ജസ്റ്റിസ് ചന്ദ്രചൂഢിനെ പിന്‍ഗാമിയായി നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേര് ചീഫ് ജസ്റ്റിസ് യു.യു ലളിത് ശിപാര്‍ശ ചെയ്തു. ശിപാര്‍ശയുടെ പകര്‍പ്പ് ജസ്റ്റിസ് ചന്ദ്രചൂഡിന്, ചീഫ് ജസ്റ്റിസ് കൈമാറി. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ചന്ദ്രചൂഢ്.
പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ നേരത്തെ കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചിരുന്നു.
നവംബര്‍ എട്ടിനാണ് ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് കീഴ്വഴക്കമാണ്. സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദേശിക്കുന്നതാണ് കീഴ്വഴക്കം.
ചീഫ് ജസ്റ്റിസിന്റെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീം കോടതിയിലെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനാവും. 2024 നവംബര്‍ പത്തു വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.