Lead News

  • എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ ​വാഹനം തടഞ്ഞുനിർത്തി, ഗൺമാനെ കയ്യേറ്റം ചെയ്തു, കാളികാവ് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, മൂന്നുപേർ കസ്റ്റഡിയിൽ, രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു

    വണ്ടൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനം തടഞ്ഞ് ഗൺമാനെ കയേറ്റം ചെയ്തതായി പരാതി. ഗൺമാന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പിൽ വണ്ടൂർ പോലീസ് കേസെടുത്തു. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തിരുവാലി ചെള്ളിത്തോട് പാലത്തിനു സമീപത്തുവെച്ച് എംപിയുടെ വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായാണ് പരാതി. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ വരികയായിരുന്നു ശശി തരൂർ. രണ്ട് വാഹനങ്ങളിലാണ് തരൂരും സംഘവും ഉണ്ടായിരുന്നത്. ഇതിനിടെ ചെളിത്തോട് പാലത്തിനു സമീപം രണ്ടു വാഹനങ്ങളിൽ എത്തിയ സംഘവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിന്റെ വീഡിയോയും പുറത്തുവന്നു. അതേസമയം എംപിയുടെ വാഹനം തടഞ്ഞതായും സംഘത്തിലെ ഒരാൾ ഗൺമാനെ കയ്യേറ്റം ചെയ്തു എന്നുമാണ് പരാതിയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ശശി തരൂർ എംപി പ്രതികരിച്ചു.’എന്റെ സുരക്ഷാ ജീവനക്കാരൻ ആക്രമിക്കപ്പെട്ടപ്പോൾ ഉണ്ടായ അനിഷ്ട…

    Read More »
  • ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ?- അമേരിക്കയുടെ പുരോ​ഗതി കുത്തോട്ട്- പരിഹസിച്ച് ഇറാൻ

    ടെഹ്‌റാൻ: ‘തെക്കുപടിഞ്ഞാറൻ ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം തകർന്നുവീണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പരിഹാസവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് രം​ഗത്ത്. ‘‘ ഇറാനിലെ ഭരണമാറ്റം എന്ന ലക്ഷ്യത്തിൽനിന്ന് അമേരിക്ക മാറിയിരിക്കുന്നു. ഇപ്പോൾ ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്ന നിലയിലേക്ക് അമേരിക്ക തരംതാഴ്ന്നിരിക്കുകയാണെന്നായിരുന്നു മുഹമ്മദ് ബാഘറിന്റെ പരിഹാസം. എന്തൊരു അവിശ്വസനീയമായ പുരോഗതി. തികഞ്ഞ പ്രതിഭകൾ തന്നെയെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. ഇറാനിൽ വച്ച് തങ്ങളുടെ ഒരു എഫ്-15ഇ യുദ്ധവിമാനം നഷ്ടപ്പെട്ടതായി അമേരിക്ക നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ്-പതിനഞ്ച് ഇ യുദ്ധവിമാനം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. തകർന്നുവീണ വിമാനത്തിലെ പൈലറ്റിനെ യുഎസ് രക്ഷാപ്രവർത്തക സംഘം സുരക്ഷിതമായി പുറത്തെടുത്തതായാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച അന്തിമ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു സൈനിക ഉദ്യോഗസ്ഥനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആയുധ സംവിധാനങ്ങൾ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് കാണാതായതെന്ന് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.…

    Read More »
  • ഇറാന്‍ യുദ്ധം: പണം തിരികെ നല്‍കണമെന്ന് യുഎഇ; പാകിസ്താന്‍ ഉടന്‍ രണ്ടു ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കണം; വരും മാസങ്ങളില്‍ വിദേശ സഹായം ഇല്ലെങ്കില്‍ ഞെരുങ്ങും; പുതുക്കി നിശ്ചയിക്കേണ്ടത് 12 ബില്യണ്‍ ഡോളര്‍ വായ്പ

    ഇസ്ലാമാബാദ്: യുഎഇയുടെ ആവശ്യപ്രകാരം 2 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ തിരിച്ചടയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചെന്നു റിപ്പോര്‍ട്ട്. ബാലന്‍സ് ഓഫ് പേയ്മെന്റിനെ പിന്തുണയ്ക്കുന്നതിനായാണ് യുഎഇ ഈ ഫണ്ട് നല്‍കിയിരുന്നത്. അത് അടുത്തിടെ വരെ നീട്ടിനല്‍കുകയായിരുന്നു. യുഎസ്-ഇസ്രായേല്‍ ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഫണ്ട് ഉടന്‍ തിരികെ നല്‍കണമെന്ന് യുഎഇ അടുത്തിടെ ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഈ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനില്‍ (എസ്.പി.ബി.) സുരക്ഷിത നിക്ഷേപമായാണ് സൂക്ഷിച്ചിരുന്നത്. ഈ മാസം അവസാനത്തോടെ പാകിസ്ഥാന്‍ 2 ബില്യണ്‍ യുഎസ് ഡോളര്‍ അബുദാബിക്ക് തിരികെ നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തുകയ്ക്ക് പാകിസ്ഥാന്‍ ഏകദേശം 6 ശതമാനം പലിശ നല്‍കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍, യുഎഇ ഈ നിക്ഷേപം വര്‍ഷം തോറും പുതുക്കി നല്‍കാറായിരുന്നു പതിവ്. എന്നിരുന്നാലും, 2025 ഡിസംബറില്‍, ഈ തുക ആദ്യം ഒരു മാസത്തേക്കും പിന്നീട് ഏപ്രില്‍ 17 വരെ രണ്ട്…

    Read More »
  • ഡൽഹിയിൽ പുറകെ നടന്ന് ശല്യപ്പെടുത്തിയാളെ ഓടിച്ചിട്ട് അടിച്ച് വിനോദസഞ്ചാരികൾ; ചർച്ചയായി വീഡിയോ

    ന്യൂഡൽഹി: ദില്ലിയിൽ വിദേശ വനിതാ സഞ്ചാരികളെ ശല്യം ചെയ്ത മധ്യവയസ്കനെ അവർ ഓടിച്ചിട്ട് മർദ്ദിക്കുന്ന വീഡിയോ വൈറലായി. തിരക്കേറിയ റോഡിൽ നടന്ന സംഭവത്തിൽ പോലീസോ വഴിയാത്രക്കാരോ ഇടപെടാത്തത് രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. ഈ വീഡിയോയെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ പലവിധ തർക്കങ്ങളും നടക്കുന്നുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയിൽ സ്ത്രീ സുരക്ഷ അങ്ങേയറ്റം പ്രശ്നകരമായ അവസ്ഥയിലാണെന്ന് കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദില്ലിയിലെ തെരുവുകളിലൂടെ നടക്കുന്ന മൂന്ന് വിദേശ സ‌‌‌ഞ്ചാരികളെ ഒരു മധ്യവയസ്കൻ പിന്നാലെ നടന്ന് ശല്യം ചെയ്തു. ഇയാളെ വിദേശ വനിതകൾ ഓടിച്ചിട്ട് അടിക്കുന്ന വീഡിയോയായിരുന്നു അത്. തിരക്കേറിയ റോഡിലാണ് ഈ സംഭവം നടന്നതെങ്കിലും പോലീസോ മറ്റ് വഴിയാത്രക്കാരോ ഒന്നും ഇടപെടാതെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ തന്‍റെ സഹോദരിയെ പുറകെ നടന്ന് ശല്യം ചെയ്ത യുവാക്കളെ മലയാളിയായ ജയൻ ശിവാനന്ദൻ നായർ വെടിവച്ച് വീഴ്ത്തിയത്. അതിന് പിന്നാലെയാണ് ദില്ലിയിൽ നിന്നുള്ള വീഡിയോ…

    Read More »
  • പ്രചാരണം കത്തുന്നു: മോദിയും രാഹുലും വീണ്ടും കേരളത്തിൽ; ധർമടത്ത് മുഖ്യമന്ത്രി

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പ്രചാരണ പരിപാടികൾ. ഉച്ചയ്ക്ക് രണ്ടരയോടു കൂടി പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്കായി പോകും. തിരുവല്ലയിലെ പരിപാടികൾക്ക് ശേഷേം തിരുവനന്തപുരത്ത് തിരിച്ചെത്തും. തിരുവനന്തപുരത്ത് കിള്ളിപ്പാലം ജംഗ്ഷൻ മുതൽ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്തും. ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളായ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളും മറ്റ് ബിജെപി നേതാക്കളും റോഡ് ഷോയിൽ അദ്ദേഹത്തെ അനുഗമിക്കും. ശക്തമായ സുരക്ഷാ വലയത്തിലാണ് തിരുവനന്തപുരം നഗരം. പോലീസിനു പുറമെ അർദ്ധ സൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നീട് കൊച്ചിയിലുമാണ്…

    Read More »
  • അഫ്​ഗാനിസ്ഥാനിൽ ഭൂചലനം; എട്ട് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു; ഡൽഹിയിലും പ്രകമ്പനം

    കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് കാബൂളിൽ വീട് തകർന്ന് വീണാണ് മരണം സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് പുറമെ, പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അഫ്ഗാനിസ്ഥാൻ പ്രകൃതിക്ഷോഭങ്ങൾക്ക്, പ്രത്യേകിച്ച് ഭൂചലനങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇടമാണ്. പ്രതിവർഷം ശരാശരി 560 പേർ ഇവിടെ ഭൂചലനങ്ങളിൽ മരിക്കാറുണ്ട്. കഴിഞ്ഞ നവംബറിൽ ഇതേ മേഖലയിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 27 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു.

    Read More »
  • പ്രതിദിനം 50 കപ്പലുകളുടെ സ്ഥാനത്ത് ഒന്നും രണ്ടും; റഷ്യന്‍ റിഫൈനറികളിലെ ഉക്രൈന്‍ ആക്രമണം എണ്ണ കയറ്റുമതിക്ക് കനത്ത തിരിച്ചടി; ബദല്‍ മാര്‍ഗം തേടി വ്യാപാരികള്‍; ഇന്ത്യക്കും തിരിച്ചടിയാകും; മാര്‍ച്ച് 22 മുതല്‍ കടുത്ത പ്രതിസന്ധി

    മോസ്‌കോ: ഉക്രെയ്നിന്റെ ഡ്രോണ്‍ ആക്രമണ പരമ്പരയെത്തുടര്‍ന്ന് ഉസ്ത്-ലുഗ (Ust-Luga), പ്രിമോര്‍സ്‌ക് (Primorsk) എന്നിവിടങ്ങളിലെ റഷ്യയുടെ ബാള്‍ട്ടിക് എണ്ണ കയറ്റുമതി കേന്ദ്രങ്ങള്‍ക്ക് ഇപ്പോഴും ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും രാജ്യത്തെ റിഫൈനറികള്‍ കയറ്റുമതിക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്നും റിപ്പോര്‍ട്ട്. തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയ ഈ ആക്രമണങ്ങള്‍ മാര്‍ച്ച് അവസാന രണ്ടാഴ്ചകളിലും തുടര്‍ന്നു. പത്ത് ദിവസത്തിനിടെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഉസ്ത്-ലുഗയില്‍ ആക്രമണമുണ്ടായി. കയറ്റുമതിയിലെ ഈ നിയന്ത്രണങ്ങളും വലിയ റിഫൈനറികളിലെ തടസങ്ങളും റഷ്യയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതിലേക്ക് നയിച്ചേക്കാമെന്ന് സ്രോതസുകള്‍ പറഞ്ഞു. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിസന്ധി രൂപപ്പെടുന്നത്. മാര്‍ച്ച് 22 മുതല്‍ കയറ്റുമതിക്കായി പ്രിമോര്‍സ്‌കിലേക്ക് ഡീസല്‍ ഇന്ധനം എത്തിക്കാന്‍ റിഫൈനറികള്‍ക്ക് കഴിയുന്നില്ലെന്നും, ഇത് യൂറോപ്യന്‍ റഷ്യയിലെയും സൈബീരിയയിലെയും റിഫൈനറികളുടെ ഏറ്റവും ലാഭകരമായ കയറ്റുമതി മാര്‍ഗ്ഗം ഇല്ലാതാക്കിയെന്നും വ്യാപാരികള്‍ പറഞ്ഞു. ‘കഴിഞ്ഞ ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ പ്രിമോര്‍സ്‌കില്‍…

    Read More »
  • ചെന്നൈയുടെ പ്രശ്‌നങ്ങള്‍ക്ക് എം.എസ്. ധോണി പരിഹാരമോ? യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; മാറിയ ടി20, മാറാത്ത ധോണി; തലയുടെ വരവ് ടീമിനെ കൂടുതല്‍ കുഴപ്പത്തില്‍ ആക്കുന്നത് എന്തുകൊണ്ട്?

    ബംഗളുരു: ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍തന്നെ കടുത്ത സമ്മര്‍ദത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടതിനൊപ്പം സഞ്ജുവിന്റെ പ്രകടനവും വന്‍ ചര്‍ച്ചയായി. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ സഞ്ജുവിനുണ്ടായ സമ്മര്‍ദമാണ് മോശം പ്രകടനത്തിനു കാരണമെന്നും വിലയിരുത്തുന്നു. സീസണിന്റെ തുടക്കത്തില്‍ തന്നെ ടീം വലിയൊരു പ്രതിസന്ധിയിലാണ്. ഈ അവസ്ഥയില്‍, നിലവില്‍ കാലിലെ പേശിക്കേറ്റ പരിക്ക് കാരണം രണ്ടാഴ്ചത്തേക്ക് പുറത്തിരിക്കുന്ന അവരുടെ വിശ്വസ്തനായ ‘ഫയര്‍ ഫൈറ്റര്‍’ എംഎസ് ധോണിക്ക് ടീമിനെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നു ക്രിക്കറ്റ നിരീക്ഷകര്‍ പറയുന്നു. വാസ്തവത്തില്‍, അദ്ദേഹം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സാധ്യതയുള്ളൂ. എങ്കിലും, തങ്ങളുടെ ‘തല’യെ ബെഞ്ചിലിരുത്താനുള്ള ധൈര്യം സിഎസ്‌കെ കാണിക്കുമോ? രണ്ട് വര്‍ഷം മുമ്പ് ഋതുരാജ് ഗെയ്ക്വാദ് എന്ന യുവതാരത്തെ സിഎസ്‌കെ പുതിയ ക്യാപ്റ്റനായി വാഴിച്ചു. ഈ സീസണില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണെയും അവര്‍ ടീമിലെടുത്തു. ഇന്ത്യയുടെ യുവതാരം ആയുഷ് മത്രെ, വിശ്വസ്തനായ ഗെയിം ചേഞ്ചര്‍ ശിവം ദുബെ എന്നിവരും ടീമിലുണ്ട്.…

    Read More »
  • എവിടെയും എത്താതെ ചർച്ചയ്ക്ക് അവസാനം; ‘അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ല‘; ഇറാൻ പിന്മാറി; പാക് ശ്രമം പാഴായി

    വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ മധ്യസ്ഥ ചർച്ച വഴിമുട്ടിയതായി റിപ്പോർട്ട്. മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ ശ്രമം പരാജയപ്പെട്ടു. ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതായി ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വെടിനിർത്തലിനായി പാകിസ്താന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ ഒരുവഴിത്തിരിവും ഉണ്ടാക്കിയില്ല. വരുംദിവസങ്ങളിൽ ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാൻ തയ്യാറല്ലെന്ന് ടെഹ്റാൻ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം. അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇറാൻ വ്യക്തമാക്കി. നിലവിൽ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ് ഇരു രാജ്യങ്ങളുടേയും പ്രധാന തർക്കവിഷയം. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയാൽ വെടിനിർത്തൽ പരിഗണിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഇറാൻ തയ്യാറായിരുന്നില്ല. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇറാന് മുകളിൽവെച്ച് അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചു. ഒരു എഫ്15 ഇ യുദ്ധവിമാനവും…

    Read More »
  • ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റി? ഇറാന്റെ താണ്ഡവത്തിൽ തകർന്നു വീഴുന്ന യുദ്ധവിമാനങ്ങൾ യുഎസിന്റെ ആത്മവിശ്വാസം ചോർത്തുന്നു?

    വാഷിം​ഗ്ടൺ: ഇറാനുമായുള്ള യുദ്ധവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും അമേരിക്കൻ ജനതയിൽ പ്രസിഡന്റ് ട്രംപിനോടുള്ള അനിഷ്ടത്തിന് കാരണമായിരിക്കുകയാണെന്ന് പുതിയ സർവേകൾ സൂചിപ്പിക്കുന്നു. ഇതിനിടെ യുദ്ധം കൂടുതൽ സങ്കീർണ്ണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാനിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ട്രംപിന്റെ അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. സൈനിക മേൽക്കോയ്മ അമേരിക്കയ്ക്കുണ്ടെന്ന അവകാശവാദത്തിനിടയിലുണ്ടാകുന്ന ഇത്തരം നഷ്ടങ്ങൾ ഭരണകൂടത്തിനെതിരെ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്. യുദ്ധച്ചെലവും തന്ത്രപരമായ വിജയവുമെല്ലാം സംബന്ധിച്ചുള്ള ആശങ്കകൾ ശക്തമാകുന്നു. അമേരിക്കയുടെ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ, A-10 വാർതോ​ഗ് എന്നീ പോർവിമാനങ്ങളാണ് ഇക്കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. എഫ്-15നിലുണ്ടായിരുന്ന രണ്ട് വൈമാനികരിൽ ഒരാളെ യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. ഇസ്രയേൽ മാധ്യമങ്ങളെയും സിബിഎസ് ന്യൂസിനെയും ഉദ്ധരിച്ചാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഇറാന്റെ ആക്രമണത്തിൽ തകർന്ന എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനത്തിലെ പൈലറ്റുമാരാണ് അപകടത്തിൽപ്പെട്ടത്. വിമാനം തകരുന്നതിന് മുൻപ് തന്നെ രണ്ട് പൈലറ്റുമാരും സുരക്ഷിതമായി…

    Read More »
Back to top button
error: