ന്യൂഡൽഹി :കോണ്‍ഗ്രസിന് അനുവദിച്ച രാസവള, രാസ വകുപ്പിനായുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി ശശി തരൂരിനെയും (ലോക്‌സഭ), വാണിജ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി മനു അഭിഷേക് സിംഗ്‌വിയെയും നിയമിച്ച് ഉത്തരവായി.
കോണ്‍ഗ്രസിന് നേരത്തെ നല്‍കിയിരുന്ന ഐ.ടി (ലോക്‌സഭ), ആഭ്യന്തരം (രാജ്യസഭ) വകുപ്പുകള്‍ക്ക് പകരമാണ് ഇത്. പ്രതാപ് റാവു ജാദവാണ് (ശിവസേന-ഷിന്‍ഡെ) ഐ.ടി കമ്മിറ്റി അദ്ധ്യക്ഷന്‍. ബി.ജെ.പി രാജ്യസഭാ എം.പിയും ഉത്തര്‍പ്രദേശ് മുന്‍ ഡി.ജി.പിയുമായ ബ്രിജ് ലാലാണ് ആഭ്യന്തരത്തിനായുള്ള കമ്മിറ്റി അദ്ധ്യക്ഷന്‍. സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ പാര്‍ട്ടികള്‍ക്ക് അദ്ധ്യക്ഷ സ്ഥാനമില്ല.