Lead News

  • അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻഒരു പടികൂടി കടന്ന് ‘നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം’ എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, എനിക്ക് കെട്ടിച്ചുതരുമോ?- വീണ്ടും വിവാദത്തിനു തിരികൊളുത്തി രാജ്യസഭാ എംപി സി.വി. ഷൺമുഖം

    ചെന്നൈ: ഡിഎംകെ സർക്കാരിനെ വിമർശിക്കാൻ എഐഎഡിഎംകെ നേതാവ് പ്രമുഖ നടി നയൻതാരയുടെ പേര് ലൈംഗികച്ചുവയോടെ ഉപയോഗിച്ചെന്ന് വിമർശനം. രാജ്യസഭാ എംപിയായ സി.വി. ഷൺമുഖത്തിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനങ്ങളോട് അവരുടെ സ്വപ്‌നങ്ങൾ പങ്കുവെക്കാനും, അത് നിറവേറ്റാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനെ ചുവടുപിടിച്ചായിരുന്നു ഷൺമുഖം, നയൻതാരയുടെ പേര് വലിച്ചിഴച്ചത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധ റാലിക്കിടെയായിരുന്നു ഷൺമുഖത്തിന്റെ പരാമർശമെന്നതും വിരോധാഭാസം. ‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു. എന്നാൽ, ഈ മനുഷ്യൻ (എം.കെ. സ്റ്റാലിൻ) ഒരു പടികൂടി കടന്ന് ‘നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം’ എന്ന് പറയുന്നു. എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ? നയൻതാരയെ എനിക്ക് വിവാഹം കഴിച്ചുതരൂ എന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം അത് ചെയ്തുതരുമോ?’ എന്നായിരുന്നു ഷൺമുഖത്തിൻ്റെ പരാമർശം. സംസ്ഥാനത്തിന്റെ വികസനത്തിന് രൂപരേഖ തയ്യാറാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഉങ്കൾ കനവൈ സൊല്ലുങ്കൾ’ എന്ന പദ്ധതിയെ ആണ് ഷണ്മുഖം…

    Read More »
  • “മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും, ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ,”… പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ കൈ മാത്രം, പാർട്ടിയാണ് വലുത്, വ്യക്തിയല്ല- ചാണ്ടി ഉമ്മൻ

    കോട്ടയം: സഹോദരി മറിയ ഉമ്മന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. താൻ അങ്ങനെ പറഞ്ഞോ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ചാണ്ടി ഉമ്മന്റെ പ്രതികരണം. മുൻപ് ഉമ്മൻ ചാണ്ടിയെടുത്ത തീരുമാനമായിരുന്നു, വീട്ടിൽ നിന്ന് ഒരാൾ മതിയെന്ന്, താനല്ല. മാധ്യമങ്ങൾ ഓരോദിവസവും ഓരോ വാർത്ത കൊടുക്കുമെന്നും അതിന് താൻ എങ്ങനെ ഉത്തരവാദിയാകുമെന്നും അദ്ദേഹം ചോദിച്ചു.”ഒരാളോടും ഇക്കാര്യം സംസാരിച്ചിട്ടില്ല. മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും. ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ…” സഹോദരിയുടെ പേരുമായി ബന്ധപ്പെട്ട് പാർട്ടി ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രം അക്കാര്യം നോക്കിയാൽ മതിയല്ലോ- ചാണ്ടി ഉമ്മൻ പറഞ്ഞു. നേരത്തെമുതൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനെ ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടായിരുന്നു. ഇതിൽ സഹോദരൻ ചാണ്ടി ഉമ്മൻ കടുത്ത അതൃപ്തി അറിയിച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. മറിയ ഉമ്മനെ സ്ഥാനാർഥിയാക്കിയാൽ രാജിവെയ്ക്കുമെന്നും കുടുംബത്തിൽനിന്ന് രണ്ട് സ്ഥാനാർഥികൾ…

    Read More »
  • ‘സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ; അതിനാലാണ് പേരാവൂരിലേയ്ക്ക് മാറ്റിയത്, അല്ലാതെ ഒതുക്കാനല്ല‘ : എം.വി. ഗോവിന്ദൻ

    തിരുവനന്തപുരം: സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ. അതുകൊണ്ടാണ് പേരാവൂരിൽ ശൈലജ ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത്. അല്ലാതെ ഒതുക്കിയത് അല്ലയെന്ന് എം.വി. ഗോവിന്ദൻ. അതുപോലെ, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തീരുമാനിച്ചത് ജില്ലാ സെക്രട്ടേറിയേറ്റാണ് . ഒരാളല്ല, പാർട്ടി ഘടകമാണ് സ്ഥാനാർഥിത്വം തീരുമാനിക്കുന്നത്. പി.കെ. ശ്യാമളയുടെ പേര് നിർദേശിച്ചത് കണ്ണൂർ ജില്ലാ ഘടകമാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ല. കണ്ണൂരിലെ പ്രശ്നങ്ങൾ പാർട്ടി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ മത്സരിക്കാൻ മോഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിലേയും മണ്ഡലത്തിലേയും കണക്കുകൾ വ്യക്തമാണെന്നും കൃത്യമായ കണക്ക് പാർട്ടിയുടെ കൈയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി. സുധാകരനെതിരേ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ച് സംസാരിച്ചു. ജി. സുധാകരന്റെ സ്ഥാനാർഥിത്വം എന്ത് അത്ഭുതമാണ്.. ജി. സുധാകരന് പരിഗണനയില്ലെന്ന് പറഞ്ഞത് പൂർണ്ണ ബോധ്യത്തോടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറഞ്ഞ വാക്കും താൻ ചിരിച്ചതുമൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ജി. സുധാകരനോട്…

    Read More »
  • നെതന്യാഹുവിന്റെ ഫോട്ടോ പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്

    ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സംബന്ധിച്ച ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ നെതന്യാഹുവിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സൈനിക ഉദ്യോ​ഗസ്ഥരുമായി ചർച്ച നടത്തുന്ന ബെഞ്ചമിൻ നെതന്യാഹുവിനെയാണ് ചിത്രത്തിൽ കാണാനാവുന്നത്. നെതന്യാഹുവിന്റെ സോഷ്യൽമീഡിയാ അക്കൗണ്ടുകളിൽ നിന്നും അദ്ദേഹത്തിന്റെ വീഡിയോകൾ പങ്കുവയ്ക്കുമ്പോഴെല്ലാം അവ എഐ നിർമ്മിതമാണെന്ന സംശയം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയടെ ഓഫീസ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത് ഇറാന്റെ ആക്രമണങ്ങളിൽ നെതന്യാഹു കൊല്ലപ്പെടുകയോ ഗുരുതരനിലയിലാകുകയോ ചെയ്തതായി സൂചിപ്പിക്കുന്ന, സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉൾപ്പെടെയുള്ള ഓൺലൈൻ ഊഹാപോഹങ്ങൾക്കിടയിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇസ്രയേലും സ്വതന്ത്ര പരിശോധകരും ഈ അഭ്യൂഹങ്ങൾ നിഷേധിക്കുകയും പ്രധാനമന്ത്രി ജീവനോടെയുണ്ടെന്നും ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നുണ്ടെന്നും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

    Read More »
  • മുസ്ലിം ലീഗിൽ അപ്രതീക്ഷിക മാറ്റങ്ങൾ…ആദ്യമായി വനിതകൾ തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്, പേരാമ്പ്രയിൽ ഫാത്തിമ തെഹ്ലിയ, ജയന്തി രാജൻ കൂത്തുപറമ്പിൽ!! എം.കെ മുനീർ ഇത്തവണ മത്സര രം​ഗത്തില്ല, പുതുമുഖങ്ങൾക്ക് അവസരം 25 അം​ഗ സ്ഥാനാർഥി പട്ടിക, പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ.എം. ഷാജി വേങ്ങരയിൽ

    കോഴിക്കോട്: യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കും അവസരം നൽകി അപ്രതീക്ഷിത മാറ്റങ്ങളുമായി മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് വലിയ മാറ്റം. അനാരോ​ഗ്യ കാരണങ്ങളാലാണു മുനീർ മത്സരിക്കാത്തതെന്നാണ് സൂചന. ഇത്തവണ രണ്ട് വനിതകളാണ് മത്സരരംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിലും ദളിത് ലീഗ് നേതാവ്‌ ജയന്തി രാജൻ കൂത്തുപറമ്പിലും ജനവിധി തേടും. ഇതാദ്യമായി രണ്ട് വനിതകൾ സ്ഥാനാർഥികളാകുന്നത്. കൂടാതെ ഇനി പ്രഖ്യാപിക്കാനുള്ള രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽകൂടി വനിത സ്ഥാനാർഥിയെത്തുമെന്നാണ് റിപ്പോർട്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത്. അതേസമയം പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ കെ.എം. ഷാജി, ലീഗിന്റെ ഉറച്ചമണ്ഡലമായ വേങ്ങരയിൽ മത്സരിക്കും. മറ്റ് രണ്ട് മണ്ഡലങ്ങളിൽക്കൂടി പാർട്ടി മത്സരിക്കുന്നുണ്ട്. അതിലൊന്ന് ചേലക്കരയാണ്. മറ്റൊന്ന് പുനലൂർ അല്ലെങ്കിൽ ചടയമംഗലം ആയിരിക്കും. അക്കാര്യം തീരുമാനമായിട്ടില്ല. തീരുമാനമായ ശേഷം ആ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വ്യാഴാഴ്ച പ്രഖ്യപിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഒമ്പത് സിറ്റിങ് എംഎൽഎമാർക്ക് വീണ്ടും…

    Read More »
  • ക്യൂബൻ പ്രസിഡന്റിനോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ട് ട്രംപ്; യുഎസിന്റെ അടുത്ത തന്ത്രം

    വാഷിങ്ടൺ: ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനലിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുഎസും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് പുറത്തുപോകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കത്. ചർച്ചകളിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ട്രംപിന്റെ ആവശ്യം രാഷ്ട്രത്തലവനെ നീക്കം ചെയ്യുക എന്നതാണെന്നും 65 വർഷത്തിലേറെയായി ക്യൂബ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ മാറ്റമായിരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് ഏർപ്പെടുത്തിയ എണ്ണ ഉപരോധം കാരണം രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ക്യൂബയിലേക്ക് ട്രംപിന്റെ ശ്രദ്ധ തിരിഞ്ഞിട്ട് കുറച്ചുകാലമായി. വിദേശ എണ്ണ ഇറക്കുമതി തടയുന്ന ട്രംപിന്റെ നീക്കം ക്യൂബൻ ഗവൺമെന്റിനെ ഞെരുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ക്യൂബയുടെ മോചനമാണ് താൻ ലക്ഷ്യമിടുന്നത് എന്നാണ് ട്രംപിന്റെ പ്രസ്താവന. ഡിയാസ് കാനലിനെ നീക്കം ചെയ്യുന്നത് ക്യൂബയിൽ സാമ്പത്തിക മാറ്റങ്ങൾക്ക് വഴി തെളിയിക്കുമെന്ന് ക്യൂബയിലെ ജനങ്ങൾ കരുതുന്നതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഫിദൽ കാസ്ട്രോയുടെയും അദ്ദേഹത്തിന്റെ…

    Read More »
  • ഇസ്രയേൽ ലക്ഷ്യമിട്ടത് ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ, ഇറാൻ ഉന്നത കമാൻഡർ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടു, വകവരുത്തിയത് ബാസിജിന്റെ ആസ്ഥാനങ്ങൾ തകർക്കാൻ പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ച്- ഐഡിഎഫ്, സ്ഥിരീകരിക്കാതെ ഇറാൻ

    ടെഹ്റാൻ: ഇറാനിലെ ഉന്നത സൈനിക- ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ അർദ്ധസൈനിക വിഭാഗമായ ബാസിജിന്റെ കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിലെ ബാസിജ് അർദ്ധസൈനിക വിഭാഗത്തിന്റെ തലവൻ ഗുലാംറേസ സുലൈമാനിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബാസിജിന്റെ ആസ്ഥാനങ്ങൾ തകർത്തതിനെത്തുടർന്ന് പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ വെച്ചാണ് സുലൈമാനിയെ ഇസ്രയേൽ വകവരുത്തിയതെന്നാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തൽ. ബാസിജിന്റെ ഡെപ്യൂട്ടി കമാൻഡറും മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഐഡിഎഫ് അവകാശപ്പെടുന്നു. അതേസമയം ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്ക് വഹിച്ചിരുന്ന വിഭാഗമാണ് ബാസിജ്. അതേസമയം ഇക്കാര്യത്തിൽ ഇറാന്റെ സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇറാനിയൻ ഭരണകൂടത്തിലെ അതിശക്തനായ നേതാവും അന്തരിച്ച പരമോന്നത നേതാവ് അലി ഖമനേയിയുടെ വലംകൈയുമായിരുന്ന അലി ലാരിജാനിയെ ലക്ഷ്യമിട്ടാണ് ടെഹ്‌റാനിൽ രണ്ടാമത്തെ ആക്രമണം നടന്നത്. എന്നാൽ ആക്രമണത്തിൽ ലാരിജാനി കൊല്ലപ്പെട്ടോ, അതോ പരുക്കേറ്റോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇറാനിയൻ…

    Read More »
  • സൈനിക മേധാവി മാംസപിണ്ഡമായി മാറി; വ്യോമാക്രമണത്തിന് മിനിറ്റുകള്‍ക്കു മുമ്പ് മോജ്തബ മുറ്റത്തിറങ്ങി; ഖമേനി കുടുംബം ഒന്നാകെ കൊല്ലപ്പെട്ടപ്പോള്‍ മകന്‍ മാത്രം രക്ഷപ്പെട്ടത് എങ്ങനെ? ശബ്ദരേഖ പുറത്ത്; നടന്നത് ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള നീക്കം

    ടെഹ്‌റാന്‍: ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തില്‍ നിന്നും ആയത്തുള്ള അലി ഖമനയി കുടുംബമൊന്നാകെ കൊല്ലപ്പെട്ടപ്പോള്‍ മകന്‍ മോജ്തബ ഖമനയി മാത്രം രക്ഷപ്പെട്ടതെങ്ങനെയെന്ന് വിവരിക്കുന്ന ശബ്ദരേഖ പുറത്ത്. ദ് ടെലഗ്രാഫിന് ചോര്‍ന്നു കിട്ടിയ ശബ്ദരേഖയിലാണ് ഇറാന്‍ ഭരണകൂടത്തെ അസ്വസ്ഥമാക്കുന്ന വിവരങ്ങളുള്ളത്. കാലുകള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും പരുക്കേറ്റ മുജ്തബ രക്ഷപ്പെട്ടതെങ്ങനെയെന്നും മറ്റ് കുടുംബാംഗങ്ങളുടേയും സൈനിക ഉദ്യോഗസ്ഥരുടേയും അവസാന നിമിഷം വിവരിക്കുന്നതുമാണ് ഈ ഓഡിയോ ഖമനയി ഓഫീസിന്റെ പ്രോട്ടോക്കോള്‍ മേധാവി മസഹര്‍ ഹൊസൈനിയുടെ ശബ്ദമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 12ന് ടെഹ്‌റാനില്‍ നടന്ന യോഗത്തിനിടെ ഹൊസൈനി സംസാരിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. രാവിലെ പ്രാദേശിക സമയം 9.30നാണ് വ്യോമാക്രമണം നടന്നത് . വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനികമേധാവി മുഹമ്മദ് ഷിറാസി കുറച്ച് കിലോഗ്രാം തൂക്കമുള്ള ഒരു മാംസപിണ്ഡമായി മാറിയെന്നാണ് ഓഡിയോയില്‍ പറയുന്നത്. ഖമനയി കുടുംബത്തേയും ഇറാനിയന്‍ ഭരണകൂടത്തേയും ഒന്നിച്ചില്ലാതാക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നതെന്നും ഹൊസൈനി പറയുന്നു. ആക്രമണം നടക്കുന്നതിനു മിനിറ്റുകള്‍ക്ക് മുന്‍പ് മുജ്തബ…

    Read More »
  • തൊണ്ടിമുതൽ‍ കേസിൽ ആന്റണി രാജുവിന് ഹൈക്കോടതിയിലും രക്ഷയില്ല, അയോ​ഗ്യത തുടരും…മയക്കുമരുന്ന് കേസിൽ പിടിയിലായ ആൻഡ്രൂ സാൽവദോറിന്റെ അടിവസ്ത്രം കൊച്ചുകുട്ടിയുടെ അളവിലേക്ക് മാറിയ കഥ ഇങ്ങനെ

    കൊച്ചി: തൊണ്ടിമുതൽ‍ കേസിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎയും മുൻ ഗതാഗതമന്ത്രിയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും. അതേസമയം മുപ്പതുകൊല്ലത്തിലേറെ പഴക്കമുള്ള തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായതും, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനായതും. സ്ഥാനം നഷ്ടമാകുന്ന സമയത്ത് തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള എംഎൽഎയായിരുന്നു ആന്റണി രാജു. അയോഗ്യത മാറിക്കിട്ടാനാണ് ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ ഈ ആവശ്യവുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അവിടെയും തിരിച്ചടിയായിരുന്നു ഫലം. പിന്നാലെയാണ് മേൽക്കോടതിയെ സമീപിച്ചത് അയോഗ്യത നീങ്ങിക്കിട്ടാതെ വന്നതോടെ, ഇത്തവണ തിരുവനന്തപുരം സെൻട്രലിൽ ആര് മത്സരിക്കുമെന്ന ചോദ്യവും ഉയരുകയാണ്. ആന്റണി രാജുവിന്‌ ഹൈക്കോടതിയിൽനിന്ന് ആശ്വാസം ലഭിക്കുമെന്നും മത്സരിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ജനാധിപത്യ കേരളാ കോൺഗ്രസ്. അതിനാണിപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്. ആരാകും മണ്ഡലത്തിൽ സ്ഥാനാർഥിയാവുക എന്നതാണ് ഹൈക്കോടതി വിധിക്ക് പിന്നാലെ ഉയരുന്ന മറ്റൊരു ചോദ്യം.…

    Read More »
  • ഐസിസിയുടെ ചതി; സഞ്ജുവില്ല,യുഎസ്എ താരവും ഫര്‍ഹാനും അടക്കം പട്ടികയില്‍

    ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷവും ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്താതെ ഐസിസിയുടെ ഫെബ്രുവരിയിലെ പ്ലെയര്‍ ഓഫ് ദി മന്ത് പട്ടിക. ലോകകിരീടത്തിന് ശേഷം ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഐസിസിയുടെ ടൂര്‍ണമെന്‍റിന്‍റെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവരാരും പട്ടികയിലില്ല. ഇംഗ്ലണ്ടിന്‍റെ വില്‍ ജാക്സ്, യുഎസ്എയുടെ ഷാഡ്‌ലി വാൻ ഷാൽക്വിക്ക്, പാക്കിസ്ഥാന്‍ താരം സാഹിബ്‌സാദ ഫർഹാൻ എന്നിവരാണ് പട്ടികയിലുള്ളത്. ലോകകപ്പിലെ ടോപ്പ് സ്കോറരാണ് ഫര്‍ഹാന്‍. 160.25 സ്ട്രൈക്ക് റേറ്റില്‍ 383 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. 76.60 ആണ് ശരാശരി. ട്വന്‍റി 20 ലോകകപ്പില്‍ രണ്ടു സെഞ്ചറി നേടുന്ന ഏക പുരുഷതാരവും ഫര്‍ഹാനാണ്. ഇംഗ്ലണ്ടിന്‍റെ സെമി ഫൈനല്‍ വരെയുള്ള യാത്രയില്‍ നിര്‍ണായകമായിരുന്നു വില്‍ ജാക്സ്. 194 റണ്‍സ് നേടിയ ജാകിന്‍റെ സ്ട്രൈക്ക് റേറ്റ് 173.21 ആണ്. 11 വിക്കറ്റും താരം നേടി. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ നാലു മാന്‍ ഓഫ് ദി മാച്ചാണ് ലോകകപ്പില്‍ വില്‍ ജാക്സ് സ്വന്തമാക്കിയത്. പന്തുകൊണ്ട്…

    Read More »
Back to top button
error: