ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള കാപ്പി തോട്ടത്തില്‍ 16 ദളിതുകളെ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി.
ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഇവരില്‍ ഗര്‍ഭിണിയായ ദളിത് യുവതിക്ക് ഗര്‍ഭം അലസിപ്പിക്കേണ്ടി വന്നു. യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ബി.ജെ.പി പ്രാദേശിക നേതാവ് ജഗദീഷ് ഗൗഡ, മകന് തിലക് ഗൗഡ എന്നിവര്‍ക്കെതിരെ ദളിതുകള്‍ക്കെതിരായ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇരുവരും ഒളിവിലാണ്.