KeralaNEWS

വിഴിഞ്ഞം സമരത്തില്‍ വന്‍നഷ്ടമെന്ന് അദാനി ഗ്രൂപ്പ്; ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരം സംബന്ധിച്ച് അദാനി ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്. വ്യാഴാഴ്ച തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ഓഫിസിലാണ് ചര്‍ച്ച. ആദ്യമായാണ് സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ട നഷ്ടപരിഹാരവും ചര്‍ച്ചയാകും.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം മൂലം 78.70 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു സര്‍ക്കാര്‍ നല്‍കണമെന്നുമാവശ്യപ്പെട്ടു തുറമുഖ വകുപ്പിന് അദാനി പോര്‍ട്‌സ് കത്തയച്ചിരുന്നു. സമരം ആരംഭിച്ച ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള നഷ്ടത്തിന്റെ പ്രാഥമിക കണക്കാണ് അദാനി കമ്പനി, തുറമുഖ സെക്രട്ടറിക്കു കൈമാറിയത്.

Signature-ad

ലത്തീന്‍ അതിരൂപതയുടെ സമരം മൂലമാണു നിര്‍മാണം തടസപ്പെട്ടതെന്നും നഷ്ടം അവരില്‍നിന്നു നികത്തണമെന്നും വിഴിഞ്ഞം രാജ്യാന്തര സീപോര്‍ട്ട് ലിമിറ്റഡും (വിസില്‍) സര്‍ക്കാരിനെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം മൂലം പൊതുമുതലിനു നഷ്ടം സംഭവിച്ചാല്‍ അതു പാര്‍ട്ടികളില്‍നിന്ന് ഈടാക്കാന്‍ കോടതിവിധികളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു വിസില്‍ സര്‍ക്കാരിനെ സമീപിച്ചത്.

 

 

 

 

 

 

 

 

 

 

Back to top button
error: