NEWS

പീഡന പരാതി; ഒരാഴ്ച പിന്നിട്ടിട്ടും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ കണ്ടെത്താന്‍ ആകാതെ പോലീസ്

തിരുവനന്തപുരം: പീഡന പരാതി ലഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും  ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ കണ്ടെത്താന്‍ ആകാതെ പോലീസ്.

ലൈംഗിക പീഡന ആരോപണം നേരിടുന്ന പെരുമ്ബാവൂര്‍ എം.എല്‍.എ ഒളിവില്‍ പോയി ഒരാഴ്ച പിന്നിട്ടു. എന്നിട്ടും മികച്ച സേനയെന്ന പേരെടുത്ത കേരള പോലീസിന് ഇതുവരെ കുന്നപ്പിള്ളിയെ കണ്ടെത്താനായിട്ടില്ല. ഒളിവില്‍ കഴിയുന്ന എം.എല്‍.എ ഇതിനിടയില്‍ ഇരയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായ വ്യക്തിയെ വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തി. സൈബര്‍ വിഭാഗം ശക്തമെന്ന് സംസ്ഥാന പോലീസ് അവകാശപ്പെടുമ്ബോഴും എം.എല്‍.എയുടെ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും എങ്ങും എത്തിയില്ല.

 

Signature-ad

 

കുന്നപ്പിള്ളിയെ രക്ഷിക്കാന്‍ പോലീസ് ഒത്തു കളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. കേസ് അട്ടിമറിക്കാന്‍ കോവളം പോലീസ് ശ്രമിച്ചതായി യുവതി തന്നെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു.

Back to top button
error: