Breaking News
-
കേരളം ഹാപ്പിയാണ്! എല്ലാവരെയും ചേര്‍ത്തു പിടിച്ച പത്തു വര്‍ഷങ്ങള്‍; യുവാക്കളുടെ കുടിയേറ്റം കുറഞ്ഞു; കണക്ടിവിറ്റി മുതല്‍ കളിക്കളങ്ങള്‍വരെ; ആരോഗ്യ മേഖലയിലും തിളക്കം; വികസന തുടര്‍ച്ച തേടി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ ജീവിതനിലവാരവും ജീവിതാന്തരീക്ഷവും ഗണ്യമായി മെച്ചപ്പെട്ടെന്നു സര്‍വേ റിപ്പോര്‍ട്ടുകള്‍. പത്തുവര്‍ഷത്തിനിടെ ഗതാഗതം, വ്യവസായ സൗഹൃദ അന്തരീക്ഷം, സ്റ്റാര്‍ട്ടപ്പ് രംഗം, തൊഴിലവസരങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും സമാനതകളില്ലാത്ത വളര്‍ച്ചയാണ് സംസ്ഥാനം കൈവരിച്ചത്. ഈ നേട്ടങ്ങള്‍ ഓരോ പൗരന്റെയും ജീവിതത്തില്‍ പ്രകടമായി പ്രതിഫലിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കപ്പുറം, ജീവിതത്തിലെ മാറ്റങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ വിധിയെഴുതുമെന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നത് ഈ നേട്ടങ്ങള്‍ കൊണ്ടാണ്. 2018നുശേഷം കേരളത്തില്‍ നിന്നുള്ള യുവജന കുടിയേറ്റം കുറഞ്ഞെന്നും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എസ്. ഇരുദയ രാജന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. പഠനമനുസരിച്ച്, 2003-ല്‍ 18 ലക്ഷം പേര്‍ കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കുടിയേറിയത് 2013-ല്‍ 24 ലക്ഷമാവുകയും, പിന്നീട് 2018-ല്‍ ഇത് 21 ലക്ഷമായി കുറയുകയുമുണ്ടായി. തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 2018-ലെ 12 ലക്ഷത്തില്‍ നിന്ന് 2023-ല്‍ 18 ലക്ഷമായി ഉയര്‍ന്നു. വിദേശ സാഹചര്യങ്ങള്‍ പ്രതികൂലമായെങ്കിലും കേരളത്തില്‍ അനുകൂലമായതാണ് കാരണം. കേരളം കൂടുതല്‍ ആകര്‍ഷകമായെന്നതിന്റെ സൂചനയാണിത്.…
Read More » -
സുഖസുന്ദരം! വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍: ഇന്‍ഡോ-റഷ്യന്‍ സംയുക്ത സംരംഭമായ ‘കൈനറ്റ് റെയില്‍വേ സൊല്യൂഷന്‍സ്’ ആദ്യ കോച്ചിന്റെ ബോഡി പൂര്‍ത്തിയാക്കി, പ്രോട്ടോടൈപ്പ് ഉടന്‍
മുംബൈ: ഇന്‍ഡോ-റഷ്യന്‍ സംയുക്ത സംരംഭമായ കിനറ്റ് റെയില്‍വേ സൊല്യൂഷന്‍സ് (Kinet Railway Solutions) വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ കാര്‍ ബോഡി നിര്‍മ്മാണം പൂര്‍ത്തിയാക്കി. ‘ഞങ്ങളുടെ ലാത്തൂര്‍ ഫെസിലിറ്റിയില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ സംയോജിത കാര്‍ ബോഡി വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെ’ന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയ്ക്കായി 120 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ (അല്ലെങ്കില്‍ 1,920 കോച്ചുകള്‍) നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി പ്രമുഖ റഷ്യന്‍ റോളിംഗ് സ്റ്റോക്ക് കമ്പനിയായ ടിഎംഎച്ചും (TMH), റെയില്‍ വികാസ് നിഗം ലിമിറ്റഡും (RVNL) തമ്മിലുള്ള സംയുക്ത സംരംഭമായാണു കൈനറ്റ് സ്ഥാപിച്ചത്. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ പ്രോട്ടോടൈപ്പ് 2026 ജൂണോടെ പുറത്തിറക്കാനാണ് ആര്‍വിഎന്‍എല്‍ ലക്ഷ്യമിടുന്നത്. ‘വന്ദേ ഭാരത് ഞങ്ങള്‍ക്കും റെയില്‍വേയ്ക്കും വളരെ അഭിമാനകരമായ ഒരു പദ്ധതിയാണ്. ഇപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത പുരോഗതി അനുസരിച്ച് നടക്കുന്നു. റെയില്‍വേയ്ക്ക് പ്രോട്ടോടൈപ്പ് നല്‍കുക എന്നതാണ് ഞങ്ങളുടെ ആദ്യ നാഴികക്കല്ല്’ എന്ന് ആര്‍വിഎന്‍എല്‍…
Read More » -
അടുത്ത അമേരിക്കന്‍ സൈനിക മേധാവിയും തെറിച്ചു; രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി; എഫ്ബിഐ ഡയറക്ടര്‍ അടക്കമുള്ളവരെയും മാറ്റി നിര്‍ത്താന്‍ ആലോചന; ഇറാന്‍ യുദ്ധത്തില്‍ യുഎസ് സൈനിക തലപ്പത്ത് പൊട്ടിത്തെറി?
ന്യൂയോര്‍ക്ക്: യുഎസ് സൈനിക മേധാവിയോട് രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. പശ്ചിമേഷ്യന്‍ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാണ്ടി ജോര്‍ജിനോട് വിരമിക്കാനാവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. റാണ്ടിയോട് അടിയന്തരമായി സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട കാര്യം പെന്റഗണ്‍ പ്രതിരോധ കേന്ദ്രവും സ്ഥിരീകരിക്കുന്നുണ്ട്. എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ആര്‍മി സെക്രട്ടറി ഡാനിയല്‍ ഡ്രിസ്‌കോള്‍, ലേബര്‍ സെക്രട്ടറി ലോറി ഷാവേസ്-ഡെറെമര്‍ എന്നിവരെയും മാറ്റിനിര്‍ത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ‘ദി അറ്റ്‌ലാന്റിക്’ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ഇസ്രയേല്‍ സൈന്യം ഇറാനെതിരെ സംയുക്തമായി നടത്തുന്ന സൈനിക നീക്കം ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ക്കിടെയാണ് ഭരണകൂടത്തിലും സൈന്യത്തിലും ഈ അഴിച്ചുപണി നടത്തുന്നത്. 2026 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അമേരിക്കന്‍ ഭരണകൂടത്തിലുള്‍പ്പെടെ കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പന്ത്രണ്ടിലധികം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പീറ്റ് ഹെഗ്സെത്ത് ചുമതലകളില്‍ നിന്നും നീക്കം ചെയ്തുകഴിഞ്ഞു. അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെയും…
Read More » -
പ്രവാസി വോട്ടുകള്‍ വന്‍തോതില്‍ കൂടി; ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളുടെ വരവ് അനിശ്ചിതത്വത്തില്‍; അമിത നിരക്കും യുദ്ധവും വെല്ലുവിളി; പ്രചാരണം കൊഴുപ്പിച്ച് പ്രവാസി സംഘടനകള്‍
ന്യൂഡല്‍ഹി: പ്രവാസി വോട്ടുകള്‍ വന്‍ തോതില്‍ കൂടിയെങ്കിലും വോട്ടര്‍മാരുമായി ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളുടെ വരവ് അനിശ്ചിതത്വത്തില്‍. യുദ്ധസാഹചര്യവും അമിത വിമാനനിരക്കുമാണ് വെല്ലുവിളി. സാധാരണ കോഴിക്കോട് മാത്രം പത്തിലേറെ വോട്ട് വിമാനങ്ങള്‍ എത്തുന്നിടത്താണ് ഈ അവസ്ഥ. എങ്കിലും കണ്‍വെന്‍ഷനുകളിലൂടെയും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലൂടെയും പ്രവാസി സംഘടനകള്‍ ഗള്‍ഫില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. പരസ്യ പ്രചാരണം അവസാനിക്കാന്‍ 4 ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. പ്രകടന പത്രികകളിലെ വാഗ്ദാനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടേയുള്ള താര പ്രചാരകര്‍ അവസാനഘട്ട പ്രചാരണം ഇളക്കി മറിക്കാനെത്തും. ശബരിമല സ്വര്‍ണക്കൊള്ള, സി.