Breaking News
-
പുസ്തകങ്ങള്‍ എഴുതിക്കൂട്ടിയ തത്വചിന്തകനില്‍ നിന്ന് സായുധ പോരാളിയിലേക്ക്; ആണവ പദ്ധതിയുടെ തലതൊട്ടപ്പന്‍; ചര്‍ച്ചകളിലെ കടുംപിടിത്തക്കാരന്‍; റെവല്യൂഷനറി ഗാര്‍ഡിന്റെ എല്ലാമെല്ലാം; ഖമേനിയുടെ മരണത്തേക്കാള്‍ ഇറാന്റെ യഥാര്‍ഥ തകര്‍ച്ച തുടങ്ങുക ലാറിജാനി വധത്തോടെ
ടെഹ്‌റാന്‍: യുഎസും ഇസ്രായേലും ഇറാനില്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ മാര്‍ച്ച് ഒന്നിനു നടന്ന അഭിമുഖത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ആഗ്രഹിക്കുന്നു എന്ന് അവകാശപ്പെട്ടു ട്രംപ് രംഗത്തുവന്നു. ‘സംസാരിക്കാമെന്ന് ഞാന്‍ സമ്മതിച്ചിട്ടുണ്ട്’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മിനുട്ടുകള്‍ക്കുള്ളില്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയില്‍നിന്ന് വേഗത്തില്‍ മറുപടി ലഭിച്ചു. ‘ഞങ്ങള്‍ അമേരിക്കക്കാരുമായി ചര്‍ച്ച നടത്തില്ല’. പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തെ പരാമര്‍ശിച്ച്, ‘നിങ്ങള്‍ ഇറാനിയന്‍ ജനതയുടെ ഹൃദയങ്ങളില്‍ തീ കൊളുത്തിയിരിക്കുന്നു,’ എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘ഞങ്ങള്‍ ശത്രുക്കളുടെ ഹൃദയം ചുട്ടെരിക്കും’. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുഎസും ഇസ്രായേലും ഇറാനെ തകര്‍ത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ട്രംപ് ഇറാനികളോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് സംഭവിച്ചില്ല. പേര്‍ഷ്യന്‍ ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ക്കും ഇസ്രായേലിനും നേരെ മിസൈലുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഇറാന്‍ തിരിച്ചടിച്ചു. മാര്‍ച്ച് 6-ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാന്‍…
Read More » -
ഇസ്രയേൽ വ്യോമാക്രമണം: അലി ലാരിജാനിയും മകനും സഹായിയും നിരവധി അംഗരക്ഷകരും ബാസിജ് ഫോഴ്‌സ് കമാൻഡറും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ
ടെഹ്‌റാൻ: ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരിജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ദേശീയ സുരക്ഷാ കൗൺസിലാണ് മരണം സ്ഥിരീകരിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ലാരിജാനിക്ക് പുറമെ മകനും സഹായി അലി റസ ബയാത്തും കൊല്ലപ്പെട്ടു. നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു. ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് ശേഷം ഇറാന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ലാരിജാനിയാണെന്നായിരുന്നു റിപ്പോർട്ടുകൾ. ലാരിജാനിയെ കൂടാതെ, ഇറാനിലെ ബാസിജ് ഫോഴ്‌സ് കമാൻഡറായ ജനറൽ ഗുലാംറെസ സുലൈമാനിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ റെവല്യൂഷനറി ഗാർഡാണ് മരണം സ്ഥിരീകരിച്ചത്. ഉന്നത സൈനിക-ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടിരുന്നു. ബാസിജ് ഫോഴ്‌സ് കമാൻഡറായ ജനറൽ ഗുലാംറെസ സുലൈമാനിയേയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ബാസിജിന്റെ ആസ്ഥാനങ്ങൾ തകർത്തതിനെത്തുടർന്ന് പുതുതായി നിർമ്മിച്ച താൽക്കാലിക ക്യാമ്പിൽ…
Read More » -
ഹിസ്ബുള്ളയ്‌ക്കെതിരേ യുദ്ധത്തിന് ഇറങ്ങണം: സിറിയന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് അമേരിക്ക; വിട്ടു നില്‍ക്കുന്നത് ഷിയാ സംഘര്‍ഷം ഭയന്നെന്ന് ഉദ്യോഗസ്ഥര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അടക്കം പുറത്ത്; ഹിസ്ബുള്ളയെ നിരായുധീകരിക്കാന്‍ നീക്കം തകൃതി
