ആലപ്പുഴ: ചേര്‍ത്തലയില്‍ കോടയും വാറ്റുപകരങ്ങളുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി. നഗരസഭ ആറാം വാര്‍ഡില്‍ വാടാത്തല വിശാഖ് (34), നാലാം വാര്‍ഡില്‍ തോട്ടുങ്കല്‍ ഷാന്‍ജോ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും ചേര്‍ന്ന് സുഹൃത്തിന്റെ ആള്‍ താമസമില്ലാത്ത ഷെഡ്ഡില്‍ ചാരായം വാറ്റുന്നതിനിടെയാണ് പിടി വീണത്.
ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് നിന്നും 70 ലിറ്റര്‍ കോടയും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
അതേസമയം കോഴിക്കോട് ജില്ലയിലും കഴിഞ്ഞ ദിവസം വ്യാജവാറ്റ് പിടികൂടി. താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കോഴിക്കോട് ചമല്‍ കേളന്‍ മൂല മലയില്‍ നടത്തിയ വ്യാപകമായ റെയ്ഡില്‍ കന്നാസുകളില്‍ സൂക്ഷിച്ചുവെച്ച 110 ലിറ്റര്‍ ചാരായവും 3 ബാരലുകളിലായി സൂക്ഷിച്ചുവെച്ച 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ചമല്‍ കേളന്‍ മൂലയില്‍ രണ്ട് ദിവസം മുമ്പും വ്യാജവാറ്റ് പിടികൂടിയിരുന്നു.