പി.എംബിജെപി ഡീല്‍ ആരോപണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി തന്നെയായിരിക്കും യു.ഡി.എഫ് മുന്നോട്ട് പോവുക. വയനാട് ഫണ്ട് വിവാദം ഉയര്‍ത്തി എല്‍.ഡി.എഫ് പ്രതിരോധം തീര്‍ക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഉയര്‍ത്തും. അവസാന ദിവസങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലായിരിക്കും താര പ്രചാരകര്‍ ശ്രദ്ധയൂന്നുക. കോഴിക്കോട്…
Read More » -
എന്തായി ഇറാനിലെ ട്രംപിന്റെ ലക്ഷ്യങ്ങള്‍? മാറ്റമില്ലാത്തത് വാചകമടിക്കു മാത്രം; മിസൈല്‍ ഭീഷണി മുതല്‍ ആണവായുധ നിര്‍മാണം തടയലും ഭരണമാറ്റവും വരെ; ഒരുമാസം കഴിഞ്ഞിട്ടും ഇറാന്റെ പിടിച്ചു നില്‍പ്പ് നല്‍കുന്ന സൂചനയെന്ത്? മോജ്തബയെ കാത്തിരിക്കുന്നത് അസദിന്റെ അവസ്ഥ?
ന്യൂയോര്‍ക്ക്: ‘ഇറാനിലെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ ഉടന്‍ നേടിയെടുക്കും’- ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തു ട്രംപിന്റെ അവകാശവാദമായിരുന്നു ഇത്. പലവട്ടം ലക്ഷ്യങ്ങളെന്ത് എന്നതില്‍ മാറ്റമുണ്ടായെങ്കിലും മാറ്റമില്ലാത്തത് ഈ വാചകങ്ങള്‍ മാത്രമായിരുന്നു! ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ഭീഷണികള്‍ ഇല്ലാതാക്കുക ഫെബ്രുവരി 28-ന് പുറത്തിറക്കിയ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഇറാന്റെ ‘മിസൈലുകള്‍ നശിപ്പിക്കുമെന്നും അവരുടെ മിസൈല്‍ വ്യവസായത്തെ തകര്‍ക്കുമെന്നും’ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. യുദ്ധത്തിന് മുമ്പ് ഇറാനില്‍ ഏകദേശം 2,500 അതിവേഗ ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതു നശിപ്പിക്കുക ഇസ്രായേലിനും പ്രധാന ലക്ഷ്യമായിരുന്നു. ഇറാന്റെ മിസൈല്‍ വിക്ഷേപണ നിരക്ക് ഏകദേശം 90% കുറഞ്ഞു, അവരുടെ ദീര്‍ഘകാല നിര്‍മ്മാണ ശേഷി ഗണ്യമായി തകര്‍ക്കപ്പെട്ടു. എന്നിരുന്നാലും, ഇസ്രായേലിനെയും ഗള്‍ഫ് മേഖലയെയും ആക്രമിക്കാന്‍ മിതമായ തോതിലെങ്കിലും ടെഹ്റാന്‍ ഇപ്പോഴും ശേഷി നിലനിര്‍ത്തുന്നു. ഇത് ഭീതിക്കും നാശനഷ്ടങ്ങള്‍ക്കും ചെറിയ തോതിലുള്ള ആള്‍നാശത്തിനും കാരണമാകുന്നു. ഇസ്രായേലി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ കണക്കനുസരിച്ച്, യുദ്ധത്തിന്റെ നാലാം ദിവസം മുതല്‍…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍ പാഠമായി; യുദ്ധ തന്ത്രങ്ങള്‍ അടിമുടി മാറ്റി പാകിസ്താന്‍; യുദ്ധ വിമാനങ്ങളില്‍ നിന്ന് ഡ്രോണുകളിലേക്ക്; നിരീക്ഷണത്തിന് ഇലക്‌ട്രോണിക് യുദ്ധമുറകള്‍; വ്യോമ പ്രതിരോധത്തിലും മാറ്റം; സൈനിക നീക്കങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ വ്യോമയുദ്ധവുമായി ബന്ധപ്പെട്ട തന്ത്രങ്ങളില്‍ അടിമുടി മാറ്റം വരുത്തി പാകിസ്താന്‍. പരമ്പരാഗതമായ ഫൈറ്റര്‍-ടു-ഫൈറ്റര്‍ (വിമാനങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം) ദൗത്യങ്ങളില്‍നിന്ന് പാകിസ്താന്‍ വഴിമാറുന്നെന്നും ഇന്ത്യയുടെ എസ്-400 ട്രയംഫ് (S-400 Triumf) വ്യോമ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ അസമമായ തന്ത്രങ്ങള്‍ (asymmetric tactics), ഇലക്ട്രോണിക് യുദ്ധമുറകള്‍, ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആശ്രയിച്ചുള്ള തന്ത്രയങ്ങളാണു രൂപീകരിക്കുന്നതെന്നും റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനിടെ പാകിസ്ഥാന് ഒന്നിലധികം യുദ്ധവിമാനങ്ങളും പ്രധാനപ്പെട്ട ഒരു വ്യോമ ഗതാഗത മുന്നറിയിപ്പ് പ്ലാറ്റ്ഫോമും (airborne early-warning platform) നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്. വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്ന അവകാശവാദങ്ങള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി തള്ളിക്കളഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള വിന്യാസങ്ങളും സംഭരണ തീരുമാനങ്ങളും സൂചിപ്പിക്കുന്നത്, ഇന്ത്യയുടെ ദീര്‍ഘദൂര വ്യോമ പ്രതിരോധം ഉയര്‍ത്തുന്ന ഭീഷണി ഇസ്ലാമാബാദിലെ സൈനിക നേതൃത്വം വളരെ ഗൗരവത്തോടെ സ്വീകരിച്ചെന്നാണ്. ഇന്ത്യയുടെ ഓരോ വിമാനത്തിനും പകരം മറ്റൊരു വിമാനം എന്ന രീതിയില്‍ പൊരുതുന്നതിന് പകരം, ആ പ്രതിരോധ…
Read More » -
‘മൈക്ക് കൊടുക്കുന്നില്ല, കൊടുത്താല്‍ ഇവള്‍ ട്രോളന്‍മാര്‍ക്ക് തീറ്റ കൊടുക്കും’; ഭാര്യയെ ട്രോളി രമേഷ് പിഷാരടി; മിമിക്രി താരങ്ങളെ അണിനിരത്തി തെരഞ്ഞെടുപ്പ് പ്രചാരണം
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയുടെ പ്രചാരണ പരിപാടിയില്‍ സിനിമാ–മിമിക്രി മേഖലയിലെ താരങ്ങള്‍ അണി നിരന്നു. ധർമ്മജൻ ബോൾഗാട്ടി, നാദിർഷാ, നോബി, ഷാജോണ്‍ തുടങ്ങിയ നിരവധി താരങ്ങൾ പാലക്കാട്ടെ പ്രചാരണ വേദിയിൽ എത്തി. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ ഉള്ളവരാണെങ്കിലും 20 വർഷത്തിലധികമായുള്ള സൗഹൃദത്തിന്റെ പുറത്താണ് തങ്ങൾ പിഷാരടിക്കായി വോട്ട് ചോദിക്കാൻ എത്തിയതെന്ന് താരങ്ങൾ വ്യക്തമാക്കി. അതേ സമയം രമേഷ് പിഷാരടിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് ധർമ്മജൻ സംസാരിക്കുകയും, പാലക്കാടിന് പിഷാരടി ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാല്‍ തന്റ ഭാര്യയെ ആദ്യമായി വേദിയില്‍ പരിചയപ്പെടുത്തിയ പിഷാരടി ഭാര്യയ്ക്ക് മൈക്ക് നല്‍കുന്നില്ല എന്നും, നല്‍കിയാല്‍ ട്രോളന്‍മാര്‍ക്ക് തീറ്റയാകുമെന്നും പറഞ്ഞ് സദസിനെ പൊട്ടിച്ചിരിപ്പിച്ചു. ഇവിടെ കാണുന്നവരെല്ലാം കുടുംബക്കാരാണ് എന്നാല്‍ ഒറിജിനല്‍ കുടുംബത്തെക്കൂടി പരിചയപ്പെടുത്താം എന്നു പറഞ്ഞായിരുന്നു പിഷാരടി ഭാര്യയെ വേദിയിലേക്ക് വിളിച്ചത്. 2011ല്‍ വിവാഹിതരായ പിഷാരടിക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്. മിമിക്രി കലാകാരന്മാർക്കിടയിൽ ഏറ്റവും കൂടുതൽ ഐക്യുവും ഓർമ്മശക്തിയുമുള്ള വ്യക്തിയാണ് പിഷാരടിയെന്നും, ജനങ്ങളുടെ പരാതികൾ…
Read More » -
