NEWS

കേരളത്തിലെ കോവിഡ് മരണത്തിന്റെ പ്രധാന കാരണം പ്രമേഹവും ഹൈപ്പർ ടെൻഷനും ,ഓഡിറ്റ് റിപ്പോർട്ടിന്റെ കണ്ടെത്തൽ ഇങ്ങനെ

കേരളത്തിലെ കോവിഡ് മരണത്തിന്റെ പ്രധാന കാരണം പ്രമേഹവും ഹൈപ്പർ ടെൻഷനുമെന്ന് റിപ്പോർട്ട് .കോവിഡ് 19 മായി ബന്ധപ്പെട്ട ഓഡിറ്റ് കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ ഉള്ളത് .

2020 ഓഗസ്റ്റ് വരെയുള്ള കണക്കാണിത് .253 മരണങ്ങളിൽ ലോകാരോഗ്യ സംഘടനകളുടെ ചട്ടങ്ങൾ അനുസരിച്ച് 223 മരണങ്ങൾ കോവിഡ് 19 മരണങ്ങൾ ആണെന്ന് സ്ഥിരീകരിച്ചു .ഇതിൽ 157 പേർ പുരുഷന്മാരും 66 പേർ സ്ത്രീകളുമാണ് .

Signature-ad

ഇതിൽ 116 പേർക്ക് ഹൈപ്പർ ടെൻഷൻ ഉണ്ടായിരുന്നു . 120 പേർക്ക് പ്രമേഹം ഉണ്ടായിരുന്നു .54 പേർക്ക് ഹൃദ്രോഗവും 36 പേർക്ക് കിഡ്‌നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു .

ഇക്കാലയളവിൽ മരണമടഞ്ഞവരുടെ ശരാശരി പ്രായം 63 .5 വയസാണ് .7 മാസം പ്രായമുള്ള കുഞ്ഞ് മുതൽ 97 വയസ് പ്രായമുള്ള വ്യക്തി വരെ ഇക്കാലയളവിൽ മരണമടഞ്ഞവരിൽ പെടുന്നു .

റിവേഴ്‌സ് ക്വറന്റൈൻ ഫലപ്രദമായി നടപ്പാക്കാത്ത കേസുകൾ 61 എണ്ണമാണ് .റിവേഴ്‌സ് ക്വറന്റൈൻ സംബന്ധിച്ച നിർദേശമാണ് ഫലപ്രദമായി പാലിക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .

Back to top button
error: