കൊച്ചി: നഗരത്തിന്റെ അതിഥികളായി എത്തുന്ന വനിതകള്‍ക്ക് സുരക്ഷിത താവളമൊരുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ എറണാകുളം നോര്‍ത്തിലെ പരമാര റോഡില്‍ ഒരുക്കുന്ന ഷീലോഡ്ജ് ഇന്ന് തുറക്കും.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവില്‍ നവീകരിച്ചാണ് ഷീ ലോഡ്‌ജ് ഒരുക്കിയത്. ഇതേ കെട്ടിടത്തിലാണ് പത്ത് രൂപയ്ക്ക് ഊണും കുറഞ്ഞവിലയ്ക്ക് മറ്റ് ഭക്ഷണങ്ങളും ലഭിക്കുന്ന കോര്‍പ്പറേഷന്റെ തന്നെ സമൃദ്ധി@കൊച്ചി ഭക്ഷണശാല.
ഡോര്‍മിറ്ററി താമസത്തിന് ദിവസം 100 രൂപയാകും നിരക്ക്. മുറിക്ക് 300 രൂപയാകും.വീട്ടുകാര്‍ക്ക് ഒപ്പമെത്തുന്ന 14 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് ലോഡ്ജില്‍ താമസിക്കാം. വാര്‍ഡനും സെക്യൂരിറ്റിയുമുണ്ടാകും. 97 മുറികളില്‍ പകുതി ഹോസ്റ്റലിനായി നീക്കിവയ്ക്കും. മുറികളെല്ലാം ബാത്ത്റൂം അറ്റാച്ച്‌ഡ് ആണ്. കുറച്ചുമുറികള്‍ ഉടനെ തന്നെ എ.സിയുമാക്കാന്‍ ആലോചനയുണ്ട്. 15, 10 മുറികളുള്ള രണ്ട് ഡോര്‍മിറ്ററികളുമുണ്ടാകും. സാമ്ബത്തികമായി പിന്നാക്കമായവര്‍ക്ക് നിരക്കിളവും പരിഗണനയിലുണ്ട്.