നന്മയുടയും തിന്മയുടെയും പോരാട്ടം, ടോവിനോ ചിത്രം പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത്
വൻതാരപ്പൊലിമയും , വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു കൊണ്ട് ടീസർ പുറത്തുവിട്ടു. ഡിനോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ നൗഫൽ, ബ്രജോഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് നിർമ്മിക്കുന്നത്. ഏപ്രിൽ ഒമ്പതിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതിനിടയിലാണ് പശ്ചിമേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഈ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽനിലനിൽക്കുന്ന സംഘർഷം ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് മാറ്റണമോ എന്ന ചിന്ത അണിയറ പ്രവർത്തകരിലുണ്ടായിഅതിനു വിരാമമിട്ടുകൊണ്ട് ഏപ്രിൽ പത്തിന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുകയാണ്. പള്ളിച്ചട്ടമ്പി. അടുത്തു റിലീസ് ചെയ്ത ആട് – 3 ക്ക് ഗൾഫുനാടുകളിൽ ലഭിച്ച സ്വീകാര്യതയും നിർമ്മാതാക്കൾക്ക് ഏറെ പ്രചോദനമായി. കേരളത്തേപ്പോലെ തന്നെയോ അല്ലങ്കിൽ അതിലുമുപരിയോ യാണ് മലയാള സിനിമയുടെ സാമ്പത്തികസ്രോതസ് തന്നെയാണ്…
Read More » -
ഷറഫുദീൻ ചിത്രം മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു”വിന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. ഏപ്രിൽ 17 ന് വിഷു റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” എത്തുന്നത്. അടുത്തിടെ ചിത്രത്തിന്റെ ടീസർ, ആദ്യ ഗാനം എന്നിവ പുറത്തു വന്നിരുന്നു. “മെല്ലവേ മെല്ലവേ” എന്ന വരികളോടെ ആരംഭിക്കുന്ന മനോഹരമായ പ്രണയ ഗാനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യാവസാനം പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയാണ് ടീസർ സമ്മാനിച്ചത്. കോമഡിക്കൊപ്പം റൊമാന്റിക് ഘടകങ്ങളും ചിത്രത്തിൽ ഉണ്ടെന്ന സൂചനയും സമ്മാനിച്ച ടീസർ, അഞ്ച് ആണുങ്ങൾ…
Read More » -
നരേന്ദ്ര മോഡി വെറും നട്ടെല്ലില്ലാത്ത ഭീരു… ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം പോലും അയാള്‍ക്കില്ല, പിണറായി വിജയനാണെങ്കില്‍ നരേന്ദ്രമോദിയുടെ ബി ടീം, ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല, ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? – പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിലായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. ഗൾഫ് പ്രതിസന്ധിയിലും പ്രിയങ്ക ഗാന്ധി സംസാരിച്ചു. മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി. മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്? ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? കേരളത്തിന് ഒരു പുതിയ സർക്കാർ അത്യാവശ്യമാണെന്നും ജനങ്ങളോട് സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഓർമിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞു. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥയാണ്.…
Read More »