Breaking News
-
പരിശീലനം അമ്പേ പരാജയമോ? ഗംഭീര്‍ തെറിച്ചേക്കും; ‘എല്ലാവര്‍ക്കും ഉത്തരവാദിത്വം, ചാമ്പ്യന്‍സ് ട്രോഫിയിലും ഏഷ്യാ കപ്പിലും വിജയപ്പിച്ചു; ഭാവി ബിസിസിഐക്കു തീരുമാനിക്കാം’
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. താനുള്‍പ്പടെ എല്ലാവര്‍ക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ”ഇക്കാര്യത്തില്‍ കുറ്റം ഞാന്‍ മുതല്‍ എല്ലാവര്‍ക്കുമുണ്ട്. ഞങ്ങള്‍ നന്നായി കളിക്കണമായിരുന്നു. ഒന്നിന് 95 എന്ന നിലയില്‍നിന്ന് ഏഴിന് 122 എന്ന നിലയിലേക്കു വീഴുന്നത് ഒരിക്കലും സ്വീകാര്യമല്ല. ഒരു താരത്തെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഞാനൊരിക്കലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തില്ല.” ഗംഭീര്‍ പ്രതികരിച്ചു. പരിശീലകനെന്ന നിലയില്‍ തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നും ഗംഭീര്‍ പറഞ്ഞു. ”എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. പക്ഷേ ചാംപ്യന്‍സ് ട്രോഫിയിലും ഏഷ്യാകപ്പിലും ഇംഗ്ലണ്ടിലും അനുകൂലമായ ഫലം കൊണ്ടുവന്നതും ഞാന്‍ തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, അല്ലാതെ ഞാനല്ല. ഇതു മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ടെസ്റ്റ് ക്രിക്കറ്റാണ് പ്രധാനമെങ്കില്‍, അതിന് അനുസരിച്ചുള്ള പരിഗണന നമ്മള്‍ കൊടുക്കേണ്ടിവരും. തോല്‍വിയില്‍ ഒരു താരത്തെയോ, വ്യക്തിയെയോ കുറ്റം പറയാന്‍…
Read More » -
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാര്‍ രജിസ്ട്രേഷന്‍ നമ്പര്‍ ‘എച്ച് ആര്‍ 88 ബി 8888’ ഹരിയാനയില്‍ വിറ്റുപോയത് 1.17 കോടിക്ക് ; ഈ നമ്പറിനായി അപേക്ഷ നല്‍കിയത് 45 പേര്‍, ലേലം നടന്നത് ഓണ്‍ലൈനില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാര്‍ രജിസ്ട്രേഷന്‍ നമ്പറായ ‘HR88B8888’ എന്ന വാഹനനമ്പര്‍ ഹരിയാനയില്‍ വിറ്റുപോയത് Rs 1.17 കോടിക്ക്. ഈ നമ്പറിനായി അപേക്ഷിക്കപ്പെട്ട് 45 പേരില്‍ നിന്നുമാണ് ഈ നമ്പര്‍ ലേലത്തില്‍ പോയത്. എല്ലാ ആഴ്ചയും വിഐപി അല്ലെങ്കില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഹരിയാനയില്‍ നടക്കാറുള്ള ഓണ്‍ലൈന്‍ ലേലത്തിലാണ് വില്‍പ്പന. വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 9 മണി വരെയാണ് ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സമയം. തുടര്‍ന്ന്, ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ഫലം പ്രഖ്യാപിക്കുന്നത് വരെ ലേല നടപടികള്‍ തുടരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാണ് ലേലം നടക്കുന്നത്. പൂര്‍ണ്ണമായും ഓണ്‍ലൈനാണ് ലേലം അടിസ്ഥാന ലേലത്തുക 50,000 ആയിരുന്നു. ഓരോ മിനിറ്റിലും തുക ഉയര്‍ന്നു, വൈകുന്നേരം 5 മണിക്ക് അത് ഞ െ1.17 കോടിയില്‍ എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ലേലത്തുക ഞ െ88 ലക്ഷമായിരുന്നു. കഴിഞ്ഞ ആഴ്ച, ‘HR22W2222′ എന്ന രജിസ്ട്രേഷന്‍…
Read More » -
ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടു? പിന്നില്‍ അസിം മുനീറും ഐഎസ്‌ഐയും; കുടുംബാംഗങ്ങളെ ജയിലില്‍ പ്രവേശിപ്പിക്കുന്നില്ല; സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കി; സമൂഹമാധ്യമങ്ങളില്‍ തീപോലെ പടര്‍ന്ന് വിവാദം; പ്രതികരിക്കാതെ പാക് അധികൃതര്‍
റാവല്‍പിണ്ടി: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിട്ടും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ചാര സംഘടനയായ ഐഎസ്‌ഐയാണ് ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്. അതേസമയം, പാക്ക് സര്‍ക്കാറോ ജയില്‍ അധികൃതരോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. 73കാരനായ ഇമ്രാന്‍ ഖാന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ ജയിലിലാണ്. ഇമ്രാന്‍ ഖാന്റെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയില്ലെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഖാനെ കാണണമെന്നാവശ്യപ്പെട്ട് അഡിയാല ജയിലിനു മുന്നില്‍ പ്രതിഷേധിച്ച അദ്ദേഹത്തിന്റെ സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തര്‍ക്കപ്രദേശമായ ബലൂചിസ്താനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറഞ്ഞു. ഈ വിവരം ശരിയാണെങ്കില്‍ പാക്ക് തീവ്രവാദികളുടെ…
Read More » -
കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു സിമന്റ് നിറഞ്ഞ ഡ്രമ്മില്‍ തള്ളിയ സംഭവം ; ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഡിഎന്‍എ പരിശോധന നടത്തിയേ കുഞ്ഞിനെ അംഗീകരിക്കു…
മീററ്റ്: കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവ് സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തി മൃതദേഹം സിമന്റ് നിറച്ച നീല ഡ്രമ്മില്‍ ഒളിപ്പിച്ച കേസില്‍ മീററ്റ് ജില്ലാ ജയിലില്‍ കഴിയുന്ന യുവതിക്ക് പെണ്‍കുഞ്ഞ്്. വിവാദനായിക മുസ്‌കാന്‍ ഭര്‍ത്താവ് സൗരഭിന്റെ ജന്മദിനമായ നവംബര്‍ 24-നാണ് ലാലാ ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനെ പ്രസവിച്ചത്. നവജാത ശിശുവിന് രാധ എന്ന് പേരിട്ടതായി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു. കുഞ്ഞിന്റെ പിതൃത്വം സ്ഥാപിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്ന സൗരഭിന്റെ കുടുംബത്തിന്റെ ആവശ്യം ഇതോടെ വീണ്ടും ശക്തമായി. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഷഗുണ്‍ പറയുന്നതനുസരിച്ച്, ബുധനാഴ്ച വൈകുന്നേരത്തോടെ മുസ്‌കാനെ ജയിലിലേ ക്ക് തിരിച്ചയക്കാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് അമ്മയോടൊപ്പം ജയിലില്‍ കഴിയാന്‍ അനുമതി നല്‍കി. ചട്ടങ്ങള്‍ അനുസരിച്ച്, ആറ് വയസ്സ് തികയുന്നത് വരെ കുഞ്ഞിന് അമ്മയോടൊപ്പം വനിതാ ബാരക്കില്‍ തുടരാമെന്ന് ജയില്‍ സൂപ്രണ്ട് വിരേഷ് രാജ് ശര്‍മ്മ പറഞ്ഞു. ഈ കാലയളവില്‍ വസ്ത്രങ്ങള്‍, പോഷകാഹാര സപ്ലിമെന്റുകള്‍, വൈദ്യസഹായം എന്നിവ ജയില്‍…
Read More » -
വിവാഹത്തിന് രണ്ടു കുടുംബങ്ങള്‍ക്കും എതിര്‍പ്പ് ; ഗുജറാത്തിലേക്ക് ഒളിച്ചോടി വന്ന പാകിസ്താനി കമിതാക്കളെ അതിര്‍ത്തിയിലിട്ട് ബിഎസ്എഫ് പിടികൂടി ; രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം
തങ്ങളുടെ ബന്ധത്തെ കുടുംബങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ ഗ്രാമത്തില്‍ നിന്ന് ഒരു പാകിസ്താനി ദമ്പതികള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച സംഭവത്തിന് ആഴ്ചകള്‍ക്ക് ശേഷം, പാകിസ്താനില്‍ നിന്നുള്ള മറ്റൊരു ‘ദമ്പതികളെ’ തിങ്കളാഴ്ച പുലര്‍ച്ചെ ഗുജറാത്ത് അതിര്‍ത്തിയില്‍ വെച്ച് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ 2:50-ഓടെ പാകിസ്താനുമായുള്ള അതിര്‍ത്തിയിലെ 523-നും 524-നും ഇടയിലുള്ള തൂണുകള്‍ക്കിടയില്‍ വെച്ച് ഇന്ത്യയുടെ ഭാഗത്തുവെച്ചാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടെത്തിയതെന്നും, തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ കച്ച് (ഈസ്റ്റ്) ബാലാസര്‍ പോലീസ് സ്റ്റേഷന് കൈമാറിയെന്നും പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരോട് തങ്ങള്‍ പോപത്കുമാര്‍ നഥു ഭില്‍ (24), ഗൗരി ഗുലാബ് ഭില്‍ (20) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഔപചാരികമായ തിരിച്ചറിയല്‍ രേഖകളൊന്നും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരുടെയും കൈവശം 100 പാകിസ്താനി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ പ്രണയത്തിലാണെന്നും എന്നാല്‍ കുടുംബങ്ങള്‍ എതിരായതിനാല്‍ ഒളിച്ചോടിയെന്നുമാണ് ഇരുവരുടേയും അവകാശവാദം.…
Read More » -
ഇഞ്ചിഞ്ചായി മരിക്കാന്‍ ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് ചെയ്ത ക്രൂരകൃത്യം ; ശരീരത്ത് രസം കുത്തിവെച്ചെന്ന് യുവതി ; ആന്തരീകാവയവങ്ങള്‍ കേടായി തിങ്കാളാഴ്ച മരണത്തിന് കീഴടങ്ങി ; പോലീസ് വീഡിയോ മൊഴി രേഖപ്പെടുത്തി
ബംഗളൂരു: ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് തന്റെ ശരീരത്ത് രസം കുത്തിവെച്ചെന്ന് പരാതി നല്‍കിയ യുവതിക്ക് ഒടുവില്‍ മരണം. ബംഗലുരുവില്‍ തിങ്കളാഴ്ച മരണമടഞ്ഞ 37 കാരിയുടേതാണ് പരാതി. ഭര്‍ത്താവും അമ്മായിയപ്പനും ചേര്‍ന്ന് തന്നെ സാവധാനം കൊല്ലാനായി മെര്‍ക്കുറി കുത്തിവെച്ചെന്നാണ് ഇവര്‍ നേരത്തേ ആരോപിച്ചത്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്. വിദ്യ എന്ന് പേരുള്ള യുവതി തിങ്കളാഴ്ച തന്റെ ഭര്‍ത്താവ് ബസവരാജു എം, അമ്മായിയപ്പന്‍ മാരിസ്വാമചാരി എന്നിവര്‍ക്കെതിരെ അത്തിബെലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയിലിയര്‍ കാരണം മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലീസ് ഇവരുടെ വീഡിയോ മൊഴി രേഖപ്പെടുത്തി. ബിസിനസ്സുകാരനായ ബസവരാജു തന്നെ വഴക്ക് പറയുന്ന സ്വഭാവക്കാരനായിരുന്നുവെന്നും, എന്നാല്‍ അന്ന് വൈകുന്നേരം അദ്ദേഹം അസാധാരണമായ സ്‌നേഹപ്രകടനങ്ങള്‍ നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി എന്നും വിദ്യ പറഞ്ഞു. അധികം വൈകാതെ തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും അവര്‍ മൊഴി നല്‍കി. ഫെബ്രുവരി 26-ന് രാത്രിയില്‍ ഭര്‍ത്താവ് തനിക്ക് എന്തോ കുത്തിവെച്ചതായി…
Read More » -
ദക്ഷിണാഫ്രിക്കയോട് തോറ്റത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ പാകിസ്താനും പിന്നിലായി ; രണ്ടു തവണ ഫൈനല്‍ കളിച്ച ഇന്ത്യ അഞ്ചാം സ്ഥാനത്ത്
ഗുവാഹട്ടി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ദക്ഷിണാഫ്രിക്ക ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പരാജയം വഴങ്ങി പരമ്പര കൈവിട്ട ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഓസ്‌ട്രേലിയ മുന്നില്‍ നില്‍ക്കുന്ന പട്ടികയില്‍ ഇന്ത്യ പാകിസ്താ നും പിന്നില്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയാകട്ടെ നിലവി ല്‍ രണ്ടാം സ്ഥാനത്താണ്. രണ്ടു കളികളില്‍ ഒരു വിജയവും ഒരു സമനിലയുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്തും രണ്ടു കളികളില്‍ ഒരു വിജയവും ഒരു സമനിലയുമായി പാകിസ്ഥാന്‍ നാലാം സ്ഥാനത്തുമാണുള്ളത്. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു സമ്പൂര്‍ണ പരമ്പര വിജയം സ്വന്തമാക്കു ന്നത്. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ 400 റണ്‍സിലേറെ തോല്‍വി വഴങ്ങുന്നത്. ഇതിന് മുമ്പെ…
Read More » -
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ; വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമം, ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നെങ്കില്‍ പുറത്തു നിന്നും പിന്തുണയ്ക്കുമെന്ന് വാഗ്ദാനം
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമം. വിഘടിച്ചു നില്‍ക്കുന്ന ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചാല്‍ പിന്തുണ നല്‍കാന്‍ ബിജെപി. ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന് സദാനന്ദ ഗൗഡ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധാരമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം മുതലെടുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.. അതേസമയം കര്‍ണാടകാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കര്‍ണാകടയി ലെ തര്‍ക്കങ്ങളില്‍ സിദ്ധാരാമയ്യയുടെ നിലപാടില്‍ രാഹുല്‍ ഗാന്ധി അസംതൃപ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റ ധാരണയില്ലെന്നും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നുമുള്ള സിദ്ധാരാമയ്യയുടെ പരസ്യപ്രസ്താവനയിലും രാഹുല്‍ നേതാക്കളെ അതൃപ്തി അറിയിച്ചു. കര്‍ണ്ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡി കെ ശിവകുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ നവംബര്‍ 29ന് ശിവകുമാര്‍ ഡല്‍ഹിക്ക് തിരിക്കുമെന്നും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേയ്ക്ക് പോയ ശിവകുമാര്‍…
Read More » -
വിധിയും റിലീസും അടുത്തടുത്ത്; നടി ആക്രമിക്കപ്പെട്ട കേസ് വിധി എട്ടിന്; ഭ ഭ ബ റിലീസ് 18ന്; റിലീസ് നീട്ടണോ എന്ന് ചര്‍ച്ച; വിധി കുഴപ്പമില്ലെങ്കില്‍ റിലീസ് ആഘോഷമാക്കാന്‍ ദിലീപ് ഫാന്‍സുകാര്‍
കൊച്ചി : കേരളം ഉറ്റുനോക്കുന്ന പ്രമാദമായ കേസിന്റെ വിധിപ്രഖ്യാപനവും കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയുടെ റിലീസും തമ്മില്‍ പത്തുദിവസത്തെ അകലം മാത്രമാകുമ്പോള്‍ റിലീസ് നീട്ടിവെക്കണോ എന്ന ചര്‍ച്ച അണിയറയില്‍ സജീവം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി വിധി പറയുമെന്ന് അറിയിച്ചിരിക്കുന്നത് ഡിസംബര്‍ എട്ടിനാണ്. ഈ കേസില്‍ പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള നടന്‍ ദിലീപിന്റെ പുതിയ ചിത്രമായ ഭ ഭ ബ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ളത് ഡിസംബര്‍ 18നും. കേസിന്റെ വിധി എന്താകുമെന്ന് പറയാനാകാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റീലീസ് നീട്ടണോ എന്ന ചര്‍ച്ച അണിയറയില്‍ സജീവമായി നടക്കുന്നുണ്ട്. കേസില്‍ ദിലീപിന് പ്രതികുലമായി എന്തെങ്കിലും വിധി വരികയാണെങ്കില്‍ പത്താം നാള്‍ ചിത്രം റിലീസ് ചെയ്യുന്നത് ബോക്്‌സോഫീസില്‍ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതേസമയം വിധിയില്‍ ദിലീപിന് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ ഭ ഭ ബയുടെ റിലീസ് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ആഘോഷമാക്കാനാണ് ദിലീപ് ഫാന്‍സുകാരുടെ തീരുമാനം. തുടര്‍ച്ചയായി ബോക്‌സോഫീസില്‍ ദിലീപ് ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ദിലീപും…
Read More »
