KeralaNEWS

ശ്രീകണ്ഠാപുരത്തെ റാഗിങ്: 9 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍, 6 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കൻ്ററി സ്‌കൂള്‍ മൈതാനിയില്‍ വച്ച് ജൂനിയര്‍ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ച 9 പ്ലസ് ടു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പള്‍ അറിയിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ബ്ലാത്തൂരിലെ മുഹമ്മദ് സഹലിനെ മര്‍ദ്ദിച്ച് കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചെന്ന കേസിലാണ് വിദിയാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും പൊലീസിന്റെയും സംയുക്തയോഗത്തില്‍ യോഗത്തില്‍ തീരുമാനിച്ചത്.

അതേസമയം വിദ്യാര്‍ഥിയെ  മര്‍ദ്ദിച്ച സംഭവത്തില്‍ 6 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായസംഭവം. സ്‌കൂള്‍ കലോത്സവത്തിനിടെ ഹൗസ് കൊടിയുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ വിഷയം സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് പരിഹരിച്ചെങ്കിലും പിന്നീട് പരസ്യമായ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു

Signature-ad

മുടി നീട്ടി വളര്‍ത്തിയതിനും ബട്ടന്‍ മുഴുവന്‍ ഇട്ടതിനുമായിരുന്നു സഹലിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റ വിദ്യാര്‍ഥി കൂട്ടുമുഖം ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സഹലിന്റെ മാതാപിതാക്കള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് പരാതി പൊലീസിന് കൈമാറുകയായിരുന്നു.

Back to top button
error: