Lead News

  • ഹിസ്ബുള്ളയ്‌ക്കെതിരേ യുദ്ധത്തിന് ഇറങ്ങണം: സിറിയന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് അമേരിക്ക; വിട്ടു നില്‍ക്കുന്നത് ഷിയാ സംഘര്‍ഷം ഭയന്നെന്ന് ഉദ്യോഗസ്ഥര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അടക്കം പുറത്ത്; ഹിസ്ബുള്ളയെ നിരായുധീകരിക്കാന്‍ നീക്കം തകൃതി

    ദമാസ്‌കസ്: കിഴക്കന്‍ ലെബനനിലേക്ക് സൈന്യത്തെ അയച്ച് ഹിസ്ബുള്ളയെ നിരായുധരാക്കണമെന്ന് സിറിയയോട് അമേരിക്ക ആവശ്യപ്പെട്ടെന്നു റിപ്പോര്‍ട്ട്. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന ഭയവും വിഭാഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചേക്കുമെന്ന മുന്നറിയിപ്പിലും നീക്കത്തില്‍നിന്ന് വിട്ടു നില്‍ക്കുകയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ യുഎസ് സഖ്യകക്ഷിയാണ് സിറിയന്‍ സര്‍ക്കാര്‍. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ നിരായുധരാക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തുന്നു. മാര്‍ച്ച് 2-ന് ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രായേലിന് നേരെ വെടിയുതിര്‍ത്തത് ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തിന് കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ ആശയം യുഎസ്-സിറിയന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആദ്യമായി ചര്‍ച്ച ചെയ്തതെന്ന് രണ്ട് സിറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം തുടങ്ങിയ പശ്ചാത്തലത്തിലാണ് വീണ്ടും ആവശ്യമുയര്‍ന്നത്. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അഭ്യര്‍ത്ഥന വന്നതായി രണ്ട് സിറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇതെന്നാണ് ഒരു പാശ്ചാത്യ ഇന്റലിജന്‍സ് പറയുന്നത്. റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുമ്പ് 10 ഉദ്യോഗസ്ഥരോടും സംസാരിച്ചെന്നു റോയിട്ടേഴ്‌സ്…

    Read More »
  • റഷ്യക്കെതിരായ യുക്രൈനിന്റെ വജ്രായുധം; ഇറാന്റെ ഷാഹെദിന് മറുമരുന്ന് ഒന്നുമാത്രം; മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗം; പ്രതിമാസം പുറത്തിറങ്ങുന്നത് 10,000 എണ്ണം; സെലന്‍സ്‌കിക്കു മുന്നില്‍ കൈനീട്ടി ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും; തുറുപ്പു ചീട്ടായി ഇന്റര്‍സെപ്റ്റര്‍ ഡ്രോണ്‍

    കീവ്: ഭയപ്പെടുത്തുന്ന കരച്ചില്‍ ശബ്ദത്തോടെ ആകാശത്തേക്കു കുതിച്ചു പായുന്ന യുക്രൈന്‍ നിര്‍മിത ക്വാഡ് കോപ്റ്റര്‍, റഷ്യന്‍ ഡ്രോണുകളുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു. അസാധ്യമായ ചടുതലതയോടെയാണിത് ചിറകുള്ള ലാവാ ലാമ്പ് (winged lava lamp) ആകാശത്തേക്കു കുതിക്കുന്നത്. ഒരിക്കല്‍ ഒരു വിദൂര സ്വപ്നമായിരുന്ന, ‘വൈല്‍ഡ് ഹോര്‍നെറ്റ്സ്’ (Wild Hornets) എന്ന സ്വകാര്യ സ്ഥാപനം വികസിപ്പിച്ച ഈ ഇന്റര്‍സെപ്റ്റര്‍ ഡ്രോണ്‍ റഷ്യന്‍ ഡ്രോണുകള്‍ക്കെതിരായ ഉക്രെയ്‌നിന്റെ പ്രതിരോധത്തില്‍ നിര്‍ണ്ണായകമാണ്. താമസിയാതെ ഗള്‍ഫിലെ ഇറാനിയന്‍ ഡ്രോണുകളെ നേരിടുന്നതിനും സഹായിച്ചേക്കും. മിഡില്‍ ഈസ്റ്റിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഇറാനിയന്‍ ഷാഹെദ് (Shahed) ഡ്രോണുകളെ തുരത്താന്‍ അമേരിക്കയും അതിന്റെ സഖ്യകക്ഷികളും തങ്ങളുടെ സഹായം തേടുന്നുണ്ടെന്ന് യുക്രൈന്‍ സര്‍ക്കാരും പ്രാദേശിക ഡ്രോണ്‍ നിര്‍മ്മാതാക്കളും പറയുന്നു. മിഡില്‍ ഈസ്റ്റിലെ ഉപഭോക്താക്കള്‍ തങ്ങളുടെ ഇന്റര്‍സെപ്റ്ററുകളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഉക്രെയ്ന്‍ സര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് നേരിട്ട് കയറ്റുമതി കരാറുകളില്‍ ഏര്‍പ്പെടില്ലെന്നും വൈല്‍ഡ് ഹോര്‍നെറ്റ്സ് കമ്പനി വക്താവ് പറഞ്ഞു. ‘സ്റ്റിംഗ്’ (STING) പോലുള്ള ഇന്റര്‍സെപ്റ്ററുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലവരുന്ന…

