ന്യൂഡൽഹി : യാത്രക്കാർക്കായി പുതിയ പദ്ധതിയുമായി റയിൽവെ.
ഇതിലൂടെ പണം മുടക്കാതെ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം. ‘ട്രാവല്‍ നൗ പേ ലേറ്റര്‍’ എന്നാണ് ഈ സൗകര്യത്തിന്റെ പേര്. IRCTC യുടെ Rail Connect ആപിലും നിങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കും. ‘ട്രാവല്‍ നൗ പേ ലേറ്റര്‍’ സേവനം നല്‍കുന്നതിന് ഐആര്‍സിടിസി CASHe-യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
CASHe എന്ന EMI ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ബുക് ചെയ്യാവുന്നതാണ്. മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള EMI ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് തുക തിരിച്ചടയ്ക്കാം.
തത്കാല്‍, നോര്‍മല്‍ ടികറ്റ് ബുകിങ്ങിന് ട്രാവല്‍ നൗ, പേ ലേറ്റര്‍ എന്നീ സൗകര്യങ്ങള്‍ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ഈ സൗകര്യം ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഡോക്യുമെന്റേഷനും ആവശ്യമില്ല.
IRCTC-യുടെ Rail Connect ആപ് വഴി നിങ്ങള്‍ക്ക് എളുപ്പത്തില്‍ റിസര്‍വേഷന്‍ നടത്താം. ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐഫോണ്‍ സ്റ്റോറില്‍ നിന്നോ ആപ് ഡൗണ്‍ലോഡ് ചെയ്യണം. ഇതിനുശേഷം, ചില ലളിതമായ ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട്, നിങ്ങള്‍ക്ക് എളുപ്പത്തില്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവില്‍ ബുക്കിംഗിന് പണമില്ലെങ്കില്‍, നിങ്ങള്‍ക്ക് CASHe TNPL ഓപ്ഷനും തിരഞ്ഞെടുക്കാം.