പാലക്കാട്:ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. ഒറ്റപ്പാലം പത്തംകുളത്താണ് സംഭവം. പത്തംകുളം സ്വദേശിയായ മൊയ്തുവിന്റെ വീടാണ് തകര്‍ന്നത്.
വെള്ളിയാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് സംഭവം. ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് വീടിന്റെ മുകള്‍ഭാഗമാണ് തകര്‍ന്നത് ജനലുകളും,മെയിന്‍ സ്വിച്ച് ബോര്‍ഡും, വയറിങ്ങുകളും പൂര്‍ണ്ണമായും നശിച്ചു. സംഭവം നടക്കുമ്ബോള്‍ മൊയ്തൂട്ടിയുടെ ഭാര്യ സുഹറ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
വലിയ ശബ്ദത്തോടെ ഇടിവെട്ടുകയായിരുന്നു എന്ന് ഇവര്‍ പറഞ്ഞു.