എറണാകുളം: ജില്ലയിലെ ഹോംഗാര്‍ഡ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31ന് മുമ്ബായി എറണാകുളം ജില്ല ഫയര്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.
35നും 58നും ഇടയില്‍ പ്രായമുള്ള, എസ്.എസ്.എല്‍.സി യോഗ്യതയുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും.സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കരുത്.
കായികക്ഷമത, ശാരീരിക ക്ഷമത പരീക്ഷകള്‍ വിജയിക്കണം. പ്രതിദിനം 780 രൂപയാണ് വേതനം. അപേക്ഷ ഫോറത്തിന്റെ മാതൃക എറണാകുളം ജില്ല ഫയര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04842207710, 9497920154.