പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ യുവതിക്കും മകനും വെട്ടേറ്റു. ലക്കിടി രാജീവ് ഗാന്ധി കോളനിയില്‍ സീനത്ത്, മകന് ഫെബിന് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കള്ളിവളപ്പില്‍ നസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പണം നല്‍കാത്തതിനെ ചൊല്ലിയായിരുന്നു ആക്രമണമെന്നു പൊലീസ് അറിയിച്ചു. ഇരുവരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. നസീറിന്റെ രണ്ടാം ഭാര്യയാണ് സീനത്ത്.