NEWS

ആ ബാഗുകൾ കണ്ണീരോടെ രക്ഷാകര്‍ത്താക്കള്‍ ഏറ്റുവാങ്ങി

എറണാകുളം :വിനോദയാത്രയ്ക്ക് പോയ മക്കള്‍ക്കായി സ്നേഹപൂര്‍വം ഒരുക്കിനല്‍കിയ വസ്ത്രങ്ങളും ലഘുഭക്ഷണവും കുടിവെള്ളവും അടങ്ങിയ ബാഗ് കണ്ണീരോടെ രക്ഷാകര്‍ത്താക്കള്‍ സ്കൂളിലെത്തി ഏറ്റുവാങ്ങിയത് കരളലിയിക്കുന്ന കാഴ്ചയായി.
വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ച കുട്ടികളുടെ ബാഗുകള്‍ കഴിഞ്ഞദിവസമാണ് സ്കൂളുകളില്‍ എത്തിച്ചത്. സ്കൂള്‍ തിങ്കളാഴ്ച തുറന്നപ്പോള്‍ ബാഗുകള്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കൈമാറി.

Back to top button
error: