Breaking News

  • പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം, കുഴൽനാടനൊപ്പമുണ്ടായിരുന്നത് പുറത്താക്കിയ സ്റ്റാഫ്!! നിയമ നടപടി സ്വീകരിക്കും- ആരോപണങ്ങൾ തള്ളി കെ. കൃഷ്ണൻകുട്ടി

    പാലക്കാട്: 2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. മാത്യു കുഴൽനാടനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതിനേക്കുറിച്ചും പെരിങ്ങൽക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിൽ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് കൃഷ്ണൻകുട്ടി ഒരു പാർട്ടി നേതാവിനോട് പറയുന്ന ശബ്ദരേഖ കുഴൽനാടൻ ഇന്ന് വാർത്താസമ്മേളനത്തിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശബ്ദ സന്ദേശം എഐ ആണോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി മന്ത്രി രം​ഗത്തെത്തിയത്. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണം- കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു കുഴൽനാടനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തത് മുൻ സ്റ്റാഫ് അംഗമാണല്ലോ എന്ന ചോദ്യത്തിന്, അയാൾ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ചെയ്യാൻ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാൻ കഴിയൂ. അയാൾ ഇപ്പോൾ പാർട്ടിയിൽ ഇല്ല. പുറത്താക്കിയതാണ്. അനാവശ്യമായ കാര്യങ്ങൾ ഉന്നയിക്കുകയും സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. എതിർഗ്രൂപ്പിൽ പോയി. അപ്പോൾപിന്നെ പുറത്താക്കാതെ വയ്യല്ലോയെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. അതുപോലെ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതുമായും മറ്റും…

    Read More »
  • ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലൂടെയാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ; അക്കാര്യം ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി

    ന്യൂഡൽഹി: നാനൂറുപേർ ഉരുൾപൊട്ടലിൽ മരിച്ച പരിസ്ഥിതിലോല മേഖലയിലാണ് വയനാട് തുരങ്കപാതയെന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ. അക്കാര്യങ്ങൾ ശാസ്ത്രജ്ഞരും എൻജിനിയർമാരും നോക്കിക്കൊള്ളുമെന്ന് സുപ്രീംകോടതി. വയനാട് തുരങ്കപാതയുടെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്ത ഹർജിക്കാരുടെ വാദങ്ങളെല്ലാം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഖണ്ഡിക്കുന്നതാണ് സുപ്രീംകോടതിയിൽ കണ്ടത്. പദ്ധതിയുടെ പാരിസ്ഥിതികാനുമതി ശരിവെച്ച ഹൈക്കോടതിവിധിക്കെതിരേ വയനാട് പ്രകൃതിസംരക്ഷണ സമിതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. പാരിസ്ഥിതികാഘാത വിലയിരുത്തൽ വിജ്ഞാപനത്തിലെ ബി വിഭാഗത്തിനുപകരം എ വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ട പദ്ധതിയാണിതെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു. ഏറെ സസ്യജാലങ്ങളും വന്യജീവികളുമുള്ള മേഖലയാണിത്. പദ്ധതിയുടെ വിലയിരുത്തൽ കേന്ദ്രത്തിനുപകരം സംസ്ഥാനതലത്തിൽ നടത്തിയതുതന്നെ വലിയ നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പദ്ധതിയെ എ വിഭാഗമായാണ് കേന്ദ്ര പരിസ്ഥിതി വിലയിരുത്തൽ സമിതി പരിഗണിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. വന്യജീവികളെ സംരക്ഷിക്കാൻ തുരങ്കപാതയാണ് നല്ലത് -ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈക്കോടതിയുടെ കണ്ടെത്തൽ വസ്തുതാപരമായി തെറ്റാണെന്ന് ശ്യാം ദിവാൻ വാദിച്ചു. പദ്ധതിയെ എ വിഭാഗമായി പരിഗണിച്ചിട്ടേയില്ല. സാങ്കേതിക നടപടികളെങ്കിലും പാലിക്കണമായിരുന്നെന്നും അതുണ്ടായില്ലെന്നും അദ്ദേഹം…

