സുപ്രിം കോടതി കൊളീജിയം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത ജസ്റ്റിസ് എസ് മുരളീധറിന്റെ പേരാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തത്.
എന്നാല്‍, സെപ്റ്റംബര്‍ 28ലെ പ്രമേയത്തിലൂടെ കൊളീജിയം സ്ഥലം മാറ്റാന്‍ നിര്‍ദ്ദേശിച്ച മറ്റൊരു പേര് സര്‍ക്കാര്‍ ഇന്നലെ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് പങ്കജ് മിത്തല്‍ ഉടന്‍ തന്നെ രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.
എന്നാല്‍ ജസ്റ്റിസ് മുരളീധറിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. നേരത്തെ ജസ്റ്റിസ് മുരളീധറിനെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത് വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ഡല്‍ഹി ബാര്‍ അസോസിയേഷന്റെ ശക്തമായ എതിര്‍പ്പിനിടെയായിരുന്നു കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായ ജഡ്ജിയെ അര്‍ദ്ധരാത്രി സ്ഥലംമാറ്റിയത്.