ദമാസ്‌കസ്: കിഴക്കന്‍ ലെബനനിലേക്ക് സൈന്യത്തെ അയച്ച് ഹിസ്ബുള്ളയെ നിരായുധരാക്കണമെന്ന് സിറിയയോട് അമേരിക്ക ആവശ്യപ്പെട്ടെന്നു റിപ്പോര്‍ട്ട്. എന്നാല്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന ഭയവും വിഭാഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചേക്കുമെന്ന മുന്നറിയിപ്പിലും നീക്കത്തില്‍നിന്ന് വിട്ടു നില്‍ക്കുകയാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ യുഎസ് സഖ്യകക്ഷിയാണ് സിറിയന്‍ സര്‍ക്കാര്‍. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ നിരായുധരാക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതിന്റെ സൂചനയാണിതെന്നും വിലയിരുത്തുന്നു. മാര്‍ച്ച് 2-ന് ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രായേലിന് നേരെ വെടിയുതിര്‍ത്തത് ലെബനനില്‍ ഇസ്രായേല്‍ ആക്രമണത്തിന് കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ ആശയം യുഎസ്-സിറിയന്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആദ്യമായി ചര്‍ച്ച ചെയ്തതെന്ന് രണ്ട് സിറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം തുടങ്ങിയ പശ്ചാത്തലത്തിലാണ് വീണ്ടും ആവശ്യമുയര്‍ന്നത്. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അഭ്യര്‍ത്ഥന വന്നതായി രണ്ട് സിറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇതെന്നാണ് ഒരു പാശ്ചാത്യ ഇന്റലിജന്‍സ് പറയുന്നത്. റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുമ്പ് 10 ഉദ്യോഗസ്ഥരോടും സംസാരിച്ചെന്നു റോയിട്ടേഴ്‌സ്…
Read More » -
റഷ്യക്കെതിരായ യുക്രൈനിന്റെ വജ്രായുധം; ഇറാന്റെ ഷാഹെദിന് മറുമരുന്ന് ഒന്നുമാത്രം; മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗം; പ്രതിമാസം പുറത്തിറങ്ങുന്നത് 10,000 എണ്ണം; സെലന്‍സ്‌കിക്കു മുന്നില്‍ കൈനീട്ടി ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും; തുറുപ്പു ചീട്ടായി ഇന്റര്‍സെപ്റ്റര്‍ ഡ്രോണ്‍
കീവ്: ഭയപ്പെടുത്തുന്ന കരച്ചില്‍ ശബ്ദത്തോടെ ആകാശത്തേക്കു കുതിച്ചു പായുന്ന യുക്രൈന്‍ നിര്‍മിത ക്വാഡ് കോപ്റ്റര്‍, റഷ്യന്‍ ഡ്രോണുകളുടെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു. അസാധ്യമായ ചടുതലതയോടെയാണിത് ചിറകുള്ള ലാവാ ലാമ്പ് (winged lava lamp) ആകാശത്തേക്കു കുതിക്കുന്നത്. ഒരിക്കല്‍ ഒരു വിദൂര സ്വപ്നമായിരുന്ന, ‘വൈല്‍ഡ് ഹോര്‍നെറ്റ്സ്’ (Wild Hornets) എന്ന സ്വകാര്യ സ്ഥാപനം വികസിപ്പിച്ച ഈ ഇന്റര്‍സെപ്റ്റര്‍ ഡ്രോണ്‍ റഷ്യന്‍ ഡ്രോണുകള്‍ക്കെതിരായ ഉക്രെയ്‌നിന്റെ പ്രതിരോധത്തില്‍ നിര്‍ണ്ണായകമാണ്. താമസിയാതെ ഗള്‍ഫിലെ ഇറാനിയന്‍ ഡ്രോണുകളെ നേരിടുന്നതിനും സഹായിച്ചേക്കും. മിഡില്‍ ഈസ്റ്റിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഇറാനിയന്‍ ഷാഹെദ് (Shahed) ഡ്രോണുകളെ തുരത്താന്‍ അമേരിക്കയും അതിന്റെ സഖ്യകക്ഷികളും തങ്ങളുടെ സഹായം തേടുന്നുണ്ടെന്ന് യുക്രൈന്‍ സര്‍ക്കാരും പ്രാദേശിക ഡ്രോണ്‍ നിര്‍മ്മാതാക്കളും പറയുന്നു. മിഡില്‍ ഈസ്റ്റിലെ ഉപഭോക്താക്കള്‍ തങ്ങളുടെ ഇന്റര്‍സെപ്റ്ററുകളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഉക്രെയ്ന്‍ സര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് നേരിട്ട് കയറ്റുമതി കരാറുകളില്‍ ഏര്‍പ്പെടില്ലെന്നും വൈല്‍ഡ് ഹോര്‍നെറ്റ്സ് കമ്പനി വക്താവ് പറഞ്ഞു. ‘സ്റ്റിംഗ്’ (STING) പോലുള്ള ഇന്റര്‍സെപ്റ്ററുകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലവരുന്ന…
Read More » -
പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്; തിങ്കളാഴ്ച കടകൾ അടച്ചിടും
തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്. തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസോസിയേഷൻ തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. അതേസമയം, എൽപിജി പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികൾ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. ആശങ്ക വേണ്ടെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ. ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.
Read More » -
‘ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയാറാണ്, പക്ഷേ മാരാര്‍ ചമയുന്നത് ശത്രുക്കള്‍ ആകരുത്; ഇന്നുവരെ പാര്‍ട്ടിയെ ആക്രമിച്ചവരെ ചുമലില്‍ താങ്ങുന്നവര്‍ കണ്ണീര്‍ കാണാതെ പോകരുത്’; കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കണ്ണൂര്‍: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കുവാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് പിന്തുണയ്ക്കുമ്പോള്‍ വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുതെന്നാണ് വിജില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടിമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുതെന്നും എന്നും എത്ര അവഗണിച്ചാലും എന്നും പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരുമെന്നും വിജില്‍ കുറിച്ചു. ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നാല്‍ മാരാര്‍ ചമയുന്നത് ശത്രുക്കളാകരുത് എന്ന് കുറിച്ചാണ് വിജിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ‘പോരാട്ടവീഥിയില്‍ ലാത്തിയടികള്‍ ഏറ്റുവാങ്ങാന്‍ അണികള്‍ വേണം. ജയിലറകളില്‍ ഇരുളടഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കാന്‍ പോരാളികള്‍ വേണം. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലില്‍ താങ്ങുമ്പോള്‍, വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുത്. ചുവടുമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന, പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്’ വിജില്‍ കുറിച്ചു. …
Read More » -
എന്‍ഡിഎയും വിജയുടെ ടിവികെയും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞു; കാരണം രജനി! വാവിട്ട വാക്കില്‍ തമിഴ് രാഷ്ട്രീയ- സിനിമാ ലോകത്ത് വന്‍ കോളിളക്കം
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ)യും തമ്മില്‍ സഖ്യമുണ്ടാക്കന്നുവെന്ന ചര്‍ച്ചകള്‍ക്കു വിരാമം. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെതിരെയുള്ള ടിവികെ നേതാവിന്റെ പരാമര്‍ശം വിവാദത്തിലായതിന് പിന്നാലെ സഖ്യ ചര്‍ച്ചകള്‍ പൊളിഞ്ഞെന്നു റിപ്പോര്‍ട്ട്. പരാമര്‍ശത്തില്‍ ടിവികെ ഭാരവാഹികളെ പരസ്യമായി വിമര്‍ശിച്ച് എഐഎഡിഎംകെ, ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ടിവികെയും ബിജെപിയും തമ്മിലുള്ള സഖ്യചര്‍ച്ചകളെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ് രാഷ്ട്രീയ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ ഐക്യമുന്നണി രൂപീകരിക്കുന്നതിനായി എന്‍ഡിഎ 80 സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്ത് ടിവികെയെ സമീപിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. വിജയ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായും ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ടിവികെ നേതാക്കള്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനന്റെ വിവാദ പരാമര്‍ശം ഉണ്ടാകുന്നത്. ഡിഎംകെ കുടുംബത്തില്‍ നിന്നുള്ള ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതെന്നാണ് ആദവ് അര്‍ജുന പറഞ്ഞത്. താന്‍ രജനീകാന്തിനെ…
Read More » -
ഇസ്രായേല്‍ അവകാശവാദങ്ങള്‍ക്കിടയില്‍ അലി ലാറിജാനിയുടെ എക്‌സ് പോസ്റ്റ്; ഇറാന്‍ സുരക്ഷാ തലവന്റെ മരണം സ്ഥിരീകരിക്കാതെ ലോകം; ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത് വെള്ളിയാഴ്ച; ജനങ്ങള്‍ക്ക് അധികാരം പിടിക്കാനുള്ള അവസരമെന്ന് നെതന്യാഹു
ടെഹ്റാന്‍/ജെറുസലേം: ഇറാന്റെ സുരക്ഷാ തലവന്‍ അലി ലാറിജാനി കൊല്ലപ്പെട്ടുവെന്ന ഇസ്രായേലിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട പുതിയ സന്ദേശം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ആശയക്കുഴപ്പത്തിനു വഴിവയ്ക്കുന്നു. ചൊവ്വാഴ്ച (മാര്‍ച്ച് 17) വൈകുന്നേരമാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയെയും ബസിജ് തലവന്‍ സുലൈമാനിയെയും വധിച്ചതായി പ്രഖ്യാപിച്ചത്. ദൂരൂഹത വര്‍ദ്ധിപ്പിച്ച് ലാറിജാനിയുടെ പോസ്റ്റ് ഇസ്രായേല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം തന്നെ ലാറിജാനിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഒരു പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഐആര്‍ഐഎസ് ദേന കപ്പലിലെ 80-ലധികം നാവികരുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹം എഴുതിയ കൈപ്പടയിലുള്ള കുറിപ്പാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അന്താരാഷ്ട്ര അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ഈ പോരാട്ടത്തിന്റെ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന അഭിമാനകരമായ രാഷ്ട്രത്തിന്റെ ത്യാഗങ്ങളുടെ ഭാഗമാണ് ദേനയിലെ ധീരരായ അംഗങ്ങളുടെ രക്തസാക്ഷിത്വം,’ എന്ന് കുറിപ്പില്‍ പറയുന്നു. ഇസ്രായേലിന്റെ അവകാശവാദം…
Read More » -
കേരളാ കോൺഗ്രസിൽ തലമുറ മാറ്റം… പി.ജെ ജോസഫ് മത്സരത്തിനില്ല, പകരം തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ്!!കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, 5 പേർ പുതുമുഖങ്ങൾ
ഇടുക്കി: തൊടുപുഴയിൽ കേരള കോൺഗ്രസിൽ തലമുറ മാറ്റം, അര നൂറ്റാണ്ടിലധികമായി മത്സരിക്കുന്ന തൊടുപുഴയിൽ ഇക്കുറി ചെയർമാൻ പി. ജെ. ജോസഫില്ല. പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കും. 1970 മുതൽ പത്ത് തവണ തൊടുപുഴ മണ്ഡലത്തിൽനിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി.ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ കേരള കോൺഗ്രസിന്റെ സ്റ്റേറ്റ് കോർഡിനേറ്ററാണ് അപു. അതുപോലെ പാർട്ടി മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളേയും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറുന്നതെന്നും പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു. കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുൻ എംഎൽഎ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ നൽകിയിരിക്കുന്നത്. സ്ഥാനാർഥിപ്പട്ടിക 1.തൊടുപുഴ-…
Read More »
