CrimeNEWS

കരിപ്പൂരില്‍ 3.6 കോടിയുടെ സ്വര്‍ണം പിടികൂടി; മലപ്പുറം സ്വദേശിയടക്കം നാലു പേര്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 3.65 കോടിയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും കോഴിക്കോട് ഡി.ആര്‍.ഐ വിഭാഗവും പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത് 3386 ഗ്രാം സ്വര്‍ണ സംയുക്തവും 428 ഗ്രാം സ്വര്‍ണവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വെട്ടത്തൂര്‍ സ്വദേശി മുഹമ്മദ് സഫ്വാന്‍ (24), കോഴിക്കോട് പാലംകുന്ന് സ്വദേശി അന്‍വര്‍ സാദിഖ് (27), വയനാട് സ്വദേശികളായ അര്‍ഷാദ് ഇറ (30), പുതുപ്പാടിയിലെ അബ്ദുള്‍ റയീസ് (44) എന്നിവരെ കസ്റ്റഡിയിലെടുത്തു.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ അബുദാബിയില്‍ നിന്നാണ് മുഹമ്മദ് സഫ്വാന്‍ ഇവിടെയെത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന യില്‍ സംശയം തോന്നി കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1175 ഗ്രാം സ്വര്‍ണസംയുക്തം കണ്ടെടുത്തത്. 4 ക്യാപ്‌സ്യൂളുകളിലായി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം.

Signature-ad

സ്‌പൈസ് ജെറ്റിന്റെ ഷാര്‍ജ -കോഴിക്കോട് വിമാനത്തിലാണ് അന്‍വര്‍ സാദിഖ് എത്തിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയില്‍ 1131 ഗ്രാം സ്വര്‍ണ സംയുക്തമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. ഒമാന്‍ എയറിന്റെ മസ്‌കറ്റ്-കോഴിക്കോട് വിമാനത്തിലാണ് അര്‍ഷാദ് ഇറ എത്തിയത്. ഇയാളും മലദ്വാരത്തില്‍ ആണ് സ്വര്‍ണം ഒളിപ്പിച്ച് കൊണ്ടുവന്നത്. 4 ക്യാപ്‌സ്യൂളുകളിലായി 1080 ഗ്രാം സ്വര്‍ണ മിശ്രിതം ആണ് ഇയാളില്‍നിന്നു കണ്ടെടുത്തത്.

സ്‌പൈസ് ജെറ്റിന്റെ ദുബായ് -കോഴിക്കോട് വിമാനത്തിലാണ് അബ്ദുള്‍ റയീസ് കോഴിക്കോടെത്തിയത്. ചെക്ക് ഇന്‍ ബാഗേജില്‍ ടോര്‍ച്ച് ബാറ്ററിക്കുള്ളില്‍ പന്ത്രണ്ട് ലോഹത്തകിടുകളാക്കി ഒളിപ്പിച്ച 428 ഗ്രാം കണ്ടെടുത്തത്. തിരിച്ചറിയാതിരിക്കാന്‍ കറുത്ത ലോഹം പൂശിയാണ് സ്വര്‍ണം ഒളിപ്പിച്ചത്. 4 പേരില്‍ നിന്നായി പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.85 കോടി വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Back to top button
error: