Breaking News
-
മാറിടം അറുത്തുമാറ്റി, രക്തം വാര്‍ന്ന ശേഷം കത്തി കുത്തിയിറക്കി; ഇലന്തൂരിലേത് രക്തംമരവിപ്പിക്കുന്ന ക്രൂരത
കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ ഇരകള്‍ക്കെതിരേ നടന്ന കൊടുംപീഡനം രക്തം മരവിപ്പിക്കുന്നതെന്നു എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍. പണം മാത്രമായിരുന്നില്ല കൊലപാതകം നടത്തിയതിനു പ്രേരണ. പണം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്. അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതായും പോലീസ് പറയുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായും കമ്മിഷണര്‍ പറഞ്ഞു. കൊല്ലപ്പെട്ട പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മത്തിന് പത്തു ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനമെന്ന് അന്വേഷണ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥന് പറഞ്ഞു. പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടില്‍ എത്തിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാര്‍ന്നുശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന് പറഞ്ഞു.
Read More » -
ഇലന്തൂര്‍ നരബലി: കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി
പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി ഭഗവല്‍ സിങ്ങിന്റെ ഇലന്തൂര്‍ മണപ്പുറത്തെ വീടിന്റെ പിന്നില്‍ നിന്നാണ് ശരീരവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്നത്. വീടിന്റെ വലതുഭാഗത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇവിടെ കുഴിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹത്തിന് മുകളില്‍ ഉപ്പു വിതറിയിരുന്നു. ലഭിച്ചത് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിനോട് ചേര്‍ന്നു തന്നെയാണ് റോസ്ലിയെയും കുഴിച്ചിട്ടതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ആര്‍ഡിഒ അടക്കം നിരവധി പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ഥലം കുഴിച്ച് പരിശോധന നടത്തുന്നത്. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സംഘം ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. വിവരിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള അതിക്രൂരമായ കൊലപാതകങ്ങളാണ് പ്രതികള്‍ നടത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ…
Read More » -
ഇലന്തൂരിലേത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം: മുഖ്യമന്ത്രി
ലണ്ടന്‍: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കുവേണ്ടി രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചുമൂടി എന്ന വിവരമാണ് പുറത്തുവന്നത്. രോഗാതുരമായ മനസ്സാക്ഷിയുള്ളവര്‍ക്കേ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളെയും ആഭിചാരക്രിയകളെയും കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പത്തിനുവേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിനു ചിന്തിക്കാന്‍ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകള്‍ തിരിച്ചറിയാനും പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം. ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും യൂറോപ്പ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. കടവന്ത്ര പൊലീസില്‍ സെപ്റ്റംബര്‍ 26നു റജിസ്റ്റര്‍ ചെയ്ത മിസിങ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് നരബലിയുടെ ചുരുളഴിച്ചത്. അന്ധവിശ്വാസത്തിന്റെ…
Read More » -
വിദേശയാത്ര നീട്ടി മുഖ്യമന്ത്രി; യു.എ.ഇയും സന്ദര്‍ശിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ കാലാവധി നീട്ടി. നോര്‍വെയും ബ്രിട്ടനും സന്ദര്‍ശിച്ചശേഷം 12 ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാല്‍, യു.എ.ഇ കൂടി സന്ദര്‍ശിച്ചശേഷം 15ന് മടങ്ങിയെത്താനാണ് പുതിയ തീരുമാനം. ഇന്നലെ വെയില്‍സിലെ കാഡിഫില്‍ സന്ദര്‍ശനം നടത്താനിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം യാത്ര വേണ്ടെന്നുവച്ചു. കരമാര്‍ഗമുള്ള മണിക്കൂറുകള്‍ നീണ്ട ദീര്‍ഘദൂര യാത്ര ഒഴിവാക്കാനായിരുന്നു ഇത്. ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു. നോര്‍വെയിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്. നോര്‍വെ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും ധാരണയായി. നോര്‍വീജിയന്‍ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയില്‍ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സംഘത്തോടൊപ്പം ചേര്‍ന്ന മന്ത്രിമാരും നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാര്‍ പി.ശ്രീരാമകൃഷ്ണന് ഉള്‍പ്പെടെയുള്ള പ്രതിനിധികളും ചീഫ് സെക്രട്ടറിയുമെല്ലാം അടുത്ത ദിവസങ്ങളില്‍ നാട്ടിലെത്തും.
Read More » -
ജസ്റ്റിസ് ചന്ദ്രചൂഢിനെ പിന്‍ഗാമിയായി നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേര് ചീഫ് ജസ്റ്റിസ് യു.യു ലളിത് ശിപാര്‍ശ ചെയ്തു. ശിപാര്‍ശയുടെ പകര്‍പ്പ് ജസ്റ്റിസ് ചന്ദ്രചൂഡിന്, ചീഫ് ജസ്റ്റിസ് കൈമാറി. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ചന്ദ്രചൂഢ്. പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ നേരത്തെ കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചിരുന്നു. നവംബര്‍ എട്ടിനാണ് ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് കീഴ്വഴക്കമാണ്. സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദേശിക്കുന്നതാണ് കീഴ്വഴക്കം. ചീഫ് ജസ്റ്റിസിന്റെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീം കോടതിയിലെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനാവും. 2024 നവംബര്‍ പത്തു വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.
