Breaking News
-
ഇരകളെ ഭയവും അന്ധവിശ്വാസവും ഉപയോഗിച്ച് കുടുക്കും, ഭീകര അന്തരീക്ഷം സൃഷ്ടിക്കാൻ പാമ്പുകളും കടുവത്തോലും!! ആൾദൈവം പീഡിപ്പിച്ചവരിൽ ഗർഭിണികളും, നരബലി നടത്തി? അഞ്ചുപേരുടെ മരണത്തിൽ ദുരൂഹത… അശോക് ഖരാത്തിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ സ്വയം “ക്യാപ്റ്റൻ” എന്ന് വിളിച്ചിരുന്ന ജ്യോതിഷനും ആത്മീയ ഗുരുവുമായ അശോക് ഖരാത്തിനെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന കുറ്റാരോപണങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനക്കേസുകളോടൊപ്പം മനുഷ്യബലികളുമായി ബന്ധപ്പെട്ട ഗുരുതരമായ സംശയങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്, കൂടാതെ ഇയാൾ പീഡിപ്പിച്ചവരിൽ ഗർഭിണിയായ യുവതികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം അഞ്ച് പേരുടെ കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടാകാമെന്ന സൂചനകൾ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. മാർച്ച് 18-ന് അറസ്റ്റിലായ ഖരാത്തിനെ മാർച്ച് 24-നാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പോലീസ് കസ്റ്റഡി മാർച്ച് 29 വരെ നീട്ടുകയായിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 64-ാം വകുപ്പ് (ബലാത്സംഗം), 74-ാം വകുപ്പ് (ക്രിമിനൽ ഭീഷണി) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ “സീരിയൽ റേപ്പിസ്റ്റ്” എന്നാണ് പരാതിയിൽ വിശേഷിപ്പിക്കുന്നത്. മർച്ചന്റ് നേവിയിൽ വർഷങ്ങളോളം സേവനം അനുഷ്ഠിച്ചിരുന്ന ഖരാത്ത് പിന്നീട് ഒരു സുപ്രഭാതത്തിൽ ആത്മീയ ഗുരുവായി മാറുകയായിരുന്നു. 154 രാജ്യങ്ങളിൽ യാത്ര ചെയ്തതായും 22 വർഷം കടലിൽ…
Read More » -
ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്, തുടർ നടപടികൾ വേണ്ട, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടിൽ കേസ് അവസാനിപ്പിച്ചതായി ഹൈക്കോടതി. വിജിലൻസിൻറെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലൻസ് എടുത്തിരുന്നു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭവാന നൽകിയത്. എന്നാൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. എ എസ് പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.
Read More » -
‘നിങ്ങളെ പോലെ ഒരു വ്യക്തിയാണ് പിണറായി വിജയൻ, ഞാനല്ല പോലീസിനെ നിയന്ത്രിക്കുന്നത്, രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല, കണ്ടാലും കൊണ്ടാലും പഠിക്കില്ല’…മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്നും ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും രാഹുൽ ഗാന്ധിക്ക് ഇല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎം- ബിജെപി ഡീൽ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്കെതിരായ കേസിൽ നടപടി ഉണ്ടായില്ല. അത് അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരേ ആയിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസവും രൂക്ഷ ഭാഷയിലുള്ള വിമർശനവും ഒരു അഖിലേന്ത്യാ നേതാവായ രാഹുൽ ഗാന്ധിക്ക് പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല എന്നതാണ് വസ്തുത. ഒരു കാര്യവും നേരെചൊവ്വേ മനസിലാക്കില്ല. കണ്ടാലും കൊണ്ടാലും രാഹുൽ ഗാന്ധി പഠിക്കില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേർന്ന ഗുണമല്ല. കോൺഗ്രസുകാർ സർവാദരണീയനായി കാണുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെയാണ് ഉണ്ടായതെന്ന് മനസിലാകുന്നില്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്. അതിനുതകുന്ന…
Read More » -
വന്ദേ ഭാരതിൽ മോശം ഭക്ഷണം, ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ, ഭക്ഷണം വിതരണം ചെയ്ത സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ, കരാർ റദ്ദാക്കി
ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയിൽ കടുത്ത നടപടിയെടുത്ത് ഇന്ത്യൻ റെയിൽവേ. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേയുടെ തന്നെ കീഴിലുള്ള ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. ഐആർസിടിസിക്ക് പുറമെ, ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു. മാർച്ച് 15-ന് പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിൽ (ട്രെയിൻ നമ്പർ 21896) വിളമ്പിയ ഭക്ഷണത്തെക്കുറിച്ചായിരുന്നു പരാതി. റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ: പ്രതിവർഷം ട്രെയിനുകളിൽ ഏകദേശം 58 കോടി മീലുകളാണ് റെയിൽവേ വിതരണം ചെയ്യുന്നത്. ഇതിൽ പരാതികൾ വരുന്നത് വെറും 0.0008% മാത്രമാണ് (അമിതവില ഈടാക്കുന്നതുൾപ്പെടെ). കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരം പരാതികളിൽ അന്വേഷണം നടത്തി 2.6 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. 2025-ൽ പാന്ററി ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച മൂന്ന് സംഭവങ്ങളിൽ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം റെയിൽവേയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘റിഫോം…
Read More » -
കപ്പലുകള്‍ ഒഴിവാക്കുന്ന ചെങ്കടല്‍; ഹൂതികള്‍ക്കു മുന്നില്‍ തോറ്റ യുദ്ധം; ഹോര്‍മൂസ് അതിലും കഠിനം: ഇറാന്‍ ഹൂതികളെക്കാള്‍ പ്രഫഷണല്‍ സൈന്യം; ഭൂപ്രകൃതിയും അനുകൂലം; കപ്പലുകള്‍ക്കു വേണ്ടിവരിക കടലിലും ആകാശത്തും അകമ്പടി; പാശ്ചാത്യ രാജ്യങ്ങള്‍ വലിഞ്ഞു നില്‍ക്കാന്‍ കാരണമുണ്ട്
ലോസ് ആഞ്ചലസ്/ലണ്ടന്‍: ഹോര്‍മൂസ് കടലിടുക്ക് തുറക്കാനുള്ള നീക്കത്തില്‍നിന്ന പാശ്ചാത്യ രാജ്യങ്ങള്‍ പിന്‍വലിഞ്ഞു നില്‍ക്കാനുള്ള കാരണത്തിനു പിന്നില്‍ ചെങ്കടലിലെ പരാജയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കടലില്‍ ആരംഭിച്ച സമാനമായ ശ്രമം കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടും യെമനിലെ ഹൂതികള്‍ക്കെതിരെ പരാജയപ്പെടുകയാണുണ്ടായത്. നാല് കപ്പലുകള്‍ മുങ്ങി. 100 കോടി ഡോളറിലധികം വിലമതിക്കുന്ന ആയുധങ്ങള്‍ ചിലവഴിച്ചു. എന്നിട്ടും ഷിപ്പിംഗ് വ്യവസായം വലിയതോതില്‍ ഒഴിവാക്കുന്ന പാതയായി ഇതു മാറി. ഹോര്‍മുസ് കടലിടുക്കിന് മേല്‍ നിഴല്‍ വീഴ്ത്തുന്നതും ഈ പരാജയത്തിന്റെ പാഠങ്ങള്‍. ലോകത്തിലെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ സുപ്രധാന പാതയാണ് ഇറാന്‍ തടയുന്നത്. ഹൂതികളേക്കാള്‍ കരുത്തരായ എതിരാളിയാണ് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന് നേരെയുള്ള ഇറാന്റെ ഭീഷണികളും അയല്‍രാജ്യങ്ങളിലെ ഊര്‍ജ്ജ നിര്‍മിതികള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണ തടസത്തിന് കാരണമാവുകയും എണ്ണവില കുതിച്ചുയരാന്‍ ഇടയാക്കുകയും ചെയ്തു. കടലിടുക്ക് തുറന്നില്ലെങ്കില്‍, ഇന്ധനക്ഷാമം രൂക്ഷമാവുകയും ലോകമെമ്പാടും ഊര്‍ജ്ജം, ഭക്ഷണം, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അമിതവില നല്‍കേണ്ടി…
Read More » -
സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച, 18.5 പവൻ ആഭരണങ്ങൾ മോഷണംപോയി, കവർച്ച നടന്നത് വീട്ടുകാർ ക്ഷേത്ര ദർശനത്തിനു പോയപ്പോൾ
കോഴിക്കോട്: സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. 18.5 പവൻ ആഭരണങ്ങൾ നഷ്ടമായി. അഴകൊടി ക്ഷേത്രത്തിനു സമീപം പൊൽപ്പായമനയിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽപ്പൂട്ട് പൊളിച്ച്, മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിന് വീട്ടുകാർ തൃശ്ശൂരിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു. വൈകീട്ട് ആറോടെ തിരിച്ചെത്തുകയും ചെയ്തു. അതിനിടയിലാണ് കവർച്ചനടന്നതെന്നാണ് നിഗമനം. നെക്ലേസ്, മാല, വള, ബ്രെയിസ് ലെറ്റ്, കമ്മൽ, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവയുൾപ്പെടെയാണ് നഷ്ടപ്പെട്ടത്. നടക്കാവ് എസ്ഐ സി.പി. ലിനേഷിനാണ് അന്വേഷണച്ചുമതല. പകൽ മോഷണമാണെന്നും സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Read More » -
ഇറാന്റെ പരമോന്നത നേതാവാകാൻ നേതൃത്വം എന്നോട് ആവശ്യപ്പെട്ടു, ഞാൻ പറഞ്ഞു ‘നോ… നന്ദി’- വിചിത്രവാദമുയർത്തി ട്രംപ്, യുദ്ധം ലക്ഷ്യത്തോട് അടുത്തെത്തി, അവർ വെടിനിർത്തൽ ആഗ്രഹിക്കുന്നു…സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയം- അമേരിക്ക
വാഷിങ്ടൺ: മാധ്യമങ്ങൾക്കു മുന്നിൽ വിചിത്ര വാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഈ അസാധാരണ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, ഈ ആവശ്യം താൻ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം തന്നെ സമീപിച്ചത് ഇറാന്റെ ഭരണനേതൃത്വത്തിൽ ഉണ്ടായ വിടവ് നികത്താനായാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാനിൽ വലിയൊരു ഭരണശൂന്യത നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയിയെ പിന്നീട് പിൻഗാമിയായി തെരഞ്ഞെടുത്തുവെങ്കിലും യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മാത്രമല്ല അദ്ദേഹം ആക്രമണങ്ങളിൽ പരുക്കേറ്റ് ചികിത്സയിലാണെന്ന് റിപ്പോർട്ടുകളും നേരത്തെമുതൽ പുറത്തുവരുന്നുണ്ട്. ഇതിനിടയിലാണ് ഇറാന്റെ ക്ഷണത്തെക്കുറിച്ചുള്ള ട്രംപിന്റെ പുതിയ അവകാശവാദം. കൂടാതെ ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്നും ട്രംപ് പറഞ്ഞു. സമാധാന ചർച്ച നടക്കുന്നുവെന്ന്…
Read More » -
അമേരിക്കൻ യുദ്ധവിമാനം എഫ്-18 മിസൈൽ വച്ചു തകർത്തെന്ന് ഇറാൻ!! അമേരിക്കയുടെ യുദ്ധവിമാനവും നഷ്ടപ്പെട്ടിട്ടില്ല- യുഎസ് സെൻട്രൽ കമാൻഡ്, ഇസ്രയേൽ സൈനികാസ്ഥാനം ആക്രമിച്ചു- ഹിസ്ബുല്ല- Video
ടെഹ്റാൻ: അമേരിക്കയുമായും ഇസ്രായേലുമായും നടക്കുന്ന സംഘർഷം ശക്തമാകുന്നതിനിടെ, അമേരിക്കൻ യുദ്ധവിമാനം എഫ്-18 മിസൈൽ ഉപയോഗിച്ച് തകർത്തതായി ഇറാൻ അവകാവാദം. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്പ്സ് (IRGC) ആണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്ടിവിയുടെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോം X-ൽ പങ്കുവെച്ച വീഡിയോയിൽ, ആകാശത്ത് പറന്നുകൊണ്ടിരുന്ന യുദ്ധവിമാനത്തെ ഒരു മിസൈൽ ഇടിക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നാലെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടതായി തോന്നുന്ന രീതിയിൽ പുക ഉയരുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ ഈ വീഡിയോയുടെ യാഥാർത്ഥ്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടന്ന സ്ഥലം, വിമാനം എത്രത്തോളം നാശം സംഭവിച്ചു, പൈലറ്റിന്റെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇറാൻ പുറത്തുവിട്ടിട്ടില്ല. അതേസമയം, അമേരിക്ക ഇറാന്റെ അവകാശവാദം തള്ളിക്കളഞ്ഞു. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) X-ൽ പ്രതികരിച്ചതിങ്ങനെ- “ ഇറാൻ യുഎസ് എഫ്/എ-18 യുദ്ധവിമാനം തകർത്തുവെന്നത് തെറ്റാണ്. യുഎസ് യുദ്ധവിമാനങ്ങളൊന്നും ഇറാൻ വെടിവെച്ച് വീഴ്ത്തിയിട്ടില്ല” എന്ന് വ്യക്തമാക്കി. അതുപോലെ ഇതിന് മുൻപും…
Read More »