    Read More »
  • പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്; തിങ്കളാഴ്ച കടകൾ അടച്ചിടും

    തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്. തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസോസിയേഷൻ തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. അതേസമയം, എൽപിജി പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികൾ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. ആശങ്ക വേണ്ടെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ. ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.  

    Read More »
  • ‘ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയാറാണ്, പക്ഷേ മാരാര്‍ ചമയുന്നത് ശത്രുക്കള്‍ ആകരുത്; ഇന്നുവരെ പാര്‍ട്ടിയെ ആക്രമിച്ചവരെ ചുമലില്‍ താങ്ങുന്നവര്‍ കണ്ണീര്‍ കാണാതെ പോകരുത്’; കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

    കണ്ണൂര്‍: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കുവാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് പിന്തുണയ്ക്കുമ്പോള്‍ വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുതെന്നാണ് വിജില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടിമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുതെന്നും എന്നും എത്ര അവഗണിച്ചാലും എന്നും പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരുമെന്നും വിജില്‍ കുറിച്ചു. ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നാല്‍ മാരാര്‍ ചമയുന്നത് ശത്രുക്കളാകരുത് എന്ന് കുറിച്ചാണ് വിജിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ‘പോരാട്ടവീഥിയില്‍ ലാത്തിയടികള്‍ ഏറ്റുവാങ്ങാന്‍ അണികള്‍ വേണം. ജയിലറകളില്‍ ഇരുളടഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കാന്‍ പോരാളികള്‍ വേണം. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലില്‍ താങ്ങുമ്പോള്‍, വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുത്. ചുവടുമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന, പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്’ വിജില്‍ കുറിച്ചു.  …

    Read More »
  • എന്‍ഡിഎയും വിജയുടെ ടിവികെയും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞു; കാരണം രജനി! വാവിട്ട വാക്കില്‍ തമിഴ് രാഷ്ട്രീയ- സിനിമാ ലോകത്ത് വന്‍ കോളിളക്കം

    ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ)യും തമ്മില്‍ സഖ്യമുണ്ടാക്കന്നുവെന്ന ചര്‍ച്ചകള്‍ക്കു വിരാമം. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെതിരെയുള്ള ടിവികെ നേതാവിന്റെ പരാമര്‍ശം വിവാദത്തിലായതിന് പിന്നാലെ സഖ്യ ചര്‍ച്ചകള്‍ പൊളിഞ്ഞെന്നു റിപ്പോര്‍ട്ട്. പരാമര്‍ശത്തില്‍ ടിവികെ ഭാരവാഹികളെ പരസ്യമായി വിമര്‍ശിച്ച് എഐഎഡിഎംകെ, ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ടിവികെയും ബിജെപിയും തമ്മിലുള്ള സഖ്യചര്‍ച്ചകളെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ് രാഷ്ട്രീയ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ ഐക്യമുന്നണി രൂപീകരിക്കുന്നതിനായി എന്‍ഡിഎ 80 സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്ത് ടിവികെയെ സമീപിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. വിജയ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായും ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ടിവികെ നേതാക്കള്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനന്റെ വിവാദ പരാമര്‍ശം ഉണ്ടാകുന്നത്. ഡിഎംകെ കുടുംബത്തില്‍ നിന്നുള്ള ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതെന്നാണ് ആദവ് അര്‍ജുന പറഞ്ഞത്. താന്‍ രജനീകാന്തിനെ…

    Read More »
  • ട്രംപിന് പാളയത്തില്‍ ആദ്യ തിരിച്ചടി; ഇറാന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് കൗണ്ടര്‍ ടെററിസം മേധാവിയുടെ രാജി; ‘ഇറാന്‍ യുദ്ധത്തെ മനസാക്ഷിയോടെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന്’ രാജിക്കത്തില്‍; അമ്പരന്ന് ഇന്റലിജന്‍സ് വിഭാഗം

    ന്യൂയോര്‍ക്ക്: ട്രംപിനു തിരിച്ചടിയായി, ഇറാന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ മേധാവി രാജി വെച്ചു. ഇറാന്‍ യുദ്ധത്തിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തില്‍ നിന്ന് രാജി വെക്കുന്ന ആദ്യത്തെയും ഏറ്റവും മുതിര്‍ന്നതുമായ അംഗമായി അദ്ദേഹം മാറി. അമേരിക്കയ്ക്ക് ഇറാന്‍ ഉടനടി ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ എന്റെ മനസ്സാക്ഷിയോടെ പിന്തുണയ്ക്കാന്‍ എനിക്ക് കഴിയില്ല. ഇറാന്‍ നമ്മുടെ രാഷ്ട്രത്തിന് ഉടനടി ഭീഷണിയൊന്നും ഉയര്‍ത്തിയിരുന്നില്ല, ഇസ്രായേലില്‍ നിന്നും അതിന്റെ ശക്തമായ ലോബിയില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണമാണ് നമ്മള്‍ ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണ്,’ ട്രംപിന് അയച്ച കത്തില്‍ ജോസഫ് കെന്റ് എഴുതി. ഈ കത്ത് അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവിലെ നിയമപ്രകാരം അമേരിക്ക ഒരു യുദ്ധം ആരംഭിക്കുന്നതിന് ഉടനടിയുള്ള ഭീഷണി ആവശ്യമാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൗസ് ഇതിനോട് ഉടനടി പ്രതികരിച്ചിട്ടില്ല. ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സും പ്രതികരണത്തിന്…

    Read More »
  • ഇസ്രായേല്‍ അവകാശവാദങ്ങള്‍ക്കിടയില്‍ അലി ലാറിജാനിയുടെ എക്‌സ് പോസ്റ്റ്; ഇറാന്‍ സുരക്ഷാ തലവന്റെ മരണം സ്ഥിരീകരിക്കാതെ ലോകം; ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത് വെള്ളിയാഴ്ച; ജനങ്ങള്‍ക്ക് അധികാരം പിടിക്കാനുള്ള അവസരമെന്ന് നെതന്യാഹു

    ടെഹ്റാന്‍/ജെറുസലേം: ഇറാന്റെ സുരക്ഷാ തലവന്‍ അലി ലാറിജാനി കൊല്ലപ്പെട്ടുവെന്ന ഇസ്രായേലിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട പുതിയ സന്ദേശം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ആശയക്കുഴപ്പത്തിനു വഴിവയ്ക്കുന്നു. ചൊവ്വാഴ്ച (മാര്‍ച്ച് 17) വൈകുന്നേരമാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയെയും ബസിജ് തലവന്‍ സുലൈമാനിയെയും വധിച്ചതായി പ്രഖ്യാപിച്ചത്. ദൂരൂഹത വര്‍ദ്ധിപ്പിച്ച് ലാറിജാനിയുടെ പോസ്റ്റ് ഇസ്രായേല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം തന്നെ ലാറിജാനിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഒരു പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഐആര്‍ഐഎസ് ദേന കപ്പലിലെ 80-ലധികം നാവികരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹം എഴുതിയ കൈപ്പടയിലുള്ള കുറിപ്പാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അന്താരാഷ്ട്ര അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ഈ പോരാട്ടത്തിന്റെ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന അഭിമാനകരമായ രാഷ്ട്രത്തിന്റെ ത്യാഗങ്ങളുടെ ഭാഗമാണ് ദേനയിലെ ധീരരായ അംഗങ്ങളുടെ രക്തസാക്ഷിത്വം,’ എന്ന് കുറിപ്പില്‍ പറയുന്നു. ഇസ്രായേലിന്റെ അവകാശവാദം…

    Read More »
  • കേരളാ കോൺ​ഗ്രസിൽ തലമുറ മാറ്റം… പി.ജെ ജോസഫ് മത്സരത്തിനില്ല, പകരം തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ്!!കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, 5 പേർ പുതുമുഖങ്ങൾ

    ഇടുക്കി: തൊടുപുഴയിൽ കേരള കോൺഗ്രസിൽ തലമുറ മാറ്റം, അര നൂറ്റാണ്ടിലധികമായി മത്സരിക്കുന്ന തൊടുപുഴയിൽ ഇക്കുറി ചെയർമാൻ പി. ജെ. ജോസഫില്ല. പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കും. 1970 മുതൽ പത്ത് തവണ തൊടുപുഴ മണ്ഡലത്തിൽനിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി.ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ കേരള കോൺഗ്രസിന്റെ സ്റ്റേറ്റ് കോർഡിനേറ്ററാണ് അപു. അതുപോലെ പാർട്ടി മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളേയും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറുന്നതെന്നും പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു. കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുൻ എംഎൽഎ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ നൽകിയിരിക്കുന്നത്. സ്ഥാനാർഥിപ്പട്ടിക 1.തൊടുപുഴ-…

    Read More »
  • കോൺ​ഗ്രസ് സ്ഥാനാർഥി പട്ടികയിൽ ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല, തർക്ക സീറ്റുകളിൽ പ്രഖ്യാപനമില്ല

    ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു. നേരത്തെ പറഞ്ഞതുപോലെ തന്നെ സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ ഘട്ട പട്ടികയിൽനിന്ന് ഒഴിവാക്കി. അതുപോലെ ആദ്യ പട്ടികയിൽ എംപിമാർ ആരും ഉൾപ്പെട്ടിട്ടില്ല. എന്നാൽ, ഇവർ താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ലെന്നതിനാൽ ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനമുണ്ടാകുമോയെന്ന കാര്യവും വരും ദിവസങ്ങളിലറിയാം. അതുപോലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപനും മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാർഥി. ലൈംഗിക പീഡനക്കേസിൽപ്പെട്ട് പാർട്ടിയിൽനിന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര താരം രമേഷ് പിഷാരടിയാണ് സ്ഥാനാർഥി. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തവനൂരിലും പാലക്കാട് ഡിസിസി പ്രസിഡന്റ് ടി. തങ്കപ്പൻ നെന്മാറയിലും മത്സരിക്കും. സ്ഥാനാർഥിപട്ടിക ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്…

    Read More »
  • അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻഒരു പടികൂടി കടന്ന് ‘നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം’ എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, എനിക്ക് കെട്ടിച്ചുതരുമോ?- വീണ്ടും വിവാദത്തിനു തിരികൊളുത്തി രാജ്യസഭാ എംപി സി.വി. ഷൺമുഖം

    ചെന്നൈ: ഡിഎംകെ സർക്കാരിനെ വിമർശിക്കാൻ എഐഎഡിഎംകെ നേതാവ് പ്രമുഖ നടി നയൻതാരയുടെ പേര് ലൈംഗികച്ചുവയോടെ ഉപയോഗിച്ചെന്ന് വിമർശനം. രാജ്യസഭാ എംപിയായ സി.വി. ഷൺമുഖത്തിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനങ്ങളോട് അവരുടെ സ്വപ്‌നങ്ങൾ പങ്കുവെക്കാനും, അത് നിറവേറ്റാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനെ ചുവടുപിടിച്ചായിരുന്നു ഷൺമുഖം, നയൻതാരയുടെ പേര് വലിച്ചിഴച്ചത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധ റാലിക്കിടെയായിരുന്നു ഷൺമുഖത്തിന്റെ പരാമർശമെന്നതും വിരോധാഭാസം. ‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു. എന്നാൽ, ഈ മനുഷ്യൻ (എം.കെ. സ്റ്റാലിൻ) ഒരു പടികൂടി കടന്ന് ‘നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം’ എന്ന് പറയുന്നു. എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ? നയൻതാരയെ എനിക്ക് വിവാഹം കഴിച്ചുതരൂ എന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം അത് ചെയ്തുതരുമോ?’ എന്നായിരുന്നു ഷൺമുഖത്തിൻ്റെ പരാമർശം. സംസ്ഥാനത്തിന്റെ വികസനത്തിന് രൂപരേഖ തയ്യാറാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഉങ്കൾ കനവൈ സൊല്ലുങ്കൾ’ എന്ന പദ്ധതിയെ ആണ് ഷണ്മുഖം…

    Read More »
Back to top button
error: