തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ ഒരുങ്ങി മില്‍മ. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം.
ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വര്‍ധിപ്പിച്ചത്.
കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാന്‍ രണ്ടുപേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന് നിയോഗിച്ചു. ഈ റിപ്പോര്‍ട്ടുംകൂടി കണക്കിലെടുത്താവും വില വര്‍ദ്ധനവില്‍ അന്തിമതീരുമാനമെടുക്കുക.