വിവാദ മതപഠന കേന്ദ്രമായ മഞ്ചേരി ഗ്രീന്‍ വാലിയില്‍ എന്‍.ഐ.എ. മിന്നല്‍ പരിശോധന
മലപ്പുറം: വിവാദ മതപഠന കേന്ദ്രമായ മഞ്ചേരി ഗ്രീന്‍ വാലിയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ മിന്നല്‍ പരിശോധന. പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതിന്റെ രേഖകളടക്കം പിടിച്ചെടുത്തു. പോലീസും എന്‍.ഐ.എയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.
പ്രിന്‍സിപ്പലിന്‍െ്‌റ മൊബൈല്‍ ഫോണടക്കം ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നല്‍കിയതിനടക്കം തെളിവ് കണ്ടെത്തിയെന്നാണ് സൂചന. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിന്‍െ്‌റ കൊലപാതകത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പരശോധന.
കഴിഞ്ഞ മാസം രാജ്യവ്യാപകമായി നടന്ന റെയ്ഡുകളിലെ കണ്ടെത്തലിന്‍െ്‌റ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ചു വര്‍ഷത്തേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. സംഘടനയുടെ ദേശീയ നേതാക്കളടക്കം പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തു.