    Read More »
  • ‘തോട്ടപ്പള്ളി സ്പിൽവേ തുറക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടു. തുറക്കേണ്ടെന്ന് പറഞ്ഞു, അത് തുറന്നാൽ അതിന് താഴെയുള്ള മണൽത്തിട്ടയുണ്ട്, ആ മണൽത്തിട്ട വെള്ളംകൊണ്ടുപോകും, ആ മണൽത്തിട്ടയുടെ കരാർ എടുത്തിരിക്കുന്നത് മേരി മാതാവ് എന്നു പറയുന്ന കോൺട്രാക്ടറാണ്, എല്ലാ ചിലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും’… 2018 പ്രളയത്തിൽ അഴിമതി, കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയുമായി കുഴൽനാടൻ

    മൂവാറ്റുപുഴ: 2018-ലെ പ്രളയത്തിന് കാരണം സർക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നെന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാത്യു കുഴൽനാടൻ രം​ഗത്ത്. ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പുമന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ വാർത്താസമ്മേളനത്തിലൂ‌ടെ പുറത്തുവിട്ടാണ് കുഴൽനാടൻ ആരോപണം ഉന്നയിച്ചത്. അന്ന് തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതിനെ കുറിച്ചും പെരിങ്ങൽക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നെന്ന് കൃഷ്ണൻകുട്ടി, ഒരു പാർട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് കുഴൽനാടൻ പറയുന്നു. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖയിൽനിന്ന്: തോട്ടപ്പിള്ളി സ്പിൽവേ എന്താണ് തുറക്കാതിരുന്നത്. ഒരുമാസം മുൻപേ തുറക്കേണ്ടതാണ്. എക്‌സിക്യൂട്ടീവ് എൻജിനീയർ തുറക്കണമെന്ന് ആവശ്യപ്പെട്ടു. തുറക്കേണ്ടെന്ന് പറഞ്ഞു. എന്താ കാരണം എന്നറിയുമോ? അത് തുറന്നാൽ അതിന് താഴെയുള്ള മണൽത്തിട്ടയുണ്ട്. ആ മണൽത്തിട്ട വെള്ളംകൊണ്ടുപോകും. ആ മണൽത്തിട്ടയുടെ കരാർ എടുത്തിരിക്കുന്നത് മേരി മാതാവ് എന്നു പറയുന്ന കോൺട്രാക്ടറാണ്. അയാൾക്ക് കൊടുത്തിരിക്കുന്നത് ക്യുബിക് മീറ്ററിന് വെറും 62 രൂപയ്ക്കാണ്. അത് അയാൾ മറിച്ചുവിറ്റാൽ 2000 രൂപ കിട്ടും,…

    Read More »
  • ‘അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതികൾക്ക് പ്രവേശനം നൽകാൻ പാടില്ല; നൂറ്റാണ്ടുകളായി പിന്തുടർന്നു പോരുന്ന ആചാരത്തിൽ കോടതി ഇടപെടരുത്‘- കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

    ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ . കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത എഴുതി നൽകിയ വാദം പുറത്തുവന്നു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ പ്രായപരിധിയുള്ള സ്ത്രീകൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണിതെന്നും, ലക്ഷക്കണക്കിന് ഭക്തർ ഇത് അനുസരിച്ചുവരുന്നതുമാണെന്ന് വാദത്തിൽ പറയുന്നു. കുറച്ച് പേരുടെ ആവശ്യത്തിനായി ഈ പാരമ്പര്യത്തിൽ കോടതി ഇടപെടേണ്ടതില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. യുവതി പ്രവേശനം അനുവദിച്ചാൽ ശബരിമലയുടെ ആരാധനാ സ്വഭാവത്തിൽ മാറ്റം സംഭവിക്കാമെന്നും കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. ആരാധനാമൂർത്തിയുടെ സ്വത്വവും വിശ്വാസപരമായ പ്രത്യേകതകളും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും വാദത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, വിദേശ രാജ്യങ്ങളിലെ നിയമപരമായ സമീപനങ്ങൾ അതേപടി ഇന്ത്യയിൽ പ്രയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സംഘടന പഞ്ചാബിൽ രജിസ്റ്റർ ചെയ്തതാണെന്നും, അവർക്കു ശബരിമലയുടെ ആചാരങ്ങളെക്കുറിച്ച്…

    Read More »
  • തിരഞ്ഞെടുപ്പ് പരിപാടിയ്ക്കിടെ കേന്ദ്ര മന്ത്രി ജയശങ്കർ പേരെടുത്ത് പറഞ്ഞില്ല, വേദിവിട്ടിറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ

    തിരുവന്തപുരം∙ സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ. മാസ്കറ്റ് ഹോട്ടലിൽ വോട്ടർമാരുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്ര മന്ത്രി എസ്.ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീലേഖ വേദി വിട്ടത്. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രി ജയശങ്കർ പേര് എടുത്തു പറഞ്ഞ് വോട്ട് അഭ്യർഥിച്ചത് നേമത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണ്. വേദി വിട്ട ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി.സോമനോട് കയർക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ പ്രസംഗം തുടർന്ന രാജീവ് ചന്ദ്രശേഖർ ശ്രീലേഖയ്ക്കുവേണ്ടി വോട്ട് ചോദിച്ച് തിരിഞ്ഞു നോക്കിയപ്പോൾ വേദിയിൽ ശ്രീലേഖയുണ്ടായിരുന്നില്ല. പിന്നീട് നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ എത്തിക്കുകയായിരുന്നു തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി.രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെ ശ്രീലേഖ അതൃപ്‌തി അറിയിച്ചതായാണ് വിവരം. എന്നാൽ മുൻകൂട്ടി തീരുമാനിച്ചതിൽ കൂടുതൽ പരിപാടികൾ പാർട്ടി നിർദ്ദേശിച്ചപ്പോൾ ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു ശ്രീലേഖ എന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം. സ്ഥാനാർഥിക്ക് മറ്റ് നിരവധി പരിപാടികളില്ലേ എന്നാണ് തിരുവനന്തപുരം മേയര്‍ പ്രതികരിച്ചത്. ഇറങ്ങിപ്പോക്ക്…

    Read More »
  • ദുബായ്, ദോഹ, മസ്‌കറ്റ്, റിയാദ്: ഇറാനിലെ ബുഷെര്‍ ആണവന വൈദ്യുതി നിലയം ഗള്‍ഫിന്റെ ചെര്‍ണോബിലാകും എന്നത് ഒരു മുന്നറിയിപ്പല്ല; യഥാര്‍ഥ ഭീഷണി; സമീപങ്ങളില്‍ മിസൈലുകള്‍ പതിച്ചത് നാലുവട്ടം; ജീവനക്കാരെ പിന്‍വലിച്ച് റഷ്യ

    ദുബായ്: ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ കെടുതികള്‍ ഓര്‍ത്താല്‍ ഇന്നും റഷ്യക്കാര്‍ ഞെട്ടിത്തരിക്കും. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ചെര്‍ണോബില്‍ ദുരന്തം ഒരു അബദ്ധമായിരുന്നു എന്നാണു വിലയിരുത്തുന്നത്. എന്നാല്‍, ഇസ്രയേലും അമേരിക്കയും ഇറാനെ ലക്ഷ്യമിട്ടു നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബുഷെര്‍ ആണവ നിലയത്തെ (Bushehr) ലക്ഷ്യമിട്ടത് ബോധപൂര്‍വമായിരുന്നു. അതും നാലുവട്ടം! എന്നിട്ടും ലോകം ഇതിനെതിരെ ഒന്നും പറയുന്നില്ല. ഫെബ്രുവരി 28-ന് ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ ആരംഭിച്ചതിന് ശേഷം ശനിയാഴ്ച നാലാം തവണയും ഇറാന്റെ ബുഷെര്‍ ആണവനിലയത്തിന് സമീപം മിസൈല്‍ പതിച്ചു. അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇക്കാര്യം (IAEA) ഇക്കാര്യം സ്ഥിരീകരിച്ചു. സൈറ്റിലെ സുരക്ഷാ ജീവനക്കാരന്‍ മിസൈല്‍ ചില്ല് തറച്ച് മരിച്ചു. സൈറ്റിലെ ഒരു കെട്ടിടത്തിന് നാശമുണ്ടായി. ഇതില്‍ ‘ശക്തമായ ആശങ്ക’ രേഖപ്പെടുത്തിയ ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി, ആണവനിലയങ്ങളോ സമീപപ്രദേശങ്ങളോ ഒരിക്കലും ആക്രമിക്കപ്പെടരുതെന്ന് ഊന്നിപ്പറഞ്ഞു. പ്രധാനപ്പെട്ട സുരക്ഷാ ഉപകരണങ്ങള്‍ ഇത്തരം കെട്ടിടങ്ങളില്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റഷ്യ നിര്‍മ്മിച്ചു നല്‍കിയ ബുഷെറിലെ 915…

    Read More »
  • ട്രംപിന്റെ നിര്‍ദേശം അതുപോലെ! വെനസ്വേലന്‍ എണ്ണ വാങ്ങി റിലയന്‍സ്; ‘ഹീലിയോസ്’ സൂപ്പര്‍ ടാങ്കര്‍ കപ്പലില്‍ ക്രൂഡ് ഓയില്‍ കയറ്റിത്തുടങ്ങി; ഷിപ്പിംഗ് വിവരങ്ങള്‍ പുറത്ത്; പണമിടപാടുകള്‍ അമേരിക്കയുടെ നിയന്ത്രണത്തില്‍ മാത്രം!

    ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ റിഫൈനറായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വെനിസ്വേലന്‍ ഉടമസ്ഥതയിലുള്ള ഊര്‍ജ കമ്പനിയായ പി.ഡി.വി.എസ്.എയില്‍ (PDVSA) നിന്ന് നേരിട്ട് വാങ്ങിയ 20 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കപ്പലില്‍ കയറ്റാന്‍ തുടങ്ങിയതായി കമ്പനി രേഖകള്‍. ഇതു സംബന്ധിച്ച ഷിപ്പിംഗ് വിവരങ്ങളും റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ജനുവരിയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതിനെത്തുടര്‍ന്ന് വാഷിംഗ്ടണുമായി വെനസ്വേല ഒപ്പിട്ട സുപ്രധാന എണ്ണ വിതരണ കരാറിന് ശേഷം, ചുരുക്കം ചില കമ്പനികള്‍ക്ക് മാത്രമേ പി.ഡി.വി.എസ്.എയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങാന്‍ കഴിഞ്ഞിട്ടുള്ളൂ. വ്യാപാരത്തിനായി ഇതുവരെ അനുവദിച്ച യുഎസ് ലൈസന്‍സുകള്‍ പ്രകാരം, എണ്ണ വില്പനയിലൂടെ ലഭിക്കുന്ന തുക ട്രഷറി വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും, കൂടാതെ വാണിജ്യ നിബന്ധനകള്‍ യുഎസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. തിങ്കളാഴ്ച, റിലയന്‍സിന്റെ യൂണിറ്റായ ആര്‍.ഐ.എല്‍ യുഎസ്എ (RIL USA) ചാര്‍ട്ടര്‍ ചെയ്ത ബഹാമാസ് പതാകയുള്ള ‘ഹീലിയോസ്’ എന്ന സൂപ്പര്‍ ടാങ്കര്‍ വെനിസ്വേലയുടെ കിഴക്കന്‍ തീരത്തുള്ള പി.ഡി.വി.എസ്.എയുടെ ജോസ്…

    Read More »
  • ആണവ പദ്ധതികള്‍ നശിപ്പിക്കാതെയുള്ള പിന്‍മാറ്റം ഇസ്രയേലിന് ജീവന്മരണ പ്രശ്‌നം; ഇറാനിലെ ഭരണകൂട അട്ടിമറിയേക്കാള്‍ പ്രധാനം; യുറേനിയം പിടിച്ചെടുക്കാന്‍ വേണ്ടത് ആഴ്ചകള്‍ നീളുന്ന കമാന്‍ഡോ റെയ്ഡ്; അഗ്നിപരീക്ഷയായി അഞ്ചു ഘട്ടങ്ങള്‍; അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയാല്‍ ഒറ്റയ്ക്ക് ഇറങ്ങുമോ?

    ടെല്‍-അവീവ്: സമാധാന കരാറിന് അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമയപരിധികള്‍ നല്‍കാന്‍ തുടങ്ങിയതോടെ ലക്ഷ്യത്തിലേക്കുള്ള ഇസ്രയേല്‍ നീക്കങ്ങള്‍ക്കും സമയം കുറയുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ നശിപ്പിക്കുകയെന്നതാണ് ഇസ്രയേലിന്റെ ആത്യന്തിക ലക്ഷ്യം. ശത്രുനിരയ്ക്ക് പിന്നില്‍ ഭൂമിക്കടിയില്‍ നൂറുകണക്കിന് അടി ആഴത്തിലുള്ള ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കമാന്‍ഡോ റെയ്ഡ് നടത്തി, ആയുധ നിര്‍മാണത്തിന് അടുത്ത നിലവാരമുള്ള യൂറേനിയം പുറത്തെടുത്ത് നശിപ്പിക്കുക എന്ന ദൗത്യത്തിലാണ് ഇതിന്റെ വിജയം നിലകൊള്ളുന്നത്. അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാത്രി എട്ടിനുള്ളില്‍ ട്രംപിന്റെ സമാധാന നിര്‍ദേശം ഇറാന്‍ അംഗീകരിച്ചില്ലെങ്കില്‍, രാജ്യത്ത് ‘നരകാഗ്‌നി’ വര്‍ഷിക്കുമെന്നും എല്ലാ പാലങ്ങളും പവര്‍ പ്ലാന്റുകളും തകര്‍ക്കുമെന്നും ഞായറാഴ്ച അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം നാശനഷ്ടങ്ങള്‍ അമേരിക്കയ്‌ക്കോ ഇസ്രായേലിനോ യുദ്ധലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കില്ലെങ്കിലും, വിജയം അവകാശപ്പെട്ട് യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ വഴിയൊരുക്കിയേക്കാം. ഇസ്രായേലില്‍ ഒരു വലിയ യുദ്ധസാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഊര്‍ജ നിലയങ്ങള്‍ പോലുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ മാരകമായ ആക്രമണങ്ങള്‍ വേണോ അതോ…

    Read More »
  • ‘ഇന്ത്യക്കു വിലകൂടിയ എണ്ണയും ദുര്‍ബലമായ രൂപയും ഉയരുന്ന പലിശ നിരക്കുമായി പൊരുതേണ്ടിവരും’; ഇറാനുമായി കരാറുണ്ടാക്കി ഹോര്‍മൂസിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തേക്കുമെന്ന മുന്നറിയിപ്പുമായി നിക്ഷേപക സ്ഥാപനങ്ങള്‍; ഗള്‍ഫ് മേഖലയില്‍ ഉടനീളം സാന്നിധ്യം

    ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ മേഖലയ്ക്കു മേല്‍ ചൈന അധികാരം പിടിച്ചേക്കുമെന്ന മുന്നറിയിപ്പ്. അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങള്‍ ഹോര്‍മുസ് കടലിടുക്കിനെ നീണ്ടുനില്‍ക്കുന്ന ഒരു ഭൗമരാഷ്ട്രീയ പോരാട്ടത്തിലേക്ക് തള്ളിവിടുന്നത് ചൈനയുടെ ആധിപത്യത്തിലേക്കാകും നയിക്കുകയെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ടെഹ്റാനെതിരായ നേരിട്ടുള്ള ഭീഷണിയിലൂടെ ഡൊണാള്‍ഡ് ട്രംപാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ‘ഇറാനില്‍ ചൊവ്വാഴ്ച പവര്‍ പ്ലാന്റ് ദിനവും (വൈദ്യുത നിലയ ദിനം), ബ്രിഡ്ജ് ദിനവും (പാലങ്ങളുടെ ദിനം) ഒന്നിച്ചുണ്ടാകും. അതുപോലെ മറ്റൊന്നും സംഭവിക്കാനുണ്ടാകില്ല! ഭ്രാന്തന്‍മാരേ, ആ ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും – കണ്ടുതന്നെ അറിയൂ! അല്ലാഹുവിന് സ്തുതി’- എന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇറാന്‍ ഇതിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘നിങ്ങളുടെ വിവേകശൂന്യമായ നീക്കങ്ങള്‍ ഓരോ അമേരിക്കന്‍ കുടുംബത്തെയും ജീവിക്കുന്ന നരകത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്’ എന്നു പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ട്രംപ് ഇസ്രായേലിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഈ താല്‍ക്കാലിക പോരാട്ടങ്ങള്‍ക്കപ്പുറം,…

    Read More »
  • വെടിനിര്‍ത്തലല്ല വേണ്ടത്, യുദ്ധത്തിന് ശാശ്വതമായ അന്ത്യം; ട്രംപിന്റെ 48 മണിക്കൂര്‍ ഭീഷണി തള്ളി ഇറാന്‍; പാകിസ്ഥാന്‍ മുഖാന്തിരം നിലപാട് അറിയിച്ചു; പത്തിന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു; യുദ്ധം തുടരുമെന്ന് വൈറ്റ് ഹൗസ്

    ദുബായ്: യുഎസ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതായും പാകിസ്ഥാന്‍ വഴി തങ്ങളുടെ മറുപടി അറിയിച്ചെന്നും ം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി. താല്‍ക്കാലിക വെടിനിര്‍ത്തലിന് തഹ്രാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന മറുപടിയില്‍, പകരം ‘യുദ്ധത്തിന് ശാശ്വതമായ അന്ത്യം’ വേണമെന്ന ആവശ്യത്തിന് ഊന്നല്‍ നല്‍കുന്നു. പെട്ടെന്നുള്ള വെടിനിര്‍ത്തലിന് അപ്പുറം നില്‍ക്കുന്ന 10-ഇന ചട്ടക്കൂടായാണ് ഇറാന്റെ മറുപടി രൂപപ്പെടുത്തിയിരിക്കുന്നത്. മേഖലയിലുടനീളമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള പ്രോട്ടോക്കോളുകള്‍, ഉപരോധങ്ങള്‍ നീക്കം ചെയ്യുക, പുനര്‍നിര്‍മ്മാണത്തിനുള്ള വ്യവസ്ഥകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ‘ഞങ്ങള്‍ കേവലം ഒരു വെടിനിര്‍ത്തല്‍ അംഗീകരിക്കില്ല,’ കെയ്റോയിലെ ഇറാനിയന്‍ നയതന്ത്ര കാര്യാലയത്തിന്റെ തലവന്‍ മുജ്തബ ഫെര്‍ദൗസി പൂര്‍ തിങ്കളാഴ്ച അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ‘ഇനി ആക്രമിക്കപ്പെടില്ലെന്ന ഉറപ്പോടെ യുദ്ധം അവസാനിപ്പിക്കുന്നത് മാത്രമേ ഞങ്ങള്‍ അംഗീകരിക്കൂ.’ ഇറാന്റെ ഊര്‍ജ്ജ-അടിസ്ഥാന സൗകര്യ മേഖലകളില്‍ ബോംബാക്രമണം നടത്താനുള്ള ട്രംപിന്റെ സമയപരിധിക്ക് മുന്നോടിയായാണ് ഈ മറുപടി വന്നത്. അതേസമയം, പാകിസ്ഥാന്‍ പിന്തുണയോടെയുള്ള വെടിനിര്‍ത്തല്‍…

    Read More »
Back to top button
error: