
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയും കൂട്ടുപ്രതിയും അറസ്റ്റില്‍. കൊയിലാണ്ടി-വടകരറൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ക്ലീനറായ അദ്വൈത് എന്ന കണ്ണന്‍, കൂട്ടുപ്രതി മണികണ്ഠന്‍ എന്നിവരെയാണ് ഞായറാഴ്ച രാവിലെ പോലീസ് അറസ്റ്റുചെയ്തത്.
മണികണ്ഠന്‍ മുമ്പ് ബന്ധുവിനെ ബലാത്സംഗംചെയ്ത കേസില്‍ പ്രതിയാണ്. ഇയാളുടെ പേരില്‍ അബ്കാരി കേസുമുള്ളതായി പോലീസ് പറഞ്ഞു.
കൊല്ലത്തുനിന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി പയ്യോളിയില്‍ ഇറക്കി വടകരയിലേക്ക് ബസ് കയറ്റുകയായിരുന്നു. വിവരം പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ വടകരവെച്ച് ഇവരെ കണ്ടെത്തി. എന്നാല്‍, കണ്ണന്‍ ബൈക്കില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് കൊയിലാണ്ടി എസ്.ഐ. എം.എന്‍. അനൂപിന്റെ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.






