മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു .ഇ ഡിയുടെ കൊച്ചി ഓഫീസിൽ ആണ് ചോദ്യം ചെയ്യുന്നത് .
കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് ചോദ്യം ചെയ്യൽ .പാലാരിവട്ടം അഴിമതി കേസിലും ഇബ്രാഹിംകുഞ്ഞ് അന്വേഷണം നേരിടുന്നുണ്ട് .
നോട്ട് നിരോധന കാലത്ത് രണ്ടു അക്കൗണ്ടുകളിൽ നിന്നായി 10 കോടി രൂപ പാർട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്ന കേസിലാണ് ചോദ്യം ചെയ്യൽ .