Lead News

  • എടുത്ത തീരുമാനങ്ങളെല്ലാം ആനമണ്ടത്തരം !! യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപ്!!പ്രസിഡന്റെടുത്ത തീരുമാനങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കി, താരിഫ് നടപടിയെ എതിർത്ത് 54% വോട്ടർമാർ, യുഎസിന്റെ നില ഒരു വർഷം മുൻപത്തെക്കാൾ മോശം 49 ശതമാനം പേർ- സർവേ ഫലം

    വാഷിങ്ടൺ: എടുത്ത തീരുമാനങ്ങളെല്ലാം ആന മണ്ടത്തരങ്ങൾ, യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാളാണ് ഡൊണാൾഡ് ട്രംപെന്ന് സർവേ ഫലം. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയത് രാജ്യത്തിന് പുരോഗതി നൽകിയെന്ന് രാജ്യത്തെ മൂന്നിലൊന്നുപേർ പോലും വിശ്വസിക്കുന്നില്ലെന്നും സർവേ പറയുന്നു. ദി ന്യൂയോർക്ക് ടൈംസും സിയേന യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ സർവേയിലാണ് ട്രംപിന്റെ തീരുമാനങ്ങളെല്ലാം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് പറയുന്നത്. പ്രതിരോധം, കുടിയേറ്റം, റഷ്യ-യുക്രൈൻ യുദ്ധം, വെനസ്വേലയിലെ കടന്നുകയറ്റം എന്നിവയെയൊന്നും ഭൂരിപക്ഷം അമേരിക്കക്കാരും പിന്തുണയ്ക്കുന്നില്ല. ട്രംപിന്റെ നയങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. ട്രംപ് തെറ്റായ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഭൂരിപക്ഷം വോട്ടർമാരും അഭിപ്രായപ്പെട്ടതായി സർവേ പറയുന്നു. യുഎസിന്റെ നില ഒരു വർഷം മുൻപത്തെക്കാൾ മോശമായെന്ന് 49 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, മെച്ചപ്പെട്ടതായി 32 ശതമാനം അഭിപ്രായപ്പെട്ടു. യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപാണെന്നാണ് സർവേയിൽ പങ്കെടുത്ത 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. 19…

    Read More »
  • ‘എന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി, കുടുംബം ഇല്ലാതാക്കി, മക്കള്‍ വേര്‍ പിരിഞ്ഞു’; ചാണ്ടി ഉമ്മനു മറുപടിയുമായി ഗണേഷ് കുമാര്‍; ‘സിബിഐക്ക് അനുകൂല മൊഴി നല്‍കിയിട്ടും മന്ത്രിസ്ഥാനത്തില്‍ വഞ്ചനകാട്ടി’

    തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയാണ് തന്റെ കുടുംബം തകര്‍ത്തെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മധ്യസ്ഥത വഹിച്ച് തന്റെ കുടുംബം ഇല്ലാതാക്കി. മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയെന്നും തന്നെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്‌തെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് ഞാന്‍ പറഞ്ഞില്ല. അന്ന് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സിബിഐക്ക് മൊഴി നല്‍കി. മന്ത്രിസ്ഥാനം മടക്കിനല്‍കാമെന്ന് പറഞ്ഞു വഞ്ചിക്കുകയായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കെതിരെയും ഗണേഷ് രംഗത്തെത്തി. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ നടത്തിയ ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്രയുംകാലം ചാണ്ടി ഉമ്മന്‍ എവിടെയായിരുന്നു? ക്രൈസ്തവ വിഭാഗത്തെ ഇളക്കി വിടുകയാണ് ചാണ്ടിയുടെ ലക്ഷ്യം. കള്ള സാക്ഷി പറയാന്‍ പാടില്ലെന്ന ബൈബിള്‍ വചനവും ഗണേഷ് കുമാര്‍ ഉദ്ധരിച്ചു. പ്രകോപനമുണ്ടാകാന്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മനസാക്ഷി ഗണേഷിനോട് ചിലത് ചോദിക്കുന്നുണ്ടാകാം, കുറ്റബോധത്താലുള്ള പ്രതികരണമാണിതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കൂടുതല്‍ പറയുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.…

    Read More »
  • കെ റെയില്‍ അല്ല, കേന്ദ്രത്തിന്റെ അതിവേഗ റെയില്‍ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന; ഡിപിആര്‍ തയാറാക്കല്‍ ചുമതല ഡിഎംആര്‍സിക്ക്; ഇ. ശ്രീധരന്‍ നേതൃത്വം വഹിക്കും; പൊന്നാനിയില്‍ ഓഫീസ്; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റംവരുത്തും

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സെമി ഹൈസ്പീഡ് പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ കേരളത്തില്‍ അതിവേഗ റെയില്‍പാത പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നു സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം പദ്ധതിക്കായി ഡിപിആര്‍ (വിശദ പദ്ധതിരേഖ) തയാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ചുമതലപ്പെടുത്തിയതായാണ് വിവരം. ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലാകും ഡിപിആര്‍ തയാറാക്കുക. ഇതിനായി പൊന്നാനിയില്‍ ഓഫിസ് തുറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍പ് 2009ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ അതിവേഗ പാതയ്ക്കായി ഡിപിആര്‍ തയാറാക്കി തുടങ്ങിയിരുന്നു. ഇതില്‍ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പദ്ധതിയെന്നാണ് സൂചന. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ നീളത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അതിവേഗപാതയാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്. ഇതാടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്.…

    Read More »
  • ശ്വാന വീരന്മാർ കുരച്ചു കൊള്ളുക: സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും:എം എ ബേബിയെ പരിസഹിക്കുന്നവർക്ക് മന്ത്രി ആർ ബിന്ദുവിന്റെ മറുപടി; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ: ബേബിയെ അഭിനന്ദിച്ച് ചെറിയാൻ ഫിലിപ്പും 

                തൃശൂർ : ഒരു പാത്രം കഴുകി വെച്ചതിന്റെ പേരിൽ സഖാവ് ബേബിയെ കൂട്ടം ചേർന്ന് ആക്രമിക്കാൻ എതിരാളികൾ ശ്രമിച്ചാൽ സിപിഎമ്മുകാർ നോക്കിയിരിക്കില്ല. ഒന്നിന് പുറകെ ഒന്നായി ബേബിക്കുവേണ്ടി നേതാക്കളും സാധാരണക്കാരും പാത്ര പരിഹാസത്തിനെതിരെ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. മന്ത്രി വി ശിവൻകുട്ടിക്കും ബേബിയുടെ ഭാര്യ ബെറ്റിക്കും പിന്നാലെ മന്ത്രി ആര് ബിന്ദു ഫേയ്സ്ബുക്കിലൂടെ പരിഹസിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെ മറുപടി കൊടുത്തു. ഇത് വർഷങ്ങളായുള്ള നിഷ്ഠയാണെന്നും, ഏറെ അഭിമാനകരവും മാതൃകാപരവുമെന്നും മന്ത്രി പ്രതികരിച്ചു. താൻ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. ഏറെ അഭിമാനകരവും മാതൃകാപരവുമാണ് എം എ ബേബിയുടെ നിശ്‌ചയം. തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണ് അത്. ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യും. ഇത് ഇന്നോ ഇന്നലെയോ…

    Read More »
  • പാത്ര വിവാദം കഴുകി തീരുന്നില്ല : ബേബിയെ അഭിനന്ദിച്ച് സഹധർമ്മിണി ബെറ്റി ലൂയിസ് ബേബി : ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്: നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്… നിങ്ങൾ നിങ്ങളെ പോലെയാണ് മറ്റുള്ളവരും എന്ന് കരുതുന്നു

      തിരുവനന്തപുരം:ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവച്ചതിന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയ്ക്കെതിരായ പരിഹാസങ്ങളും ട്രോളുകളും തുടരുമ്പോൾ ബേബിക്ക് പൂർണ്ണ പിന്തുണയുമായി സഹധർമ്മിണി ബെറ്റി ലൂയിസ് ബേബി അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തി.തന്റെ പ്രിയതമനെ പരിഹസിക്കുന്നവർക്കെതിരെ ചുട്ട മറുപടിയാണ് ബെറ്റി ഫേയ്സ്ബുക്കിലൂടെ കൊടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി വി ശിവൻകുട്ടി നൽകിയ വിശദീകരണത്തോട് സാമ്യമുള്ള മറുപടി തന്നെയാണ് ബെറ്റിയും നൽകിയിരിക്കുന്നത്. ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്. ഏ കെ ജി സെന്ററിലും, ഏ കെ ജി ഭവനിലും, ജില്ലാ കമ്മിറ്റി ഓഫീസുകളിലും മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവരവർ കഴിച്ച പാത്രങ്ങൾ സഖാക്കൾ സ്വയം കഴുകി വെക്കുന്ന സമ്പ്രദായമാണുള്ളത്. ബേബി സ്വന്തം വീട്ടിലും അടുപ്പമുള്ള മറ്റു സ്ഥലങ്ങളിലും അങ്ങിനെതന്നെ ചെയ്യുന്നു. ഞങ്ങൾക്കതിൽ അഭിമാനമേയുള്ളൂ. ഞങ്ങളുടെ വീടുകളിൽ സഹായത്തിന് ആരുമില്ലാത്തപ്പോൾ എനിക്കോ ചിഞ്ചുവിനോ ആവലാതി ഇല്ല. ഞങ്ങൾ അറിയാതെയും പറയാതെയും അപ്പുവും ബേബിയും വീട്ടിലെ പാത്രങ്ങൾ നല്ല വൃത്തിയായി തന്നെ കഴുകി വെച്ചിട്ടുണ്ടാകുമെന്നാണ്…

    Read More »
  • കഴിച്ച പാത്രം കഴുകി വെയ്ക്കുന്നത് പൊട്ട ശീലമല്ല: പാത്രം കഴുകി വെച്ചതുകൊണ്ട് വോട്ട് പാത്രത്തിൽ വീഴില്ല : ഡൽഹിയിലായാലും തിരുവനന്തപുരത്തായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കുന്നത് ഞങ്ങളുടെ ശീലം എന്ന് മന്ത്രി ശിവൻകുട്ടി: അത് കാണുമ്പോൾ അസ്വസ്ഥത തോന്നുന്നത് പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽപേറുന്നവർക്ക്

            തിരുവനന്തപുരം : അവനവൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വെയ്ക്കുന്നത് ഒരിക്കലും ഒരു പൊട്ട ശീലമല്ല.ഇവിടെ സ്ത്രീകൾക്കു മാത്രമായി ഒരു പണിയും പതിച്ചു കൊടുത്തിട്ടുമില്ല. ഒരു സ്ത്രീ ചെയ്യുന്ന ഏത് ജോലിയും പുരുഷനും ചെയ്യാവുന്നതാണ്.അതുകൊണ്ടുതന്നെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി താൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വെച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.ബേബി പാത്രം കഴുകി എന്നതുകൊണ്ട് ആ പാത്രത്തിലേക്ക് സിപിഎമ്മിന് വോട്ടുകളും വീഴാൻ പോകുന്നില്ല. അത് മറ്റാരെക്കാളും നന്നായി സിപിഎമ്മിന് അറിയാം. കാരണം ബേബി ആ പാത്രം കഴുകിയത് വോട്ട് കിട്ടാനോ കയ്യടിക്കോ സിംപതിക്കോ വേണ്ടിയല്ല. ഇക്കാര്യം വളരെ വിശദമായി മന്ത്രി വി ശിവൻകുട്ടി ഫേയ്സ്ബുക്കിൽ സുദീർഘമായ ഒരു കുറിപ്പിലൂടെ പറഞ്ഞിട്ടുണ്ട്. ബേബിയുടെ പാത്രം കഴുകലിനെ പരിഹസിച്ചവർ നിർബന്ധമായും വായിച്ചിരിക്കേണ്ട കുറിപ്പാണിത്. ഒരു രാഷ്ട്രീയ മറുപടി എന്നതിനപ്പുറം ഒരുപാട് കാര്യങ്ങൾ ശിവൻകുട്ടിയുടെ കുറിപ്പിൽ ഉണ്ട്. ‘പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽപേറുന്നവർക്ക്…

    Read More »
  • ശബരിമലയിലേക്ക് ഒരു കോടി നാൽപത് ലക്ഷം രൂപ സ്‌പോൺസർ ചെയ്തയാളാണ്, എനിക്ക് സ്വർണം കവർന്നെടുക്കേണ്ട ആവശ്യമില്ല- ഗോവർധൻ, ഭരണപരമായ തീരുമാനം എടുത്ത് നടപ്പാക്കുക മാത്രമാണ് ചെയ്തത്- മുരാരി ബാബുവും പത്മകുമാറും- മൂവരുടേയും ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

    കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ ബദറുദീനാണ് ഇന്ന് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് വിധി പറഞ്ഞത്. അതേസമയം ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സ്വർണക്കൊള്ളയിൽ തങ്ങൾക്കു പങ്കില്ലെന്നും, ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് പത്മകുമാറിന്റെയും, മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാൽപത് ലക്ഷം രൂപ സ്‌പോൺസർ ചെയ്തയാളാണ് താനെന്നും സ്വർണ്ണം കവർന്നെടുക്കേണ്ട കാര്യമില്ലെന്നുമാണ് നാഗ ഗോവർധൻ ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥയിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കരുത്, പാസ്പോർട്ട് ഹാജരാക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ. കൂടാതെ അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. കൂടാതെ എല്ലാ…

    Read More »
  • ദീപക്കിന്റെ ആത്മഹത്യ, ഷിംജിത മുസ്തഫ അറസ്റ്റില്‍, പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്നും

    കോഴിക്കോട്: ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍  ഷിംജിത അറസ്റ്റിലായി. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതി പിടിയിലായത്. ഷിംജിതയെ ഉടന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. രാജ്യം വിട്ട് പോകാതിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നാലെ ഷിംജിത കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിനാല്‍ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനിടെയാണ് വടകരയിലെ വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടന്നെന്ന് ആരോപിക്കുന്ന പയ്യന്നൂരിലെ ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് ഉടന്‍ രേഖപ്പെടുത്തും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.

    Read More »
  • ‘ഇറങ്ങാന്‍ നേരം അറിയാതെ കൈ എന്റെ നേരെയും വന്നു’; വീഡിയോയ്ക്കു താഴെയുള്ള യുവതിയുടെ കുറിപ്പ് തിരിച്ചടിയാകും; വിവാദത്തിനു പിന്നാലെ ഷിജിംത സംസ്ഥാനം വിട്ടു; മംഗലാപുരത്തേക്ക് കടന്നെന്ന് സൂചന; ബസ് ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കും

    കൊച്ചി: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതില്‍ പ്രതിയായ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടു. മെംഗളൂരുവിലേക്ക് കടന്നതായി സൂചന. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരാണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് ഗോവിന്ദപുരം മണല്‍ത്താഴം ടി.പി. ഗോപാലന്‍ റോഡിലെ ഉള്ളാട്ട്‌തൊടി ‘ദീപക്കി’ല്‍ യു.ദീപക് (42) ആണു മരിച്ചത്. കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ്. സ്വകാര്യ വസ്ത്രനിര്‍മാണ സ്ഥാപനത്തിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂര്‍ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം. ട്രെയിനിറങ്ങി ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രയില്‍ ബസില്‍ വച്ച് ദീപക് തന്റെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് യുവതി വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയര്‍ന്നതോടെ ആദ്യ റീല്‍ പിന്‍വലിച്ച യുവതി വിഡിയോയ്‌ക്കൊപ്പം…

    Read More »
  • രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി; മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ പരാതിക്കാരി; ‘ഗര്‍ഭിണിയായിരിക്കേ മൃഗീയമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ പുറത്താകുമെന്നും ഭയം’

    കൊച്ചി:  പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ആദ്യ ബലാല്‍സംഗക്കേസിലെ പരാതിക്കാരി. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് ആരോപണം. ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് . നഗ്‌ന വിഡിയോ ചിത്രീകരിച്ചുവെന്നും, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് എതിര്‍പ്പുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. ഒന്നാം പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സിംഗിള്‍ ബെഞ്ച് പരിഗണിക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥിരം കുറ്റവാളിയാണെന്നും സമാന സ്വഭാവമുള്ള രണ്ട് കേസുകള്‍ കൂടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മൂന്നാം പീഡന പരാതിയില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ…

    Read More »
Back to top button
error: