി വണ്ണം കുറയ്ക്കാനുള്ള കുത്തിവയ്പ്; പാക്കേജുകളുമായി ക്ലിനിക്കുകള്‍; നല്‍കുന്നത് അമിത വണ്ണക്കാര്‍ക്ക് നല്‍കുന്ന മരുന്ന്; വ്യാജന്‍മാരും വ്യാപകം; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

    ഹൈദരാബാദ്: വിവാഹത്തിന് മുന്‍പ് ശരീരഭാരം കുറയ്ക്കാന്‍ കുറുക്കുവഴികള്‍ തേടുന്ന വധൂവരന്മാര്‍ വണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ (weight-loss drugs)ക്കു പിന്നാലെയെന്നു റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയിലെ ‘ക്ലാരിറ്റി സ്‌കിന്‍ ക്ലിനിക്ക്’ എന്ന വെല്‍നസ് ക്ലിനിക്ക് ‘മൗഞ്ചാരോ ബ്രൈഡ്’ (Mounjaro bride) പാക്കേജിന്റെ പരസ്യവുമായി രംഗത്തു വന്നതോടെയാണ് ഇതു വീണ്ടും ചര്‍ച്ചയാകുന്നത്. മറ്റ് ക്ലിനിക്കുകളും സാധാരണയായി ചര്‍മ്മ സംരക്ഷണത്തിനും ഹെയര്‍ സ്‌റ്റൈലിംഗിനും നല്‍കുന്ന ‘പ്രീ-വെഡിങ്’ ട്രാന്‍സ്‌ഫോര്‍മേഷന്‍ പാക്കേജുകളില്‍ വണ്ണം കുറയ്ക്കാനുള്ള ഇന്‍ജക്ഷനുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന് ഒരുങ്ങുന്ന വധുക്കള്‍ക്കായി ‘പോഷകാഹാരം, മൗഞ്ചാരോ, സ്മാര്‍ട്ട് വര്‍ക്ക് ഔട്ടുകള്‍’ എന്നിവ ക്ലാരിറ്റി ക്ലിനിക്ക് ഓഫര്‍ ചെയ്യുന്നു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ക്ലിനിക്ക് തയാറായിട്ടില്ലെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന് മുന്‍പ് വണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് വധുക്കളും ചില വരന്മാരും അന്വേഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് അഭിമുഖം ചെയ്ത എട്ട് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രമേഹത്തിനും വണ്ണം കുറയ്ക്കാനുമായി ഇന്ത്യയിലെ വിപണിയില്‍ എത്തിയ ആദ്യത്തെ ‘ജിഎല്‍പി-1 മരുന്നായ എലി ലില്ലിയുടെ (Eli Lilly) ‘മൗഞ്ചാരോ’…

    Read More »
  • ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ ‘തുരുപ്പുചീട്ട്’; അടുത്ത കാലത്തൊന്നും സ്വതന്ത്രമാക്കില്ലെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അമേരിക്ക സമീപ ദ്വീപുകള്‍ പിടിച്ചാലും നിയന്ത്രണം ഇറാന്‍ തുടരുന്നത് ഇങ്ങനെ; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ട്രംപ് കടുത്ത പ്രതിസന്ധിയില്‍

    വാഷിംഗ്ടണ്‍: ഇറാന്‍ അടുത്തകാലത്തൊന്നും ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ സാധ്യതയില്ലെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കയെ കുഴപ്പിക്കാന്‍ ഇറാന്റെ പക്കലുള്ള ഒരേയൊരു ആയുധമാണ് കടലിടുക്ക്. ഇതു തുറന്നാല്‍ ഉള്ള ‘പിടി’ കൂടി നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് ഇറാന്‍ മുന്നോട്ടു പോകുന്നതെന്നും മൂന്നു സോഴ്‌സുകള്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തിനു പെട്ടെന്നു പരിഹാരം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റിനെ സമ്മര്‍ദത്തിലാക്കുകയെന്ന ഉദ്ദേശ്യവും ഇതിനുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ ഇപ്പോള്‍തന്നെ യുദ്ധത്തിന് എതിരാണെന്നും ഇറാന്‍ വിലയിരുത്തുന്നു. ഇറാന്റെ സൈനിക ശക്തി നശിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് യുദ്ധം. എന്നാല്‍, പ്രധാന ജലപാത നിയന്ത്രിക്കാന്‍ ഇപ്പോഴും ശേഷിയുണ്ടെന്നു തെളിയിക്കുന്നതിലൂടെ ഗള്‍ഫ് മേഖലയിലെ സ്വാധീനം നിലനിര്‍ത്താനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുറച്ചുകാണാനാണ് ട്രംപ് ശ്രമിച്ചത്. കടലിടുക്ക് വീണ്ടും തുറക്കാന്‍ യുഎസ് സേനയ്ക്ക് താന്‍ ഉത്തരവ് നല്‍കിയേക്കാം എന്ന് വെള്ളിയാഴ്ച അദ്ദേഹം സൂചിപ്പിച്ചു. ‘കുറച്ചുകൂടി സമയം ലഭിച്ചാല്‍, നമുക്ക്…

    Read More »
  • ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി; ലെബനനിലുള്ള യുഎസ് പൗരന്മാരോട് രാജ്യംവിടാന്‍ നിര്‍ദേശം; അമേരിക്കന്‍ സര്‍വകലാശാലകള്‍ ലക്ഷ്യമിട്ടേക്കുമെന്ന് മുന്നറിയിപ്പ്

    ന്യൂയോര്‍ക്ക്: ഇറാഖിനു പിന്നാലെ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി യു.എസ്. ലെബനനിലെ സുരക്ഷാ സാഹചര്യം അസ്ഥിരവും പ്രവചനാതീതവുമാണെന്ന് ബെയ്‌റൂട്ടിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ ലഭ്യമാകുമ്പോള്‍ത്തന്നെ രാജ്യം വിടണമെന്നാണ് നിര്‍ദേശം. തെക്കന്‍ ലെബനന്‍, സിറിയന്‍ അതിര്‍ത്തി മേഖലകള്‍, അഭയാര്‍ഥി ക്യാംപുകള്‍, ദഹിയ ഉള്‍പ്പെടെയുള്ള പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ഉടന്‍ ഒഴിയണമെന്നാണ് ആവശ്യം. ലെബനനിലെ അമേരിക്കന്‍ സര്‍വകലാശാലകള്‍ സായുധ സംഘങ്ങള്‍ ലക്ഷ്യമിട്ടേക്കാമെന്നും എംബസി മുന്നിറിയിപ്പ് നല്‍കി. ഇറാന്‍ അമേരിക്കന്‍ യുദ്ധവിമാനം വെടിവച്ചിട്ടതും, ബെയ്‌റൂട്ടിലും ടെഹ്‌റാനിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളും മേഖലയിലെ സംഘര്‍ഷം കടുപ്പിച്ചിരിക്കുകയാണ്. അതിനിടെ ലെബനനിലെ യുഎന്‍ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സമാധാന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്…

    Read More »
  • ഐപിഎല്ലിലെ ബോളിംഗ് ആക്രമണങ്ങളെ തച്ചുടയ്ക്കുന്ന വൈഭവ് സൂര്യവംശി! ലോംഗ് ഓണിനും സ്‌ക്വയര്‍ ലെഗിനും ഇടയിലൂടെ ഒഴുകുന്നത് റണ്‍മഴ; നെറ്റ്‌സില്‍ ജോഫ്ര ആര്‍ച്ചര്‍ പോലും വിയര്‍ക്കുന്നത് എന്തുകൊണ്ട്

    ബംഗളുരു: എതിരാളികള്‍ക്കെതിരെ ഒന്നിലധികം തവണ വൈഭവ് സൂര്യവംശി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ലെഗ്-സൈഡ് ബൗണ്ടറികളോടുള്ള സവിശേഷമായ താല്പര്യം അദ്ദേഹം പ്രകടമാക്കിയിട്ടുമുണ്ട്. ലോകത്തിലെ മികച്ച ബൗളര്‍മാര്‍ക്കെതിരെ പോലും താരതമ്യേന എളുപ്പത്തില്‍ ആ ഭാഗത്ത് ബൗണ്ടറികള്‍ കടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2025 സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വൈഭവ് സൂര്യവംശി തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍, രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടുന്ന മത്സരങ്ങളില്‍ വലിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഈ കൗമാര വിസ്മയം വിവിധ ടീമുകള്‍ക്കെതിരെ എങ്ങനെ കളിക്കുമെന്ന് കാണാന്‍ എല്ലാവരും ആകാംക്ഷഭരിതരായിരുന്നു. ഈ ഇടംകൈയ്യന്‍ ബാറ്റര്‍ ഇതുവരെ വിവിധ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചില മികച്ച ഇന്നിംഗ്‌സുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ശ്രദ്ധേയമായ ഒരു പാറ്റേണ്‍ വെളിപ്പെടുന്നു: സൂര്യവംശി ഫോമിലാകുമ്പോള്‍, അദ്ദേഹത്തിന്റെ റണ്‍സിന്റെ വലിയൊരു ഭാഗം ലോംഗ്-ഓണിനും സ്‌ക്വയര്‍ ലെഗിനും ഇടയിലുള്ള ഭാഗത്തുകൂടിയാണ് ഒഴുകുന്നത്. തനിക്ക് നിരന്തരമായി ആധിപത്യം സ്ഥാപിക്കാനും ബൗളര്‍മാരെ അവരുടെ പദ്ധതികള്‍ മാറ്റാന്‍ നിര്‍ബന്ധിതരാക്കാനും കഴിയുന്ന ഒരു മേഖല…

    Read More »
  • തകര്‍ന്ന വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താന്‍ അമേരിക്ക രക്ഷാ പ്രവര്‍ത്തനം തുടങ്ങി; സഹായിക്കാന്‍ ഇസ്രയേലും; പൈലറ്റിനെ കണ്ടെത്തി ‘വെടിവയ്ക്കാന്‍’ ആഹ്വാനം ചെയ്ത് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി; പിടികൂടുന്നവര്‍ക്ക് വന്‍ തുക വാഗ്ദാനം

    ടെഹ്‌റാന്‍: തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ അമേരിക്കന്‍ യുദ്ധ വിമാനം വെടിവച്ചിട്ടെന്നും പൈലറ്റ് പാരച്യൂട്ടില്‍ പുറത്തേക്കു ചാടിയെന്നും ഇറാന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ യുഎസ് സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇസ്രായേലും ദൗത്യത്തില്‍ സഹായിക്കുന്നുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും യുദ്ധവിമാനത്തില്‍ നിന്ന് പൈലറ്റ് പുറത്തേക്ക് ചാടിയെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്ന മലയോര പ്രദേശത്തിന് മുകളില്‍ അമേരിക്കന്‍ ഡ്രോണുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും ഓപ്പറേഷന്‍ നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇറാനിയന്‍ മണ്ണില്‍ യുഎസിന് വിമാനം നഷ്ടപ്പെടുന്നത് ആദ്യമായാണ്. വിമാനം വെടിവെച്ചിട്ടതാണോ അതോ തകര്‍ന്നു വീണതാണോ എന്ന് ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാലും വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നു എന്ന് അറിയാത്തതിനാലും വിമാനം തകര്‍ന്ന സാഹചര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. നേരത്തേ അപകടരമായി തകരാര്‍ സംഭവിച്ച മറ്റൊരു വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍…

    Read More »
  • സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തി; പ്രതി 13 വർഷത്തിനുശേഷം പിടിയിൽ

    അരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്. 2013 ജൂലൈ 21-ന് രാത്രി രണ്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായക്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബവുമൊത്ത് കോഴിക്കോട്ടുനിന്ന് പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്കുവരുമ്പോൾ ടയർ പഞ്ചറായി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണു മുഹമ്മദ് ഷരീഫ് നാട്ടുകാരോടു പറഞ്ഞത്. സംശയംതോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെന്ന് തെളിഞ്ഞത്. ഇതിന് രണ്ടുമാസം മുൻപ് പ്രതി ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തതായി പൊലീസ് കണ്ടെത്തി. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കായി ജില്ലാ പൊലീസ്…

    Read More »
  • ആര്‍എസ്എസ് ക്യാമ്പുകള്‍ ആക്രമിക്കും, വീടുകള്‍ തകര്‍ക്കും: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി; പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടെന്ന് പരിഹസിച്ച് വിദഗ്ധര്‍

    ന്യൂഡല്‍ഹി: ഭാവിയിലുണ്ടാകുന്ന ഏതൊരു സംഘര്‍ഷവും മുമ്പുണ്ടായിരുന്ന പരിധികള്‍ക്ക് അപ്പുറത്തേക്കു വ്യാപിക്കുമെന്നും വീടുകളും ആര്‍എസ്എസ് ക്യാമ്പുകളും ഉള്‍പ്പെടെ തകര്‍ക്കുമെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഒരു പ്രസംഗത്തിലാണ് ഖവാജ ഇന്ത്യക്കെതിരേ കത്തിക്കയറിയതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ”ഇത്തവണ സംഘര്‍ഷം 200 മുതല്‍ 250 കിലോമീറ്റര്‍ വരെയായി പരിമിതപ്പെടില്ല. ഞങ്ങള്‍ അവരുടെ (ഇന്ത്യ) ഭൂപ്രദേശത്ത് കടന്നുകയറുകയും അവരുടെ വീടുകള്‍ക്കുള്ളില്‍ വെച്ച് തകര്‍ക്കുകയും ചെയ്യും. ‘അബ് ഹം അന്തര്‍ ഘര്‍ മേം ഘുസ് കേ മാരേംഗെ ഉന്‍കോ (ഇനി ഞങ്ങള്‍ അവരുടെ വീടുകളില്‍ കയറി അവരെ അടിക്കും). ഇന്‍ഷാ അള്ളാ (ദൈവം ഇച്ഛിച്ചാല്‍), അവര്‍ വീണ്ടും ശ്രമിച്ചാല്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ അപമാനം അവര്‍ നേരിടേണ്ടിവരും’- ഖവാജ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: ”നിങ്ങള്‍ ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്, അറിഞ്ഞുകൊള്ളുക, ദൈവം ഇച്ഛിച്ചാല്‍, അവര്‍ വീണ്ടും ശ്രമിച്ചാല്‍, മുന്‍പത്തേക്കാള്‍ കൂടുതല്‍ അപമാനം അവര്‍ അനുഭവിക്കും. ഇത്തവണ അത് പഴയതുപോലെ 200-250 കിലോമീറ്ററില്‍ ഒതുങ്ങില്ല, യുദ്ധം കൂടുതല്‍…

    Read More »
  • ഇന്ത്യയോട് ചേർന്ന് ആയിരം കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ; അഞ്ചു സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

    ന്യൂഡൽഹി: ഇന്ത്യ–പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിലുടനീളം ഏകദേശം ആയിരം കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന വൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ഇന്ത്യ മെറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടു. ഇതോടെ ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെയും പാകിസ്ഥാനോട് ചേർന്ന പ്രദേശങ്ങളിലെയും വരും ദിവസങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത 48 മുതൽ 72 മണിക്കൂർ വരെ മഴ തുടരാനിടയുണ്ടെന്നും ചില മേഖലകളിൽ ആലിപ്പഴവർഷവും ഉണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു. മെഡിറ്ററേനിയൻ പ്രദേശത്ത് രൂപംകൊണ്ട ശക്തമായ ‘വെസ്റ്റേൺ ഡിസ്റ്റർബൻസ്’ ആണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൃഷിക്കും വിളവെടുപ്പിനും തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഉണ്ടാകാമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇപ്പോൾ അനുഭവപ്പെടുന്ന ചൂടിൽ നിന്ന് ഈ മഴ താൽക്കാലിക ആശ്വാസം…

    Read More »
  • അമേരിക്കയുടെ ‘സ്‌റ്റെല്‍ത്ത്’ സാങ്കേതിക വിദ്യക്ക് അന്ത്യമോ? ലോകത്തെ ഏറ്റവും ചെലവേറിയ രണ്ടാം യുദ്ധ വിമാനവും ഇറാന്‍ വെടിവച്ചിട്ടു? എഫ് 35ന് എതിരേ പാസീവ് ട്രാക്കിംഗ് തന്ത്രമെന്ന് വിദഗ്ധര്‍; അജ്ഞാത സംവിധാനം എന്ത്? യുഎസ് പൈലറ്റ് കസ്റ്റഡിയിലെന്ന് സൂചന

    ടെഹ്‌റാന്‍: പാശ്ചാത്യ സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇറാന്റെ വെളിപ്പെടുത്തല്‍. ഇറാനിയന്‍ മാധ്യമ ഏജന്‍സിയായ തസ്‌നീം (Tansim) നടത്തിയ അവകാശവാദം പാശ്ചാത്യ സൈനിക വൃത്തങ്ങളില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം, പടിഞ്ഞാറന്‍ ഇറാന് മുകളില്‍ ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സ് തകര്‍ത്ത എഫ്-35 ലൈറ്റനിംഗ്-II (F-35 Lightning II) വിമാനത്തിലെ യുഎസ് പൈലറ്റ് നിലവില്‍ ഐആര്‍ജിസിയുടെ കസ്റ്റഡിയിലാണ്. ഒരു പൈലറ്റിനെ നഷ്ടപ്പെട്ട കാര്യം പെന്റഗണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇറാനിയന്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് 19-ന് മറ്റൊരു എഫ്-35 വിമാനം ‘അടിയന്തര ലാന്‍ഡിംഗ്’ നടത്തിയ സംഭവത്തിന് പിന്നാലെയാണിത്. അമേരിക്കയുടെ ‘സ്‌റ്റെല്‍ത്ത്’ സാങ്കേതിക വിദ്യയും കോഡും ഇറാന്‍ ക്രാക്ക് ചെയ്‌തെന്ന സൂചനയും പുറത്തുവന്നു. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ഔദ്യോഗികമായി ‘മരിച്ചോ’? ചരിത്രത്തിലെ ഏറ്റവും നൂതനവും ചെലവേറിയതുമായ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ്-35 തകര്‍ത്തെന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, ‘ലോ-ഒബ്സര്‍വബിലിറ്റി’ (low-observability) എന്നത് പഴയതുപോലെ ഒരു അജയ്യമായ കവചമല്ല എന്നാണ്. ഒരു വിമാനത്തിന്റെ റഡാര്‍ ക്രോസ്-സെക്ഷന്‍ (ആര്‍സിഎസ്) കുറച്ചുകൊണ്ടാണ് സ്റ്റെല്‍ത്ത്…

    Read More »
  • ​ഗർഭിണിയായ യുവതിയും രണ്ടു പെൺമക്കളും നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് യുവതിയുടെ കുടുംബം

    ഹൈദരാബാദ്: ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി. തെലങ്കാന ഹനുമാകോണ്ട സ്വദേശിനിയായ ഫർഹത്ത് (26), മക്കളായ ഹുമേറ (8), ആയിശ( 6) എന്നിവരുടെ മരണത്തിലാണ് കൊലപാതകമെന്ന സംശയമുയർന്നിരിക്കുന്നത്. ഇതോടെ ഫർഹത്തിന്റെ ഭർത്താവ് മുഹമ്മദ് അസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞദിവസമാണ് ഫർഹത്തിനെയും രണ്ടുമക്കളെയും അസറുദ്ദീന്റെയും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്കരികിലെ സ്വകാര്യ നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് അസറുദ്ദീനും കുടുംബവും ഇവിടെയെത്തിയത്. ഇവിടെ സമയം ചിലവഴിക്കുന്നതിനിടെ ഭാര്യയും കുട്ടികളും നീന്തൽക്കുളത്തിൽ വീണെന്നാണു ഇയാൾ പോലീസിനു നൽകിയ മൊഴി. നാട്ടുകാരും സമീപവാസികളും എത്തിയാണ് യുവതിയെയും കുട്ടികളെയും നീന്തൽക്കുളത്തിൽനിന്ന് പുറത്തെടുത്തത്. എന്നാൽ, മൂവരും മരിച്ചിരുന്നു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് അസറുദ്ദീൻ നൽകിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. അപകട മരണമല്ലെന്നും യുവതിയെയും കുട്ടികളെയും അസറുദ്ദീൻ കൊലപ്പെടുത്തിയതാണെന്നും ഇവർ ആരോപിച്ചു. ഫർഹത്ത് ആൺകുഞ്ഞിനെ പ്രസവിക്കാത്തതിന്റെ പേരിൽ അസറുദ്ദീൻ വഴക്കുണ്ടാക്കിയിരുന്നതായി…

    Read More »
Back to top button
error: