Lead News

  • ഇസ്ലാമാബാദിലെ ചാവേർ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്മാർ ഇന്ത്യയും താലിബാനുമെന്ന് പാക് പ്രതിരോധ മന്ത്രി; തക്ക മറുപടിയേകി ഇന്ത്യയും അഫ്​ഗാനും; ‘പാക്കിസ്ഥാൻ സ്വന്തം പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നു‘-വിദേശകാര്യ മന്ത്രാലയം

    ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും ബന്ധമുണ്ടെന്നുള്ള പാക് പ്രതിരോധമന്ത്രിയുടെ ആരോപണത്തിന് ചുട്ട മറുപടിയേകി ഇന്ത്യ‌. മറുപടി പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം സ്ഫോടനത്തെ അപലപിക്കുകയും നിരപരാധികൾക്ക് ജീവഹാനിയുണ്ടായതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണത്തെ ഇന്ത്യ നിഷേധിച്ചു, അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും അർത്ഥശൂന്യവുമാണെന്നും ഇന്ത്യ വ്യക്തമാക്കി. തങ്ങളുടെ സാമൂഹിക ഘടനയെ ബാധിക്കുന്ന പ്രശ്നങ്ങളെ ഗൗരവമായി നോക്കിക്കാണുന്നതിനു പകരം, പാകിസ്താൻ സ്വന്തം നാടിന്റെ പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നു എന്നത് ദൗർഭാഗ്യകരമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചാവേർ സ്ഫോടന ആക്രമണകാരിക്ക് അഫ്ഗാനിസ്ഥാനുമായി ബന്ധമുണ്ടെന്നും അഫ്ഗാൻ താലിബാൻ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു പാക് മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചത്. ഇന്ത്യ അപമാനകരമായ പരാജയത്തിനുശേഷം ഒരു പ്രോക്സി പ്രചാരണം നടത്തുകയാണെന്നും നേരിട്ടുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് ധൈര്യമില്ലെന്നും ഖ്വാജ ആസിഫ് എക്സിൽ കുറിച്ചു. അതേസമയം, അഫ്ഗാനിസ്ഥാന്റെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാർ, ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് വഴിയുള്ള പ്രസ്താവനയിലൂടെ ആക്രമണത്തെ അപലപിക്കുകയും…

    Read More »
  • അഞ്ചുവർഷത്തിനുള്ളിൽ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക 50000 കോടി ഡോളറിൻറെ സാധനങ്ങൾ!! ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല, അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കും… ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവന പുറത്ത്

    ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായതിനു പിന്നാലെ കരാറു സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ പരമാവധി നികുതി 18 ശതമാനമാക്കി കുറച്ചു. അതുപോലെ അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെ കാർഷിക വിഭവങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാകും. അതേസമയം റഷ്യൻ എണ്ണ സംബന്ധിച്ച് കരാറിൽ യാതൊരു വിധ പരാമർശവുമില്ല അഞ്ചുവർഷത്തിനുള്ളിൽ 50000 കോടി ഡോളറിൻറെ സാധനങ്ങൾ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. കാർഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില അമേരിക്കൻ വിളകൾക്ക് തീരുവ കുറയ്ക്കും. മണിച്ചോളം, സോയബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, പഴങ്ങൾ എന്നിവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.…

    Read More »
  • യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു; പോലീസിനു നേരെ നായ്ക്കളെ അഴിച്ചു വിട്ട് ടെറസില്‍ കുത്തിയിരുന്നു; ‘വാടാ പോലീസേ’ എന്നു വെല്ലുവിളി; യുവതിയെ ബലാത്സംഗം ചെയ്ത മരണ സുബിന്‍ സൈക്കോ ക്രിമിനല്‍

    പത്തനംതിട്ട: സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ ‘മരണ സുബിന്‍’ കൊടും ക്രിമിനല്‍. ബാര്‍ ജീവനക്കാരന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചാണ് ഒരിക്കല്‍ ഇയാളുടെ കൊടും ക്രൂരത പുറത്തുവന്നത്. ഏറ്റവുമൊടുവില്‍ തിരുവല്ലയിലെ സ്പാ ജീവനക്കാരിക്കു നേരെയായിരുന്നു ക്രൂരമായ ആക്രമണം. ഒന്നുംരണ്ടും കേസുകളല്ല മരണസുബിനെന്ന കൊടുംക്രിമിനലിന്റെ പേരിലുള്ളത്. വിചിത്രമായ ക്രിമിനല്‍ മനസും രീതികളുമുള്ള സുബിനും സുഹൃത്തുക്കളുമാണ് ഫെബ്രുവരി ഒന്നിന് സ്പായിലെത്തി ഒരു യുവതിയെ കത്തി കഴുത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയും മറ്റൊരു യുവതിയെ കടന്നുപിടിച്ച് ചുംബിക്കുകയും ചെയ്തത്. സംഭവമറിഞ്ഞ് സുബിന്റെ കുറ്റപ്പുഴയിലെ വീട്ടിലെത്തിയ പൊലീസുകാര്‍ക്കു കാണേണ്ടി വന്നത് നാടകീയരംഗങ്ങളാണ്. നാല് നായകളെ പൊലീസിനു നേരെ അഴിച്ചുവിട്ട ശേഷം നേരെ പടികളില്ലാത്ത ടെറസില്‍ പോയി കുത്തിയിരുന്നു. നായകളെ പൂട്ടിയിടാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും സുബിന്‍ കൂട്ടാക്കിയില്ല. ടെറസിലിരുന്ന് വാടാ പൊലീസേ… എന്നുപറഞ്ഞ് വെല്ലുവിളിച്ചു പത്തു മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരണ സുബിനടുത്തേക്ക് പൊലീസിന് എത്താന്‍ കഴിഞ്ഞത്. അപ്പോഴും സുബിന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇതിനിടെ എസ്‌ഐ…

    Read More »
  • ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണ്? ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നു, മൊഴിയെടുപ്പ് യുഡിഎഫ് കൺവീനറെ വിളിച്ചുവരുത്തി

    തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ്. മൊഴിയെടുക്കാനായി അടൂർ പ്രകാശിനെ എസ്‌ഐടി വിളിച്ച് വരുത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. കൂടാതെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലാണെന്ന് അറിയാനാണ് അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നത്. അതേസമയം ഉണ്ണി കൃഷ്ണൻ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച അടൂർ പ്രകാശ് ശബരിമല കേസിലെ ബന്ധം നിഷേധിച്ചിട്ടുണ്ട്.

    Read More »
  • ജയ് വിളിച്ചതും ഓശാന പാടിയതുമെല്ലാം വെറുതെയായി പാക്കിസ്ഥാനെ… ട്രംപ് പാലം വലിച്ചു!! യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തിൽ പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ളവ ഇന്ത്യയുടെ ഭാഗം, ചൈന സ്വന്തമെന്നു പറയുന്ന അക്സായ് ചിന്നും ഇന്ത്യയ്ക്ക് സ്വന്തം…

    ന്യൂഡൽഹി: ഇന്ത്യയും യുഎസും വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെ സുപ്രധാന രാഷ്ട്രീയ നീക്കവുമായി ട്രംപ് ഭരണകൂടം. വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനിടെ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തിൽ, പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ള ജമ്മു കശ്മീർ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ, ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അക്സായ് ചിന്നും ഈ ഔദ്യോഗിക ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുഎസിന്റെ ഈ പുതിയ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് പലരും നിരീക്ഷിക്കപ്പെടുന്നത്. മുൻപ് യുഎസോ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ പുറത്തുവിട്ട ഭൂപടങ്ങളിൽ പാക്കിസ്ഥാന്റെ ആശങ്കകൾ കണക്കിലെടുത്ത് പാക്ക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേർതിരിച്ച് രേഖപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടം പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ പാടേ തള്ളിക്കളയുകയാണ്. 2020ൽ ജമ്മു കശ്മീർ, ലഡാക്കിന്റെ ചില ഭാഗങ്ങൾ, ഗുജറാത്തിലെ ജുനഗഡ്, മാനവദർ, സർ ക്രീക്ക് എന്നിവ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാൻ പുതിയ രാഷ്ട്രീയ…

    Read More »
  • ശബരിമലയിലെ പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ട്, എല്ലാം ന‌ടന്നത് തന്ത്രിയുടെ അനുവാദത്തിൽ… തന്ത്രിക്ക് ഈ പറയുന്ന ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ല, ജാമ്യം നൽകിയാൽ ​ഗുരുതര പ്രത്യാഘാതങ്ങൾ- എസ്ഐടി കോടതിയിൽ, പിടി മുറുക്കി ഇഡിയും

    കൊല്ലം: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിർത്ത് എസ്‌ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുവാദത്തോടെയാണെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. അതുപോലെ തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല. സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള ചികിത്സ നിലവിൽ തന്ത്രിക്ക് നൽകുന്നുണ്ടെന്നും എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെയാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം വിജിലൻസ് കോടതി എസ്‌ഐടിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിലാണ് തന്ത്രിക്കെതിരായ ​ഗുരുതര പരാമർശങ്ങൾ ആവർത്തിച്ചത്. തന്ത്രിക്ക് ജാമ്യം നൽകരുതെന്നും ജാമ്യം നൽകിയാൽ കേസിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അന്വേഷണ ഉദ്യാഗസ്ഥർ കോടതിയെ അറിയിച്ചു. പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ തന്ത്രി കണ്ഠരര്…

    Read More »
  • ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കൊപ്പം നെയ്യ് വില്പന തട്ടിപ്പടക്കമുള്ള മറ്റ് സാമ്പത്തീക ക്രമക്കേടുകൾ കണ്ടെത്താൻ ഊർജ്ജിത അന്വേഷണവുമായ് ഇഡി; കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് കുടുങ്ങും?

      കൊച്ചി: ശബരിമലയിൽ നടന്ന വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം വ്യാപകമാക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഐഡി).പുറത്തുവന്ന സ്വർണ്ണക്കൊള്ള കൂടാതെ, ആടിയ ശിഷ്ടം നെയ്യ്. വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ വെളിച്ചത്തു കൊണ്ടുവരാനാണ് ഇടി നീക്കം. നെയ്യ് വിൽപ്പന ഇടപാടിൽ ഏകദേശം 36 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. മുൻ കീഴ്ശാന്തി സുനിൽ കുമാർ പോറ്റിയെ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇഡി രംഗത്തിറങ്ങിയിരിക്കുന്നത്. പണം അപഹരിക്കൽ, നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ശബരിമലയിലെ വഴിപാടുകളിലും വലിയ രീതിയിലുള്ള പണാപഹരണവും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്ന് ഐഡി നിരീക്ഷിക്കുന്നു. സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് പോറ്റിയുമായി മറ്റ് ഇടപാടുകൾ ഇല്ലെന്ന മൊഴിയാണ് ശ്രീകുമാർ നൽകിയത്. സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത ആഴ്ച ഐഡി…

    Read More »
  • എട്ടു വര്‍ഷമായി വാട്‌സ് ആപ്പില്ല, ഫേസ്ബുക്കില്ല; പല ആപ്പുകളും ഒഴിവാക്കി; കാരണം വെളിപ്പെടുത്തി രജിഷ വിജയന്‍

    കൊച്ചി: ജീവിതശൈലിയെക്കുറിച്ചും സോഷ്യല്‍ മീഡിയയോടുള്ള സമീപനത്തെക്കുറിച്ചും വെളിപ്പെടുത്തി മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍. കഴിഞ്ഞ എട്ടു വര്‍ഷമായി താന്‍ വാട്സാപ്പ് ഉപയോഗിക്കാറില്ലെന്നും വെര്‍ച്വല്‍ ലോകത്തേക്കാള്‍ നേരിട്ടുള്ള ആശയവിനിമയത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും താരം വ്യക്തമാക്കി. വാട്സാപ്പ് മാത്രമല്ല, ഫെയ്സ്ബുക്കും താന്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ലെന്ന് രജിഷ പറയുന്നു. നിലവില്‍ ഇന്‍സ്റ്റഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്, അതും വളരെ അപൂര്‍വ്വമായി മാത്രം. റീല്‍സ് വന്നതോടെ ആളുകള്‍ ഫോണിന് മുന്നില്‍ അമിതമായി സമയം ചെലവഴിക്കുന്നു. ഒരു പുസ്തകം വായിക്കാനോ സിനിമ കാണാനോ കുടുംബത്തോടൊപ്പം സംസാരിക്കാനോ ആര്‍ക്കും സമയമില്ല. ഇതൊരു വലിയ അഡിക്ഷനാണെന്ന് താരം ചൂണ്ടിക്കാട്ടി. ഫോണ്‍ ഉപയോഗം തന്റെ ചിന്തകളെ നിയന്ത്രിക്കാതിരിക്കാന്‍ പല ആപ്പുകളും താന്‍ നീക്കം ചെയ്തതായും രജിഷ വെളിപ്പെടുത്തി. ഭാവി ജീവിതത്തെക്കുറിച്ച് വലിയ പദ്ധതികളൊന്നുമില്ലാത്ത സ്വഭാവമാണ് തന്റേതെന്ന് രജിഷ പറയുന്നു. പത്തു കൊല്ലം കഴിഞ്ഞാല്‍ എവിടെയായിരിക്കും എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. നിലവില്‍ നില്‍ക്കുന്ന നിമിഷത്തില്‍ ജീവിക്കുക എന്നതാണ് എന്റെ രീതി. ആര്‍മിയില്‍ ഡോക്ടറാവുക എന്നതായിരുന്നു…

    Read More »
  • ആഡംബര ഫ്‌ളാറ്റ്, ലക്ഷങ്ങള്‍ ശമ്പളം; ആസ്വദിക്കാന്‍ സമയമില്ല; ബംഗളുരുവിലെ ഐടി ജീവിതത്തിന്റെ ദുരിതങ്ങള്‍ പങ്കുവച്ച് യുവാവ്; ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ ‘തൊഴില്‍തര്‍ക്കം’

    ബംഗളുരു: ഐടി നഗരമായ ബെംഗളൂരുവിലെ അമിത ജോലിഭാരവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും വിഡിയോയിലൂടെ പങ്കുവച്ച് യുവാവ്. കയ്യില്‍ പണവും ആഡംബര സൗകര്യങ്ങളും ഉണ്ടെങ്കിലും തനിക്ക് ഇതൊന്നും ആസ്വദിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. പ്രതിമാസം 50,000 രൂപ വാടക നല്‍കിയാണ് ഫ്‌ലാറ്റില്‍ താമസിക്കുന്നത്. സ്വിമ്മിംഗ് പൂള്‍, ജിം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അപ്പാര്‍ട്ട്‌മെന്റിലുണ്ടെങ്കിലും ജോലിത്തിരക്ക് കാരണം ഇവയൊന്നും ഉപയോഗിക്കാന്‍ തനിക്ക് സമയമില്ലെന്ന് അദ്ദേഹം പറയുന്നു. പണം സമ്പാദിക്കാനായുള്ള ഓട്ടത്തിനിടയില്‍ സ്വന്തം ജീവിതം നഷ്ടപ്പെടുന്നതിനെ ഒരു ‘എലിക്കെണി’ എന്നാണ് യുവാവ് വിശേഷിപ്പിക്കുന്നത്. എന്റെ കയ്യില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്, പക്ഷേ അത് ഉപയോഗിക്കാന്‍ സമയമില്ല, എന്നാണ് ഇദ്ദേഹം പറയുന്നത്. പണം ലഭിക്കുന്നുണ്ടെങ്കിലും ജീവിതത്തില്‍ സമാധാനവും സമയവും നഷ്ടപ്പെടുകയാണെന്നും അദ്ദേഹം വിഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നു. തന്റെ അയല്‍വാസികളുടെ അവസ്ഥയും ഇതുതന്നെയാണെന്നും നഗരത്തിലെ ഭൂരിഭാഗം ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളിലെയും പൂളുകളും ജിമ്മുകളും ഉപയോഗിക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും യുവാവ് വെളിപ്പെടുത്തി.   View this post on Instagram   A post…

    Read More »
  • 23 കോടി വിലവരുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ ചെന്നെെയിൽ പിടിയിൽ, പിടിയിലായത് തായ്ലൻഡിൽ നിന്ന് രണ്ട് വിമാനങ്ങളിലായെത്തിയ ആറ് ഐടി ജീവനക്കാർ

    ചെന്നൈ: തായ്‌ലൻഡിൽനിന്ന് ചെന്നൈയിലേക്ക് 2 വിമാനങ്ങളിലായി കോടികളുടെ കഞ്ചാവ് കടത്ത്. സംഭവത്തിൽ 23 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ വിമാനത്താവളത്തിൽ പിടിയിലായി. 2 സംഘങ്ങളായെത്തിയ 6 ഐടി ജീവനക്കാരാണു പിടിയിലായതെന്നു പോലീസ് പറഞ്ഞു. ഇവർ ഭക്ഷണ പാക്കറ്റുകളിലും ചോക്‌ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയത്. ആദ്യമെത്തിയ 4 അംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെയാണു കസ്റ്റംസ് ഇവരെ വിശദമായി പരിശോധിച്ചത്. പരിശോധനയിൽ 15 കിലോ ഉയർന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവ് ഇവരുടെ ബാഗേജിൽനിന്നു കണ്ടെത്തി. അന്താരാഷ്ട്ര വിപണിയിൽ 15 കോടി രൂപ വിലമതിക്കുന്നതാണിത്. തുടർന്ന് ഇന്നലെ പുലർച്ചെ തായ്‌ലൻഡിൽ നിന്നെത്തിയ 2 യുവാക്കളെക്കൂടി പരിശോധിച്ചപ്പോൾ 8 കിലോകൂടി കണ്ടെത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

    Read More »
Back to top button
error: