
കോട്ടയം :കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണം അവസാനഘട്ടത്തില്‍.നിര് മാണം ഏറെക്കുറെ പൂര്‍ത്തിയായ കെട്ടിടത്തിന്റെ അവസാനവട്ട മിനുക്കു പണികളാണ് അവശേഷിക്കുന്നത്.
6,000 ചതുരശ്രയടി വലിപ്പമുള്ള ബസ് ടെര്‍മിനലും 5000 ചതുരശ്രയടിയിലുള്ള യാര്ഡുമാണു പുതിയ കെട്ടിടത്തില്‍ നിര്‍മിച്ചിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍നിന്നും അനുവദിച്ച രണ്ടു കോടി രൂപ മുടക്കിയാണ് ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്.
രാത്രി യാത്രികര്‍ക്കു വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാര്‍ക്കുള്ള വിശ്രമമുറി, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ആധുനിക ടോയ്ലറ്റ് സംവിധാനം, ആധുനിക റിസര്‍വേഷന്‍ കൗണ്ടര്‍, പോലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങള്‍ എന്നീ സൗകര്യങ്ങള്‍ പുതിയ ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.
ഒരേസമയം 10 ബസുകള്‍ക്ക് നിരനിരയായി ടെര്‍മിനലിന്റെ മുമ്ബില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. സ്റ്റാന്‍ഡിലെത്തുന്ന മറ്റ് ബസുകളുടെ പാര്‍ക്കിംഗ് ടെര്‍മിനലിന്റെ മറുവശത്താണ്. പുറപ്പെടുന്ന ബസുകള്‍ മാത്രമാണ് ടെര്‍മിനലിന്റെ മുമ്ബില്‍ എത്തുക. യാത്രക്കാര്‍ക്ക് ടെര്‍മിനലില്‍നിന്നു ബോര്‍ഡ് നോക്കി ബസില്‍ കയറാന്‍ കഴിയും






