തിരുവനന്തപുരം :ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സുരേഷ് ഗോപി അടക്കമുള്ളവരോട് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ സുരേഷ് ഗോപിക്ക് തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കുമ്മനം രാജശേഖരനെ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും മത്സര രംഗത്തുണ്ടാകണമെന്ന് കേന്ദ്രനേതൃത്വം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും മത്സരിക്കാന്‍ പ്രാപ്തരായ മൂന്ന് പേരെ വീതം സജ്ജരാക്കണമെന്നും നിര്‍ദേശമുണ്ട്.