NEWS

24 മണിക്കൂറിനിടെ 43,893 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവനാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 79,90,322 ആയി.

കോവിഡ് ബാധയെ തുടര്‍ന്ന് 508 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,20,010 ആയി. രാജ്യത്ത് നിലവില്‍ 6,10,803 കോവിഡ് കേസുകളാണുള്ളത്.

Signature-ad

നിലവില്‍ 72,59,509 പേര്‍ കോവിഡില്‍നിന്ന് മുക്തി നേടി. 24 മണിക്കൂറിനിടെ 58,439 പേരാണ് രോഗമുക്തി നേടിയത്.

ഒക്ടോബര്‍ 27 വരെ 10,54,87,680 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്നലെ മാത്രം 10,66,786 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: