Breaking NewsNEWS

തലയറുത്തുമാറ്റി, ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടു; ഇലന്തൂരില്‍ നടന്നത് അതിക്രൂര കൊലപാതകം

തിരുവനന്തപുരം: കൊച്ചിയില്‍നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്ണങ്ങളാക്കി പത്തനംതിട്ട ഇലന്തൂരില്‍ കുഴിച്ചിട്ടത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി.
തലയറുത്തുമാറ്റിയശേഷം ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് കാലടി, കടവന്ത്ര സ്വദേശികളായ സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.

ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക എന്ന ഫെയ്‌സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരില്‍നിന്നും പണം കൈക്കലാക്കി. തുടര്‍ന്ന് ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്‍കി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബര്‍ 26നു കടത്തിക്കൊണ്ടുപോയത്.

Signature-ad

പത്മത്തെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുര്‍മന്ത്രവാദവും നരബലിയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. കൊല്ലപ്പെട്ട് രണ്ടു സ്ത്രീകളും ലോട്ടറി കച്ചവടക്കാരാണ്. അതിക്രൂരമായ രീതിയില്‍ തലയറുത്താണ് സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. ഇലന്തൂരിലെ വീടിനു സമീപത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.

മൂന്നു ജില്ലാ പോലീസ് മേധാവികള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കടവന്ത്ര സ്വദേശിനിയുടെ മിസ്സിങ് കേസ് കൊച്ചി സിറ്റി പോലീസാണ് അന്വേഷിക്കുന്നത്. കാലടി സ്വദേശിനിയുടെ തിരോധാനം കൊച്ചി റൂറല്‍ പോലീസും അന്വേഷിക്കുന്നു. സംഭവം നടന്നത് ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പത്തനംതിട്ട പോലീസും അന്വേഷണം നടത്തും.

Back to top button
error: