NEWS

ജർമനിയിൽ നഴ്സാകാം; അഭിമുഖം നവംബർ 2 മുതൽ

തിരുവനന്തപുരം :ജര്‍മനിയിലെ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും നോര്‍ക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്‍റെ രണ്ടാം ഘട്ടത്തിലേയ്ക്ക് അപേക്ഷിച്ച 600 പേരുടെ ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഇവര്‍ക്കായുള്ള അഭിമുഖം നവംബര്‍ 2 മുതല്‍ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ നടക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അവരവരുടെ ഇന്‍റര്‍വ്യൂ സ്ലോട്ടുകള്‍ ഇമെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ നോര്‍ക്ക-റൂട്ട്സിന്‍റെ ടോള്‍ ഫ്രീ നമ്ബറായ 1800-425-3939 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നഴ്സുമാര്‍ക്കായി നോര്‍ക്കയും ജര്‍മ്മന്‍ ഏജന്‍സികളും സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ ഏകദിന അവബോധ പരിപാടി ഒക്ടോബര്‍ 25 ന് (ചൊവ്വാഴ്ച) 2 മണിക്ക് നടക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Signature-ad

 

 

ജര്‍മ്മന്‍ ഭാഷയില്‍ ബി1,ബി2 ലെവല്‍ അംഗീകൃത യോഗ്യതയുള്ളവരും എന്നാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഇന്‍റര്‍വ്യൂകള്‍ നടത്തുന്നതിന് ജര്‍മ്മന്‍ ഏജന്‍സി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ജര്‍മ്മന്‍ ഭാഷയില്‍ ബി1/ബി2 ലെവല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ (സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നീ നാല് മൊഡ്യൂളുകളും പാസ്സായവര്‍ മാത്രം) [email protected] എന്ന ഇമെയിലില്‍ അവരുടെ CV, ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അയക്കാവുന്നതാണെന്നും നോര്‍ക്ക ചീഫ് എക്സി്ക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്ബൂതിരി അറിയിച്ചു.

Back to top button
error: