NEWSTRENDING

ചന്ദ്രനിൽ ജലാംശം കണ്ടെത്തി ,കണ്ടെത്തൽ നാസയുടെ സോഫിയ ടെലസ്കോപ്പിന്റേത്

ചന്ദ്രനിൽ ജലാംശം കണ്ടെത്തിയതായി നാസ .ചന്ദ്രോപരിതലത്തിൽ ഭൂമിയിൽ നിന്ന് കാണാവുന്ന ഭാഗത്താണ് നാസയുടെ സോഫിയ ടെലസ്കോപ് ജലാംശം കണ്ടെത്തിയിരിക്കുന്നത് .

തണുത്തുറഞ്ഞ ഇടങ്ങളിൽ അല്ലാതെ തന്നെ ചന്ദ്രനിൽ ജലാംശം ഉണ്ടാകാമെന്നാണ് കണ്ടെത്തലിനു പിന്നാലെ നാസയുടെ വിശദീകരണം .

Signature-ad

എന്നാൽ സോഫിയ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയതിനേക്കാൾ 100 ഇരട്ടി ജലാംശം സഹാറ മരുഭൂമിയിൽ ഉണ്ടാകുമെന്നാണ് നാസ ഉദാഹരിച്ചത് .ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശം തട്ടുന്ന പ്രതലത്തിലും ജലാംശം ഉണ്ടാകാമെന്നാണ് നാസയുടെ നിഗമനം .

ഭാവിയിൽ ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിൽ വിശ്രമിക്കാമെന്നും ഇന്ധനം നിറക്കാമെന്നുമുള്ള അഭിലാഷങ്ങൾക്ക് ശക്തി പകരുന്നതാണ് പുതിയ കണ്ടെത്തൽ .

Back to top button
error: