KeralaNEWS

‘തട്ടിപ്പ് വശമില്ല; വിശ്വസിക്കുന്ന ദൈവം മാത്രം തുണ’ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് ഫോണ്‍ ഓഫാക്കി എല്‍ദോസ്

കൊച്ചി: നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. വിശ്വസിക്കുന്ന ദൈവം മാത്രമാണ് തുണയെന്ന് കുന്നപ്പിള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കുന്നുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പീഡനക്കേസില്‍ പോലീസ് കേസെടുത്തതോടെ ഒളിവില്‍ തുടരുകയാണ് എല്‍ദോസ് കുന്നപ്പിള്ളി. നിലവില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി എം.എല്‍.എ എത്തിയിരിക്കുന്നത്.

Signature-ad

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”നിയമ വിരുദ്ധമായ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് ഞാന്‍ അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേര്‍ ജനിച്ചു മരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്‍തുണച്ചവര്‍ക്കും പിന്‍തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദി.”

 

Back to top button
error: