തൃശൂർ: കൊടുങ്ങല്ലൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. ദില്ലി സ്വദേശി ഹൈദർ ആണ് പിടിയിലായത്.
കഴിഞ്ഞ മാസം പതിനാലിനാണ് കൊടുങ്ങല്ലൂർ പെൻ്റ മൊബൈൽ ഫോൺ ഷോറും കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപയോളം വില വരുന്ന ഫോണുകൾ മോഷ്ടിച്ചത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിലെ ഒരാളെ തിരിച്ചറിഞ്ഞു.
ആലപ്പുഴയിലെ ആക്രിക്കടയിലെ ജോലിക്കാരനായ ഹൈദറാണ് പൊലീസിൻറെ പിടിയിലായത്. കേസിലെ രണ്ട് കൂട്ടുപ്രതികൾ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കേസിലെ പിടിയിലായ പ്രതിയുമായി മൊബൈൽ ഷോപ്പിൽ പൊലീസ് തെളിവെടുപ്പ് നടത്തി. മറ്റ് രണ്ട് പ്രതികളും വൈകാതെ വലയിലാവുമെന്ന് അന്വേഷണ സംഘം അറിയിച്ചു.