Read More » -
തലയറുത്തുമാറ്റി, ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടു; ഇലന്തൂരില്‍ നടന്നത് അതിക്രൂര കൊലപാതകം
തിരുവനന്തപുരം: കൊച്ചിയില്‍നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്ണങ്ങളാക്കി പത്തനംതിട്ട ഇലന്തൂരില്‍ കുഴിച്ചിട്ടത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി. തലയറുത്തുമാറ്റിയശേഷം ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് കാലടി, കടവന്ത്ര സ്വദേശികളായ സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യന് ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക എന്ന ഫെയ്സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരില്‍നിന്നും പണം കൈക്കലാക്കി. തുടര്‍ന്ന് ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്കി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബര്‍ 26നു…
Read More » -
ദുര്‍മന്ത്രവാദത്തിനായി കൊച്ചിയില്‍നിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്ണങ്ങളാക്കി കുഴിച്ചിട്ടു
തിരുവല്ല: ദുര്‍മന്ത്രവാദത്തിനായി കൊച്ചിയില്‍നിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്ത്രീകളെ ബലി നല്‍കിയെന്നാണ് പ്രാഥമികമായ വിവരം. സംഭവുമായി ബന്ധപ്പെട്ട് കൊച്ചി എസ്.ആര്.എം റോഡില്‍ താമസിക്കുന്ന ഷാഫിയെന്നയാള്‍ പിടിയിലായി. സ്ത്രീകളെ വശീകരിച്ചു ദുര്‍മന്ത്രവാദത്തിനായി പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കടവന്ത്ര സ്റ്റേഷന് പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) ആണു കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ലോട്ടറി വില്‍പക്കാരിയായിരുന്ന ഇവര്‍ ഇതര സംസ്ഥാനക്കാരിയാണെന്നും സെപ്റ്റംബര്‍ 26 ന് കാണാതായെന്നും നാട്ടുകാര്‍ പറയുന്നു. കാലടി സ്വദേശിനി റോസിലി (50) ആണു കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീ. ഇവരും ലോട്ടറിക്കച്ചവടം ചെയ്തിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ കിട്ടിയെന്നാണു വിവരം. യുവതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് അറിയുന്നത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സിഗ്നല്‍ പത്തനംതിട്ടയില്‍ കാണിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്.…
Read More » -
സെന്‍സെക്സില്‍ 144 പോയന്റ് നഷ്ടത്തോടെ തുടക്കം
മുംബൈ: ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ സൂചികകളെ ചൊവാഴ്ചയും ബാധിച്ചു. സെന്‍സെക്സ് 144 പോയന്റ് നഷ്ടത്തില്‍ 57,846ലും നിഫ്റ്റി 41 പോയന്റ് താഴ്ന്ന് 17,199ലുമാണ് വ്യാപാരം ആരംഭിച്ചത്. 2020 ജൂലായ്ക്കുശേഷമുള്ള താഴ്ന്ന നിലവാരത്തിലായിരുന്നു യു.എസ് സൂചികയായ നാസ്ഡാക്ക് ക്ലോസ് ചെയ്തത്. പലിശ നിരക്ക് ഇനിയും കൂട്ടിയേക്കുമെന്ന സൂചനയും ചൈനീസ് ചിപ്പ് നിര്‍മാതാക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഫെഡറല്‍ സര്‍ക്കാര്‍ നീക്കവുമാണ് യു.എസ് സൂചികകളെ ബാധിച്ചത്. എന്‍.ടി.പി.സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, എസ്.ബി.ഐ, നെസ് ലെ, ടാറ്റ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. വിപ്രോ, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, റിയാല്‍റ്റി, ഓട്ടോ സൂചികകള്‍ നഷ്ടത്തിലാണ്. ഐടി, മീഡിയ, ഫാര്‍മ സൂചികകളില്‍ നേരിയ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ…
Read More » -
സുഹൃത്തായ അധ്യാപികയെ മര്‍ദിച്ചെന്ന പരാതി; കുന്നപ്പിള്ളിക്ക് കുരുക്ക്
തിരുവനന്തപുരം: സുഹൃത്തായ അധ്യാപികയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കേസെടുക്കും. പരാതിക്കാരിയോട് മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഷിലെത്താന്‍ കോവളം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാണ് തീരുമാനം. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ പോലീസിനും മജിസ്ട്രേറ്റിനും യുവതി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ മാസം 14-നാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും കുന്നപ്പിള്ളി മര്‍ദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല. ഒരാഴ്ചയോളം പരാതിയില്‍ കേസെടുക്കാതെയിരുന്ന പോലീസ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നു. ഇതേതുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കോവളം പോലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി എം.എല്‍.എക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസിനെ അറിയിച്ചു. ഇതിനുശേഷം…
Read More » -
വിവാദ മതപഠന കേന്ദ്രമായ മഞ്ചേരി ഗ്രീന്‍ വാലിയില്‍ എന്‍.ഐ.എ. മിന്നല്‍ പരിശോധന
മലപ്പുറം: വിവാദ മതപഠന കേന്ദ്രമായ മഞ്ചേരി ഗ്രീന്‍ വാലിയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ മിന്നല്‍ പരിശോധന. പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതിന്റെ രേഖകളടക്കം പിടിച്ചെടുത്തു. പോലീസും എന്‍.ഐ.എയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. പ്രിന്സിപ്പലിന്െ്റ മൊബൈല്‍ ഫോണടക്കം ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നല്‍കിയതിനടക്കം തെളിവ് കണ്ടെത്തിയെന്നാണ് സൂചന. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിന്െ്റ കൊലപാതകത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പരശോധന. കഴിഞ്ഞ മാസം രാജ്യവ്യാപകമായി നടന്ന റെയ്ഡുകളിലെ കണ്ടെത്തലിന്െ്റ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ചു വര്‍ഷത്തേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. സംഘടനയുടെ ദേശീയ നേതാക്കളടക്കം പേര് കസ്റ്റഡിയിലാവുകയും ചെയ്തു.
Read More »