Breaking NewsNEWS

കൂടുതല്‍ മൃതദേഹങ്ങളുണ്ടോ? ഇലന്തൂര്‍ വീട്ടുവളപ്പില്‍ പോലീസ് നായ്ക്കളെ എത്തിച്ചും ജെ.സി.ബിക്ക് കുഴിയെടുത്തും പരിശോധന

കൊച്ചി: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ വിശദപരിശോധനയ്ക്ക് അന്വേഷണസംഘം. കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് അറിയാനായാനാണ് നടപടി. ജെ.സി.ബി ഉപയോഗിച്ച് പുരയിടത്തില്‍ കുഴികളെടുത്താണ് പരിശോധന. മൃതദേഹം മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന കെടാവര്‍ നായകളെയും പരിശോധനയ്കകായി ഉപയോഗിക്കും.

വീട്ടുവളപ്പില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. മറ്റേതെങ്കിലും മൃതദേഹങ്ങള്‍ മറവു ചെയ്‌തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചില്‍ നടത്തുന്നത്. മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാന്‍ തീരുമാനിച്ചത്.

Signature-ad

പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും പത്തനംതിട്ടയിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാണ് പരിശോധന. മുഖ്യപ്രതിയും കൊടുംക്രിമിനലുമായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളില്‍നിന്ന് കാര്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. ലൈലയേയും ഭഗവല്‍ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്.

Back to top button
error: